തിരുവനന്തപുരം: (moviemax.in) നവാഗത സംവിധായകനുള്ള പത്താമത് സത്യജിത് റേ ഗോൾഡൻ ആർക് അവാർഡ് സുനിൽദത്ത് സുകുമാരന് ലഭിച്ചു. സ്വാമി എന്ന സിനിമ സംവിധാനം ചെയ്തതിനാണ് അവാർഡ് .
ജൂൺ ഒന്നിന് തിരുവനന്തപുരത്ത് വച്ച് പ്രശസ്ത സംവിധായകൻ അടൂർ ഗോപാലകൃഷ്ണനും ഭക്ഷ്യ വകുപ്പ് മന്ത്രി ജി ആർ അനിലും പങ്കെടുക്കുന്ന ചടങ്ങിൽ വച്ച് അവാർഡ് വിതരണം ചെയ്യും. സുനിൽദത്ത് സുകുമാരൻ കഥയും തിരക്കഥയും എഴുതി സംവിധാനം ചെയ്‌ത സ്വാമി എന്ന സിനിമ ആൾ ദൈവ പരിവേഷത്തിൽ നിന്നും ഒരു സാധാരണ മനുഷ്യനാകാൻ ശ്രമിക്കുന്ന ഒരു സ്വാമിയുടെആത്മീയ സംഘർഷത്തിന്റെ കഥ പറയുന്നു.
സിംബാസിന്റെ ബാനറിൽ നിർമ്മിച്ച സ്വാമിയുടെ ഛായാഗ്രഹണം മനോജ് . സംഗീതം രാജീവ് ശിവ . ഗാനരചന സുനിൽദത്ത് സുകുമാരൻ .ഗായിക സരിത രാജീവ് .ബിജു മഹേഷ് , അജയ് രാജെ, ഇന്ദു പ്രമോദ് ,മഹിത കൃഷ്ണ ,സുധീരൻ ,സൂര്യൻ മുരുകൻ ,സൈമൺ കോശി , സജീർഷ,വിനോദ് പോത്തൻകോട് തുടങ്ങിയവർ പ്രധാന വേഷങ്ങളിൽ അഭിനയിച്ചു.
Sunil Dutt Sukumaran Satyajit Ray Golden Arc Award Best Debut Director