'എന്തൊരു ചേലാണ് ഈ ഡയറക്ഷൻ'; 'തുടരും' ബിടിഎസ് വീഡിയോ പുറത്തുവിട്ട് തരുൺ മൂർത്തി

 'എന്തൊരു ചേലാണ് ഈ ഡയറക്ഷൻ'; 'തുടരും' ബിടിഎസ് വീഡിയോ പുറത്തുവിട്ട് തരുൺ മൂർത്തി
May 24, 2025 10:56 PM | By Jain Rosviya

പ്രേക്ഷകൾ നെഞ്ചിലേറ്റിയ മോഹൻലാൽ ചിത്രം തുടരുമിന്റെ ബിടിഎസ് വീഡിയോ പുറത്തുവിട്ട് സംവിധായകൻ തരുൺ മൂർത്തി. മകൻ പുകവലിക്കുന്നത് പിടിക്കുന്ന ഷൺമുഖന്റെ സീനാണ് ബിടിഎസിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഈ ഭാ​ഗം ഷൂട്ട് ചെയ്യുന്നതും ഔട്ട് പുട്ടും വീഡിയോയിൽ ഉൾകൊള്ളിച്ചിട്ടുണ്ട്.

ബിടിഎസ് വീഡിയോ പുറത്തുവന്നതിന് പിന്നാലെ തരുൺ മൂർത്തിയുടെ സംവിധാനത്തെ പുകഴ്ത്തിയും നിരവധി പേർ കമന്റ് ചെയ്യുന്നുണ്ട്. 'എന്തൊരു ചേലാണ് ഈ ഡയറക്ഷൻ' എന്നാണ് പലരും കമന്റ് ചെയ്തിരിക്കുന്നത്. കഴിഞ്ഞ ദിവസം കൊണ്ടാട്ടം ​ഗാനത്തിന്റെ ബിടിഎസ് വീഡിയോയും തരുൺ പുറത്തുവിട്ടിരുന്നു.

ഏപ്രിൽ 25ന് റിലീസ് ചെയ്ത മോഹൻലാൽ ചിത്രമാണ് തുടരും. മികച്ച മൗത്ത് പബ്ലിസിറ്റി അടക്കം നേടി മുന്നേറിയ ചിത്രം ആ​ഗോള തലത്തിൽ 200 കോടിയ്ക്ക് മേൽ കളക്ഷൻ നേടി കഴി‍ഞ്ഞു. കേരളത്തിൽ മാത്രം 100 കോടി നേടുന്ന ആദ്യ ചിത്രമെന്നു ഖ്യാതിയും തുടരും ഇതിനകം സ്വന്തമാക്കിയിട്ടുണ്ട്.

ഷണ്മുഖം എന്ന ടാക്സി ഡ്രൈവറായാണ് ചിത്രത്തില്‍ മോഹന്‍ലാല്‍ എത്തിയത്. ബിനു പപ്പു, ഫർഹാൻ ഫാസിൽ, മണിയൻപിള്ള രാജു എന്നിവര്‍ക്കൊപ്പം നിരവധി പുതുമുഖങ്ങളും ചിത്രത്തില്‍ അഭിനയിക്കുന്നു. ശോഭനയാണ് ചിത്രത്തിലെ നായിക. 15 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം മോഹന്‍ലാല്‍- ശോഭന ജോഡി ഒന്നിച്ച ചിത്രമെന്ന കൗതുകവും തുടരുമിന് മേല്‍ പ്രേക്ഷകര്‍ക്ക് ഉണ്ട്.


ഷാജി കുമാര്‍ ആണ് ഛായാ​ഗ്രഹണം. എഡിറ്റിം​ഗ് നിഷാദ് യൂസുഫ്, ഷെഫീഖ് വി ബി, സം​ഗീതം ജേക്സ് ബിജോയ്, എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ അവന്തിക രഞ്ജിത്ത്, ശബ്ദ സംവിധാനം വിഷ്ണു ​ഗോവിന്ദ്, കലാസംവിധാനം ​ഗോകുല്‍ ദാസ്. കെ ആര്‍ സുനിലിന്‍റെ കഥയ്ക്ക് തരുണ്‍ മൂര്‍ത്തിയും കെ ആര്‍ സുനിലും ചേര്‍ന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്.



Tarunmoorthy releases thudarum movie BTS video

Next TV

Related Stories
'സകലകലാ വല്ലഭൻ', 'അശ്വമേധം മാത്രമല്ല, സംഗീതവും വശമുണ്ട്'; പഴയ ഫോട്ടോ സ്വയം കുത്തിപ്പൊക്കി താരം

Jun 16, 2025 08:20 AM

'സകലകലാ വല്ലഭൻ', 'അശ്വമേധം മാത്രമല്ല, സംഗീതവും വശമുണ്ട്'; പഴയ ഫോട്ടോ സ്വയം കുത്തിപ്പൊക്കി താരം

തന്‍റെ പഴയ ഫോട്ടോ സ്വയം കുത്തിപ്പൊക്കി വൈറലായിരിക്കുകയാണ്...

Read More >>
ടോവിനോയും മഞ്ജുവും മറന്നതാവും...', തീയാട്ടം എന്ന എന്‍റെ തിരക്കഥയുടെ ഉടുപ്പ് മോഷ്ടിച്ചതാണ് തുടരും - സനല്‍കുമാര്‍ ശശിധരന്‍

Jun 14, 2025 09:10 PM

ടോവിനോയും മഞ്ജുവും മറന്നതാവും...', തീയാട്ടം എന്ന എന്‍റെ തിരക്കഥയുടെ ഉടുപ്പ് മോഷ്ടിച്ചതാണ് തുടരും - സനല്‍കുമാര്‍ ശശിധരന്‍

തീയാട്ടം എന്ന എന്‍റെ തിരക്കഥയുടെ ഉടുപ്പ് മോഷ്ടിച്ച സിനിമ - സനല്‍കുമാര്‍...

Read More >>
Top Stories










News Roundup






https://moviemax.in/-