'വിവാഹമോചനം നാടകം? 'വിഡ്ഢികൾ പ്രചരിപ്പിക്കും, മണ്ടന്മാർ വിശ്വസിക്കും'; ഭർത്താവിനൊപ്പം സെൽഫിയുമായി ലക്ഷ്മി

'വിവാഹമോചനം നാടകം? 'വിഡ്ഢികൾ പ്രചരിപ്പിക്കും, മണ്ടന്മാർ വിശ്വസിക്കും'; ഭർത്താവിനൊപ്പം സെൽഫിയുമായി ലക്ഷ്മി
May 25, 2025 12:53 PM | By Athira V

(moviemax.in) സിനിമ-സീരിയൽ താരം ലക്ഷ്മിപ്രിയ മലയാളികൾക്ക് പരിചിതയാണ്. ബി​ഗ് ബോസ് മലയാളം സീസൺ ഫോറിൽ മത്സരിച്ചശേഷമാണ് കുടുംബപ്രേക്ഷകരും നടിയെ ഇഷ്ടപ്പെട്ട് തുടങ്ങിയത്. ആ സീസണിലെ കണ്ടന്റ് മേക്കറായിരുന്നു ലക്ഷ്മിപ്രിയ. ഒരു വിഭാ​ഗം പ്രേക്ഷകർ കുലസ്ത്രീ പട്ടമൊക്കെ ലക്ഷ്മിക്ക് നൽകിയിരുന്നുവെങ്കിലും സീസണിന്റെ ​ഗ്രാന്റ് ഫിനാലെ എത്തിയപ്പോഴേക്കും ലക്ഷ്മിപ്രിയയെ ഇഷ്ടപ്പെടുന്ന വലിയ ഒരു വിഭാ​ഗം ആളുകൾ ഉണ്ടായിരുന്നു. ​

ഗായകൻ പട്ടണക്കാട് പുരുഷോത്തമന്റെ മകൻ ജയേഷാണ് ലക്ഷ്മിയുടെ ഭർത്താവ്. ഇരുവർക്കും ഒരു മകളുണ്ട്. ലക്ഷ്മി ബി​ഗ് ബോസിലായിരുന്നപ്പോൾ ഏറ്റവും കൂടുതൽ പിന്തുണ അറിയിച്ച് ഒപ്പം നിന്നിരുന്നതും ജയേഷായിരുന്നു. സന്തുഷ്ടമായ കുടുംബജീവിതം നയിച്ചിരുന്ന ലക്ഷ്മിപ്രിയ ഒരു മാസം മുമ്പ് സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ച കുറിപ്പ് വൈറലായിരുന്നു.

വിവാഹമോചനം പ്രഖ്യാപിച്ചുള്ളതായിരുന്നു കുറിപ്പ്. ഞങ്ങൾ പിരിയുന്നു. തെറ്റുകളും കുറ്റങ്ങളും എന്റേത് എന്നായിരുന്നു കുറിപ്പിൽ ലക്ഷ്മി എഴുതിയ വരികളിൽ ചിലത്. പലവട്ടം ആലോചിച്ച് ഉറപ്പിച്ചശേഷം എന്റെ ശരിയിലേക്ക് ഞാൻ നില ഉറപ്പിക്കുന്നു. ദാമ്പത്യത്തിൽ ഇമോഷണൽ അറ്റാച്ച്മെന്റ് നഷ്ടമായി. തെറ്റുകളും കുറ്റങ്ങളും എന്റേതാണ്. എല്ലാം എന്റെ പ്രശ്നമാണ്. ചേർത്ത് വെച്ചാലും ചേരാത്ത ജീവിതം. അതിൽ നിന്നും ഞാൻ പിൻവാങ്ങുകയാണ്.


സ്വപ്നത്തിൽ പോലും അദ്ദേഹത്തെ പിരിയേണ്ടി വരുമെന്ന് കരുതിയിട്ടില്ലായിരുന്നു. ഇരുപത്തിരണ്ട് വർഷമായി ഇണക്കവും പിണക്കവുമായി തുടരുന്ന ഞങ്ങളുടെ ദാമ്പത്യ ജീവിതം അവസാനിപ്പിക്കുന്നതിനെപറ്റിയാണ് ഞാൻ പറയുന്നത്. ജീവിതത്തിൽ ഏറ്റവും വെറുത്ത ചില കാര്യങ്ങൾ എനിക്ക് ചെയ്യേണ്ടി വന്നിട്ടുണ്ട്. ഒരിക്കലും കുടുംബവിശേഷം അമിതമായി ‍ഞാൻ സോഷ്യൽമീഡിയയിൽ പങ്കുവെക്കാറില്ല.

