ഡാഡി കരഞ്ഞു, എന്റെ പ്ലഷർ കാരണം ആർക്കും സ്വസ്ഥതയില്ല; ഇനിയൊന്നും വേണ്ട! ഷെെൻ ടോം ചാക്കോ

ഡാഡി കരഞ്ഞു, എന്റെ പ്ലഷർ കാരണം ആർക്കും സ്വസ്ഥതയില്ല; ഇനിയൊന്നും വേണ്ട! ഷെെൻ ടോം ചാക്കോ
May 25, 2025 09:22 PM | By Athira V

(moviemax.in) വിവാദങ്ങളുടെ നടുവിലായിരുന്നു ഈയടുത്ത് നടൻ ഷെെൻ ടോം ചാക്കോ. ലഹരിക്കേസിൽ പൊലീസ് ചോദ്യം ചെയ്തതോടെ വ്യാപക വിമർശനം ഷെെനിന് നേരെ വന്നു. സിന്തറ്റിക് ലഹരി ഉപയോ​ഗിക്കാറുണ്ടെന്ന് നടൻ ചോദ്യം ചെയ്യലിൽ സമ്മതിക്കുകയും ചെയ്തിരുന്നു. എന്നാൽ ലഹരിക്കേസിൽ നടന് പങ്കില്ലെന്ന് അന്വേഷണത്തിൽ വ്യക്തമായി. നടി വിൻസി അലോഷ്യസ് ഷെെനിനെതിരെ സിനിമാ സംഘടനകൾക്ക് പരാതി നൽകിയിരുന്നു. ഷെെൻ സെറ്റിൽ വെച്ച് മോശമായി സംസാരിച്ചു എന്നായിരുന്നു പരാതി.

പിന്നീട് ഈ പ്രശ്നം ചർച്ച ചെയ്ത് പരിഹരിച്ചു. വിവാദങ്ങൾക്കിടെ ഷെെൻ ലെെം ലെെറ്റിൽ നിന്നും മാറി നിന്നു. ചെറിയ ഇടവേളയ്ക്ക് ശേഷം ഷെെൻ നൽകിയ അഭിമുഖമാണിപ്പോൾ ശ്രദ്ധ നേടുന്നത്. പ്രതിസന്ധി ഘട്ടങ്ങളിലെല്ലാം കൂടെ നിന്ന കുടുംബത്തെക്കുറിച്ച് ഷെെൻ ടോം ചാക്കോ സംസാരിച്ചു. അച്ഛനും അമ്മയ്ക്കും ഇപ്പോഴും പ്രായമായതിന്റെ ബുദ്ധിമുട്ടുകളുണ്ട്. ശ്രദ്ധിക്കാതെ പോയ പല കാര്യങ്ങളിലും തന്റെ ശ്രദ്ധ വരാൻ ഈ സംഭവം സഹായിച്ചെന്ന് ഷെെൻ ടോം ചാക്കോ പറയുന്നു.

വൺ 2 ടോക്സിനോടാണ് പ്രതികരണം. വലിയിൽ നിന്നും മറ്റും എനിക്ക് പ്ലഷർ കിട്ടുന്നുണ്ട്. ആ പ്ലഷർ കൊണ്ട് ബാക്കിയുള്ളവർക്ക് യാതൊരു തരത്തിലുള്ള സ്വസ്ഥതയും കിട്ടുന്നില്ല. അവരുടെ ജീവിതത്തിന്റെ സുരക്ഷിതത്വം ഇല്ലാതാകുന്നു. ന്യൂസിലന്റിൽ താമസിക്കുന്ന സഹോദരിമാരെയടക്കം ബാധിക്കുന്നു. മൊത്തം ബന്ധുക്കളെ ബാധിക്കുന്നു. തന്റെ ഭാ​ഗത്തെ തെറ്റുകൾ മനസിലാക്കുന്നെന്നും ഇതൊന്നും വേണ്ടെന്ന് തോന്നുന്നുണ്ടെന്നും ഷെെൻ ടോം ചാക്കോ പറയുന്നു.


