(moviemax.in) മലയാളത്തിലെ എക്കാലത്തെയും വലിയ വിജയങ്ങളില്‍ ഒന്നാണ് തുടരും. ആബാലവൃദ്ധം ജനങ്ങളെയും തിയറ്ററുകളിലേക്ക് എത്തിച്ച ചിത്രം റിലീസ് ചെയ്ത് ഒരു മാസത്തിനിപ്പുറവും പുതിയ റെക്കോര്‍ഡുകള്‍ സ്വന്തമാക്കി വാര്‍ത്തകളില്‍ ഇടംനേടുന്നുണ്ട്. ഇപ്പോഴിതാ മുപ്പതാം ദിനത്തില്‍ നിര്‍മ്മാതാക്കളില്‍ നിന്ന് എത്തിയിരിക്കുന്ന ഒരു പ്രഖ്യാപനം അത്തരത്തില്‍ ഒരു റെക്കോര്‍ഡ് ഉറപ്പിക്കുന്നുണ്ട്. സിനിമയുടെ കേരളത്തിലെ ഷോ കൗണ്ടിന്‍റെ കാര്യത്തിലാണ് അത്.
നിര്‍മ്മാതാക്കള്‍ ഇന്ന് പുറത്തുവിട്ടിരിക്കുന്ന അഞ്ചാം വാരത്തിലെ കേരള സ്ക്രീന്‍ കൗണ്ട് പോസ്റ്ററില്‍ ചിത്രം കേരളത്തില്‍ ഇതിനകം എത്ര ഷോകള്‍ നടത്തി എന്നത് പറയുന്നുണ്ട്. ഒപ്പം അഞ്ചാം വാരത്തില്‍ ഇവിടെ എത്ര തിയറ്ററുകളില്‍ ചിത്രം ഉണ്ട് എന്നതും. അഞ്ചാം വാരത്തില്‍ കേരളത്തിലെ 205 സ്ക്രീനുകളിലാണ് തുടരും തുടരുന്നത്. വൈഡ് റിലീസിന്‍റെ ഇക്കാലത്ത് സിനിമകള്‍ക്ക് സങ്കല്‍പിക്കാനാവാത്ത നേട്ടമാണ് ഇത്. ഒപ്പം ചിത്രം കേരളത്തില്‍ ഇതിനകം 45,000 ല്‍ അധികം ഷോകള്‍ നടത്തിയെന്നും നിര്‍മ്മാതാക്കള്‍ അറിയിച്ചിട്ടുണ്ട്. ഇത് റെക്കോര്‍ഡ് ആണ്. മോഹന്‍ലാല്‍ തന്നെ അഭിനയിച്ച പുലിമുരുകന്‍ കൈയാളിയിരുന്ന റെക്കോര്‍ഡ് ആണ് മറ്റൊരു മോഹന്‍ലാല്‍ ചിത്രം ഇപ്പോള്‍ തിരുത്തിയിരിക്കുന്നത്. ട്രാക്കര്‍മാര്‍ നല്‍കുന്ന കണക്ക് അനുസരിച്ച് പുലിമുരുകന്‍ കേരളത്തില്‍ നടത്തിയത് 41,100 ഷോകള്‍ ആണ്. പുലിമുരുകന്‍റേത് ലൈഫ് ടൈം സംഖ്യ ആണെങ്കില്‍ തുടരും റിലീസിന്‍റെ 29-ാം ദിനത്തില്‍ നേടിയെടുത്ത സംഖ്യയാണിതെന്ന പ്രത്യേകതയും ഉണ്ട്.
സമീപകാലത്ത് മറ്റൊരു ചിത്രവും ബ്രേക്ക് ചെയ്യില്ലെന്ന് ഉറപ്പുള്ള ഒരു റെക്കോര്‍ഡ് കൂടിയാണ്. പുലിമുരുകന്‍ പുറത്തിറങ്ങി ഒന്‍പത് വര്‍ഷങ്ങള്‍ തകര്‍ക്കപ്പെടാതിരുന്ന റെക്കോര്‍ഡ് കൂടിയാണ് ഇത്. ഏപ്രില്‍ 25 ന് ആയിരുന്നു തുടരും തിയറ്ററുകളില്‍ എത്തിയത്. തരുണ്‍ മൂര്‍ത്തിയാണ് ചിത്രത്തിന്‍റെ സംവിധാനം. ഷണ്മുഖം എന്ന ടാക്സി ഡ്രൈവറായാണ് ചിത്രത്തില്‍ മോഹന്‍ലാല്‍ എത്തുന്നത്. ബിനു പപ്പു, ഫർഹാൻ ഫാസിൽ, മണിയൻപിള്ള രാജു എന്നിവര്‍ക്കൊപ്പം നിരവധി പുതുമുഖങ്ങളും ചിത്രത്തില്‍ അഭിനയിക്കുന്നു. ഷാജി കുമാര്‍ ആണ് ഛായാഗ്രഹണം. എഡിറ്റിംഗ് നിഷാദ് യൂസുഫ്, ഷെഫീഖ് വി ബി, സംഗീതം ജേക്സ് ബിജോയ്, എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ അവന്തിക രഞ്ജിത്ത്, ശബ്ദ സംവിധാനം വിഷ്ണു ഗോവിന്ദ്, കലാസംവിധാനം ഗോകുല്‍ ദാസ്. കെ ആര്‍ സുനിലിന്‍റെ കഥയ്ക്ക് തരുണ്‍ മൂര്‍ത്തിയും കെ ആര്‍ സുനിലും ചേര്‍ന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്.
Muruka you done record which last 9 year now owned Shanmukhan