ജീവിതം അതിന്റെ സ്വകാര്യത നിലനിർത്തുമ്പോൾ തന്നെയാണ് അതിന്റെ ഭം​ഗി എന്നാണ് എന്റെ വിശ്വാസം. ഇപ്പോൾ‌ ഞങ്ങളുടെ സെപ്പറേഷൻ ടൈമായിരിക്കുന്നു. ദയവായി അതാണോ ഇതാണോ കാരണമെന്ന് അന്വേഷിക്കാതിരിക്കുക. ഞങ്ങളുടെ സ്വകാര്യത, മക്കൾ ഇതൊക്കെ മാനിക്കാനും അപേക്ഷിക്കുന്നു എന്നാണ് ലക്ഷ്മിപ്രിയ കുറിച്ചത്. പോസ്റ്റ് ഷെയർ ചെയ്ത് കുറച്ച് സമയത്തിനകം ലക്ഷ്മിപ്രിയ പിൻവലിച്ചു. എന്നാൽ എന്തുകൊണ്ടാണ് പോസ്റ്റ് പങ്കുവെച്ചതെന്നോ എന്തുകൊണ്ട് പിൻവലിച്ചുവെന്നോ ഒന്നും പിന്നീട് നടി വിശദീകരിച്ചില്ല.

ഇപ്പോഴിതാ വൈറലായ പോസ്റ്റ് പങ്കുവെച്ച് ഒരു മാസം പിന്നിടുമ്പോൾ ഭർത്താവിനൊപ്പമുള്ള സെൽഫിയുമായി എത്തിയിരിക്കുകയാണ് ലക്ഷ്മിപ്രിയ. സെൽഫിയിൽ ലക്ഷ്മിയുടെ ഭർത്താവ് മാ‌ത്രമല്ല മകളുമുണ്ട്. സിനിമാ-സീരിയൽ താരങ്ങൾ അടക്കം ലക്ഷ്മിയുടെ പുതിയ കുടുംബ ഫോട്ടോയ്ക്ക് സ്നേഹം അറിയിച്ച് എത്തി. എല്ലാവരേയും ഒരുമിച്ച് കണ്ടതിൽ സന്തോഷം തുടർന്നുള്ള ജീവിതവും ഒരുമിച്ചാകട്ടെ എന്നെല്ലാം കമന്റുകളുണ്ട്.

വിവാഹമോചനം പ്രഖ്യപിച്ചിട്ട പോസ്റ്റ് ലക്ഷ്മി പിൻവലിച്ചശേഷം ഭർത്താവ് ജയേഷ് സോഷ്യൽമീഡിയയിൽ കുറിച്ച വാക്കുകളും വൈറലായിരുന്നു. അപവാദങ്ങൾ സൃഷ്ടിക്കും, വിഡ്ഢികൾ അത് പ്രചരിപ്പിക്കും, മണ്ടന്മാർ വിശ്വസിക്കും എന്നായിരുന്നു ജയേഷ് അന്ന് കുറിച്ചത്. ലക്ഷ്മിയുടെ ജീവിതത്തിലേക്ക് ജയേഷ് വരും മുമ്പ് നടി മുസ്ലീം മത വിശ്വാസിയായിരുന്നു. സബീന ലത്തീഫ് എന്നായിരുന്നു അന്ന് നടിയുടെ പേര്.

പിന്നീട് വിവാഹ​ത്തോടെ മതം മാറി ലക്ഷ്മിപ്രിയയായി. പതിനെട്ട് വയസിലായിരുന്നു ലക്ഷ്മിയുടെ വിവാഹം. ഇരുപത്തിരണ്ട് വർഷമായി ഇരുവരും ദമ്പതികളായി ജീവിച്ച് വരികയാണ്. ലക്ഷ്മിയുടെ മാതാപിതാക്കൾ നടിക്ക് രണ്ടര വയസ് മാത്രം പ്രായമുണ്ടായിരുന്നപ്പോൾ വേർപിരിഞ്ഞവരാണ്. പിതാവ് പിന്നീട് കാൻസർ‌ ബാധിച്ച് മരിച്ചു. ശേഷം പിതൃ സഹോദരന്‍ ലത്തീഫാണ് ലക്ഷ്മിയെ വളർത്തിയത്.

രക്ഷകർത്താവിന്റെ സ്ഥാനത്ത് പിതൃ സഹോദരന്റെ പേരാണ് ലക്ഷ്മി വിവാഹം കഴിയും വരെ ഉപയോ​ഗിച്ചിരുന്നത്. ലക്ഷ്മിക്ക് രണ്ട് സഹോദരിമാർ കൂടിയുണ്ട്. മോഹൻലാൽ ചിത്രം നരൻ, കഥ തുടരുന്നു എന്നിവയിലെ പ്രകടനത്തിലൂടെയാണ് നടി മലയാളികൾ ഇഷ്ടപ്പെട്ട് തുടങ്ങിയത്.

lakshmipriya shares selfie husband month after announcing divorce

Next TV

Related Stories
അൽത്താഫും അനാർക്കലിയും ഒന്നിച്ചെത്തുന്ന 'ഇന്നസെന്റ്' സിനിമയിലെ 'അമ്പമ്പോ...' ഗാനം പുറത്ത്

Sep 13, 2025 07:41 PM

അൽത്താഫും അനാർക്കലിയും ഒന്നിച്ചെത്തുന്ന 'ഇന്നസെന്റ്' സിനിമയിലെ 'അമ്പമ്പോ...' ഗാനം പുറത്ത്

അൽത്താഫും അനാർക്കലിയും ഒന്നിച്ചെത്തുന്ന 'ഇന്നസെന്റ്' സിനിമയിലെ 'അമ്പമ്പോ...' ഗാനം...