2015 ജനുവരി 31ാം തിയതി എന്റെ പേരിൽ കൊക്കെയിൻ കേസുണ്ടായിരുന്നു. ഈയടുത്താണ് ഞാൻ നിരപരാധിയാണെന്ന് വിധി വന്നത്. പുലർച്ചെയാണ് അറസ്റ്റ് ചെയ്ത് സൗത്ത് സ്റ്റേഷനിൽ കൊണ്ട് വരുന്നത്. എന്നെ മുകളിലിരുത്തി. താഴെ നിന്ന് ഡാഡി കരയുന്ന വിഷ്വൽ എനിക്ക് കിട്ടി.

ഡാഡി കരഞ്ഞ് ഞാൻ കണ്ടിരുന്നില്ല. ചാനലിലൂടെയാണ് വീട്ടുകാർ ഈ വിഷയം അറിയുന്നത്. ജോക്കുട്ടൻ (അനുജൻ) അന്ന് ബാ​ഗ്ലൂരിൽ ജോലിക്ക് കയറിയ ദിവസമാണ്. ജോലി വേണ്ടെന്ന് വെച്ച് അവൻ കുടുംബത്തോടൊപ്പം നിന്നു. മമ്മിക്ക് കേസുമായി ബന്ധപ്പെട്ട് ഒരുപാ‌ട് പേർക്ക് ഉത്തരം കൊടുക്കേണ്ടി വന്നു. അല്ലെങ്കിലേ ചെറുപ്പം മുതൽ എന്നെക്കൊണ്ടുള്ള ബുദ്ധിമുട്ടുണ്ട്.

താൻ അറസ്റ്റിലായപ്പോൾ ഇനി ചായയും ഐസ്ക്രീമും കഴിക്കില്ലെന്ന് മമ്മി തീരുമാനിച്ചതാണ്. ഇനി ഞാൻ പുകവലിക്കില്ലെന്ന് പറഞ്ഞ് ഞാൻ വാർത്താ സമ്മേളനം നടത്തി. അന്ന് ഞാൻ ഫിസിക്കലി പറഞ്ഞതാണ്. കുറച്ച് കഴിഞ്ഞപ്പോൾ വീണ്ടും തുടങ്ങി. എന്റേതായ ദുശീലങ്ങൾ അതുമായി ബന്ധപ്പെട്ടുണ്ടായി.

ചുറ്റും വരുന്ന ആളുകളെ വിശ്വസിക്കരുതെന്ന് എപ്പോഴും ഇവർ പറയും. എന്നാൽ വിശ്വസിക്കുകയേ താൻ ചെയ്തിട്ടുള്ളൂയെന്ന് ഷെെൻ ടോം ചാക്കോ പറയുന്നു. കൂട്ടുകാരെപ്പോഴും കൂട്ടുകാരാണ്. അതിൽ മോശവുമില്ല. നല്ലതുമില്ല. താൻ എല്ലാവരെയും വിശ്വസിക്കുന്നയാളാണെന്നും ഷെെൻ ടോം ചാക്കോ പറയുന്നു. കരിയറിൽ തുടരെ സിനിമകൾ ചെയ്യവെയാണ് ഷെെൻ ടോം ചാക്കോ വിവാദങ്ങളിൽ അകപ്പെട്ടത്. നായകനായും സഹനടനായും വില്ലനായും നിരവധി സിനിമകൾ നടൻ ചെയ്യുന്നുണ്ട്.











shinetomchacko admits his bad habits affected family members peace

Next TV

Related Stories
അൽത്താഫും അനാർക്കലിയും ഒന്നിച്ചെത്തുന്ന 'ഇന്നസെന്റ്' സിനിമയിലെ 'അമ്പമ്പോ...' ഗാനം പുറത്ത്

Sep 13, 2025 07:41 PM

അൽത്താഫും അനാർക്കലിയും ഒന്നിച്ചെത്തുന്ന 'ഇന്നസെന്റ്' സിനിമയിലെ 'അമ്പമ്പോ...' ഗാനം പുറത്ത്

അൽത്താഫും അനാർക്കലിയും ഒന്നിച്ചെത്തുന്ന 'ഇന്നസെന്റ്' സിനിമയിലെ 'അമ്പമ്പോ...' ഗാനം...

