പ്രേമം വേണ്ടേ വേണ്ടെന്ന് പറഞ്ഞു, അമ്മ വീണ്ടും എനിക്ക് കല്യാണം നോക്കി; പക്ഷെ ഡോക്ടർ പറഞ്ഞത്! ഷെെൻ ടോം ചാക്കോ

പ്രേമം വേണ്ടേ വേണ്ടെന്ന് പറഞ്ഞു, അമ്മ വീണ്ടും എനിക്ക് കല്യാണം നോക്കി; പക്ഷെ ഡോക്ടർ പറഞ്ഞത്! ഷെെൻ ടോം ചാക്കോ
May 26, 2025 10:43 AM | By Athira V

(moviemax.in) ലഹരിക്കേസിൽ പേര് വന്നതോടെ നടൻ ഷെെൻ ടോം ചാക്കോയ്ക്ക് നേരെ വ്യാപക വിമർശനമാണ് വന്നത്. ഇതാദ്യമായല്ല ഷെെനിന്റെ പേരിൽ ഈ ആരോപണം വന്നത്. ലഹരി ഉപയോ​ഗിച്ചിട്ടുണ്ടെന്ന് ചോദ്യം ചെയ്യലിൽ ഷെെൻ സമ്മതിക്കുകയും ചെയ്തിട്ടുണ്ട്. ലഹരി മുക്തിക്കായി ഡി അഡിക്ഷൻ സെന്ററിലായിരുന്നു ഷെെൻ. ലഹരി ഉപയോ​ഗം നിർത്താൻ തീരുമാനിച്ചിരിക്കുകയാണ് ഷെെൻ. വൺ 2 ടോക്സിന് നൽകിയ അഭിമുഖത്തിൽ ഇതേക്കുറിച്ച് നടൻ തുറന്ന് സംസാരിക്കുന്നുണ്ട്. സോഷ്യൽ മീഡിയയിൽ തനിക്ക് ഇപ്പോഴും നേരിടേണ്ടി വരുന്ന പരിഹാസങ്ങളെക്കുറിച്ചും ഷെെൻ ടോം ചാക്കോ പരാമർശിച്ചു.

ഞങ്ങൾ നാടിനെ നശിപ്പിക്കാൻ ഒന്നും ചെയ്തിട്ടില്ല. എന്തെങ്കിലും നാശം ഉണ്ടായിട്ടുണ്ടെങ്കിൽ അത് ഞങ്ങൾക്ക് മാത്രമാണ്. എന്തെങ്കിലും ശരിയാക്കാനുണ്ടെങ്കിൽ അത് ഞാൻ തന്നെ ശരിയാക്കലാണ്. ഇനിയും ഇങ്ങനെ മുന്നോട്ട് പോയിട്ട് കാര്യമില്ല. അത് കൊണ്ടാണ് എന്നെ റീ ഹാബിലേക്ക് കൊണ്ട് പോകണം എന്ന് പറഞ്ഞത്. അത് കഴിഞ്ഞ് തിരിച്ച് വന്നപ്പോഴും കമന്റുകൾ കാണാം. കഞ്ചാവടിയൻ വന്നിട്ടുണ്ട്, പത്ത് ദിവസം കൊണ്ട് എവിടെയാണ് ട്രീറ്റ്മെന്റ് എന്നൊക്കെ.

പുറത്ത് പോയാൽ ഇതാണുണ്ടാകുകയെന്ന് ഡോക്ടർ പ്രത്യേകം പറഞ്ഞിരുന്നു. ഭയങ്കര വരവേൽപ്പൊന്നും ലഭിക്കില്ല. ഈ വക കമന്റുകൾ ഇനിയും കേൾക്കാം. അപ്പോഴാെന്നും പ്രകോപിതനാകരുത്. നമ്മൾ മാറേണ്ടത് നമ്മുടെ ആവശ്യമാണ്. നമ്മൾ അറിഞ്ഞാൽ മതി. എല്ലാവരെയും അറിയാക്കേണ്ട കാര്യമില്ല. അത് കൊണ്ട് ഡിപ്രസ്ഡ് ആകാനും പോകണ്ടെന്നും ഡോക്ടർ പറഞ്ഞു.