Read More >>
'അന്ന് അത്ര ഇല്ലായിരുന്നു പിന്നീടാണ് കൂടിവന്നത്, ആദ്യം സംയുക്ത ചേച്ചിയും പിന്നാലെ മഞ്ജു ചേച്ചിയും'; ഭാവന പറയുന്നു

Sep 13, 2025 02:00 PM

'അന്ന് അത്ര ഇല്ലായിരുന്നു പിന്നീടാണ് കൂടിവന്നത്, ആദ്യം സംയുക്ത ചേച്ചിയും പിന്നാലെ മഞ്ജു ചേച്ചിയും'; ഭാവന പറയുന്നു

'അന്ന് അത്ര ഇല്ലായിരുന്നു പിന്നീടാണ് കൂടിവന്നത്, ആദ്യം സംയുക്ത ചേച്ചിയും പിന്നാലെ മഞ്ജു ചേച്ചിയും'; ഭാവന...

Read More >>
'എന്നിലെ കലാകാരിക്കും ആ കൊച്ചുകുട്ടിക്കും വേണ്ടി ഞാന്‍ ശരിയായ കാര്യം ചെയ്യുന്നു'; സാമൂഹികമാധ്യമങ്ങൾ ഉപേക്ഷിച്ച് ഐശ്വര്യ ലക്ഷ്മി

Sep 13, 2025 11:33 AM

'എന്നിലെ കലാകാരിക്കും ആ കൊച്ചുകുട്ടിക്കും വേണ്ടി ഞാന്‍ ശരിയായ കാര്യം ചെയ്യുന്നു'; സാമൂഹികമാധ്യമങ്ങൾ ഉപേക്ഷിച്ച് ഐശ്വര്യ ലക്ഷ്മി

സാമൂഹികമാധ്യമങ്ങളില്‍നിന്ന് വിട്ടുനില്‍ക്കുകയാണെന്ന് പ്രഖ്യാപിച്ച് നടി ഐശ്വര്യ ലക്ഷ്മി....

Read More >>
 'ബിലാലോ ടര്‍ബോ ജോസോ' , ഇതാര്? ആരാധകര്‍ക്ക് സര്‍പ്രൈസുമായി മമ്മൂട്ടി കമ്പനി

Sep 12, 2025 11:26 PM

'ബിലാലോ ടര്‍ബോ ജോസോ' , ഇതാര്? ആരാധകര്‍ക്ക് സര്‍പ്രൈസുമായി മമ്മൂട്ടി കമ്പനി

'ബിലാലോ ടര്‍ബോ ജോസോ' , ഇതാര്? ആരാധകര്‍ക്ക് സര്‍പ്രൈസുമായി മമ്മൂട്ടി...

Read More >>
'ഞാൻ കണ്ടിട്ടുള്ളതിൽ ഏറ്റവും മാന്യനായ വ്യക്തി ആ മലയാള സൂപ്പർതാരമാണ്'; വെളിപ്പെടുത്തലുമായി സുഹാസിനി

Sep 12, 2025 05:33 PM

'ഞാൻ കണ്ടിട്ടുള്ളതിൽ ഏറ്റവും മാന്യനായ വ്യക്തി ആ മലയാള സൂപ്പർതാരമാണ്'; വെളിപ്പെടുത്തലുമായി സുഹാസിനി

'ഞാൻ കണ്ടിട്ടുള്ളതിൽ ഏറ്റവും മാന്യനായ വ്യക്തി ആ മലയാള സൂപ്പർതാരമാണ്'; വെളിപ്പെടുത്തലുമായി...

Read More >>
എന്റെ അഡ്വക്കേറ്റ് എന്നെക്കൊണ്ട് അത് ചെയ്യിപ്പിച്ചു, അത്രത്തോളം വൃത്തികേടായിരുന്നു, ഒടുവില്‍ കുറ്റബോധം തോന്നി; തുറന്നുപറഞ്ഞ് ആര്യ

Sep 12, 2025 01:32 PM

എന്റെ അഡ്വക്കേറ്റ് എന്നെക്കൊണ്ട് അത് ചെയ്യിപ്പിച്ചു, അത്രത്തോളം വൃത്തികേടായിരുന്നു, ഒടുവില്‍ കുറ്റബോധം തോന്നി; തുറന്നുപറഞ്ഞ് ആര്യ

എന്റെ അഡ്വക്കേറ്റ് എന്നെക്കൊണ്ട് അത് ചെയ്യിപ്പിച്ചു, അത്രത്തോളം വൃത്തികേടായിരുന്നു, ഒടുവില്‍ കുറ്റബോധം തോന്നി; തുറന്നുപറഞ്ഞ്...

Read More >>
Top Stories










News Roundup






GCC News






https://moviemax.in/- //Truevisionall