Read More >>
'അന്ന് അത്ര ഇല്ലായിരുന്നു പിന്നീടാണ് കൂടിവന്നത്, ആദ്യം സംയുക്ത ചേച്ചിയും പിന്നാലെ മഞ്ജു ചേച്ചിയും'; ഭാവന പറയുന്നു

Sep 13, 2025 02:00 PM

'അന്ന് അത്ര ഇല്ലായിരുന്നു പിന്നീടാണ് കൂടിവന്നത്, ആദ്യം സംയുക്ത ചേച്ചിയും പിന്നാലെ മഞ്ജു ചേച്ചിയും'; ഭാവന പറയുന്നു

'അന്ന് അത്ര ഇല്ലായിരുന്നു പിന്നീടാണ് കൂടിവന്നത്, ആദ്യം സംയുക്ത ചേച്ചിയും പിന്നാലെ മഞ്ജു ചേച്ചിയും'; ഭാവന...

Read More >>
'എന്നിലെ കലാകാരിക്കും ആ കൊച്ചുകുട്ടിക്കും വേണ്ടി ഞാന്‍ ശരിയായ കാര്യം ചെയ്യുന്നു'; സാമൂഹികമാധ്യമങ്ങൾ ഉപേക്ഷിച്ച് ഐശ്വര്യ ലക്ഷ്മി

Sep 13, 2025 11:33 AM

'എന്നിലെ കലാകാരിക്കും ആ കൊച്ചുകുട്ടിക്കും വേണ്ടി ഞാന്‍ ശരിയായ കാര്യം ചെയ്യുന്നു'; സാമൂഹികമാധ്യമങ്ങൾ ഉപേക്ഷിച്ച് ഐശ്വര്യ ലക്ഷ്മി

സാമൂഹികമാധ്യമങ്ങളില്‍നിന്ന് വിട്ടുനില്‍ക്കുകയാണെന്ന് പ്രഖ്യാപിച്ച് നടി ഐശ്വര്യ ലക്ഷ്മി....

Read More >>
 'ബിലാലോ ടര്‍ബോ ജോസോ' , ഇതാര്? ആരാധകര്‍ക്ക് സര്‍പ്രൈസുമായി മമ്മൂട്ടി കമ്പനി

Sep 12, 2025 11:26 PM

'ബിലാലോ ടര്‍ബോ ജോസോ' , ഇതാര്? ആരാധകര്‍ക്ക് സര്‍പ്രൈസുമായി മമ്മൂട്ടി കമ്പനി

'ബിലാലോ ടര്‍ബോ ജോസോ' , ഇതാര്? ആരാധകര്‍ക്ക് സര്‍പ്രൈസുമായി മമ്മൂട്ടി...

Read More >>
'ഞാൻ കണ്ടിട്ടുള്ളതിൽ ഏറ്റവും മാന്യനായ വ്യക്തി ആ മലയാള സൂപ്പർതാരമാണ്'; വെളിപ്പെടുത്തലുമായി സുഹാസിനി

Sep 12, 2025 05:33 PM

'ഞാൻ കണ്ടിട്ടുള്ളതിൽ ഏറ്റവും മാന്യനായ വ്യക്തി ആ മലയാള സൂപ്പർതാരമാണ്'; വെളിപ്പെടുത്തലുമായി സുഹാസിനി

'ഞാൻ കണ്ടിട്ടുള്ളതിൽ ഏറ്റവും മാന്യനായ വ്യക്തി ആ മലയാള സൂപ്പർതാരമാണ്'; വെളിപ്പെടുത്തലുമായി...

Read More >>
എന്റെ അഡ്വക്കേറ്റ് എന്നെക്കൊണ്ട് അത് ചെയ്യിപ്പിച്ചു, അത്രത്തോളം വൃത്തികേടായിരുന്നു, ഒടുവില്‍ കുറ്റബോധം തോന്നി; തുറന്നുപറഞ്ഞ് ആര്യ

Sep 12, 2025 01:32 PM

എന്റെ അഡ്വക്കേറ്റ് എന്നെക്കൊണ്ട് അത് ചെയ്യിപ്പിച്ചു, അത്രത്തോളം വൃത്തികേടായിരുന്നു, ഒടുവില്‍ കുറ്റബോധം തോന്നി; തുറന്നുപറഞ്ഞ് ആര്യ

എന്റെ അഡ്വക്കേറ്റ് എന്നെക്കൊണ്ട് അത് ചെയ്യിപ്പിച്ചു, അത്രത്തോളം വൃത്തികേടായിരുന്നു, ഒടുവില്‍ കുറ്റബോധം തോന്നി; തുറന്നുപറഞ്ഞ്...

Read More >>
Top Stories










News Roundup






GCC News






https://moviemax.in/- //Truevisionall