മമ്മി എനിക്ക് വേണ്ടി ചാവറ മാട്രിമോണിയലിൽ കല്യാണം നോക്കി. ഡോക്ടർ എല്ലാം ഞാൻ നിർത്തുകയാണ്, പ്രേമിക്കുന്നത് കൊണ്ട് വല്ല കുഴപ്പവും ഉണ്ടോയെന്ന് ചോദിച്ചു. രണ്ട് മൂന്ന് മാസത്തേക്ക് പ്രേമം വേണ്ടേ വേണ്ടെന്ന് പറഞ്ഞു. ഞാൻ ഇമോഷണലി പെട്ടെന്ന് അറ്റാച്ച്ഡ് ആകുന്നയാളാണെന്നും ഷെെൻ ടോം ചാക്കോ പറയുന്നു.

ഷെെൻ ടോം ചാക്കോ, ന‌ടൻ ശ്രീനാഥ് ഭാസി, മോഡൽ സൗമ്യ എന്നിവരെയാണ് ഹെെബ്രിഡ് കഞ്ചാവ് കേസിൽ ചോദ്യം ചെയ്തത്. ഹെെബ്രിഡ് കഞ്ചാവ് ഇടപാടുമായി ഒരു ബന്ധവും ഇല്ലെന്ന് മൂവരും മൊഴി നൽകി. ഹെെബ്രിഡ് കഞ്ചാവ് ഉപയോ​ഗിക്കാറില്ലെന്നും മെത്താംഫിറ്റമിൻ ആണ് ഉപയോ​ഗിക്കാറെന്നും ഷെെൻ എക്സെെസിനോട് പറഞ്ഞു. സ്ഥിരമായി ലഹരി ഉപയോ​ഗിക്കുന്ന തനിക്ക് ലഹരിയിൽ നിന്നും മോചനം വേണമെന്നും ഷെെൻ പറഞ്ഞിരുന്നു.

ഇതിനിടെ നടി വിൻസി അലോഷ്യസും ഷെെൻ ടോമിനെതിരെ പരാതി ഉന്നയിച്ചിരുന്നു. സൂത്രവാക്യം എന്ന സിനിമയുടെ സെറ്റിൽ വെച്ച് ഷെെൻ മോശമായി സംസാരിച്ചു എന്നായിരുന്നു ആരോപണം. ഫിലിം ചേംബറിനും അമ്മ സംഘടനയ്ക്കും നടി പരാതി നൽകി. സംഭവത്തിൽ ഷെെൻ നടിയോട് മാപ്പ് പറയുകയും ചെയ്തു.

കരിയറിൽ തുടരെ സിനിമകൾ ചെയ്യുമ്പോഴാണ് ഷെെൻ ടോം ചാക്കോ വിവാദത്തിലകപ്പെട്ടത്. താൻ കാരണം അച്ഛനും അമ്മയും സഹോദരങ്ങളും വിഷമിക്കുന്നത് കണ്ടതിനാൽ ലഹരി ഉപയോ​ഗം നിർത്തുകയാണെന്നാണ് ഷെെൻ പറയുന്നത്. വലിയിൽ നിന്നും മറ്റും എനിക്ക് പ്ലഷർ കിട്ടുന്നുണ്ട്. ആ പ്ലഷർ കൊണ്ട് ബാക്കിയുള്ളവർക്ക് യാതൊരു തരത്തിലുള്ള സ്വസ്ഥതയും കിട്ടുന്നില്ല. അവരുടെ ജീവിതത്തിന്റെ സുരക്ഷിതത്വം ഇല്ലാതാകുന്നെന്നും ഷെെൻ ടോം ചാക്കോ പറയുന്നു.

shinetomchacko opensup decision quit drugs

Next TV

Related Stories
Top Stories










News Roundup