(moviemax.in) അനശ്വര രാജൻ, ബൈജു സന്തോഷ്, മല്ലിക സുകുമാരൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി എസ് വിപിൻ രചനയും സംവിധാനവും നിർവഹിക്കുന്ന ‘വ്യസനസമേതം ബന്ധുമിത്രാദികളു’ടെ പ്രമോ ടീസർ റിലീസ് ചെയ്തു. ടീസറിൽ മുത്തശ്ശിയായ മല്ലിക സുകുമാരനറെ കഥാപാത്രത്തോടൊപ്പം റീൽ ഷൂട്ട് ചെയ്യുന്ന അനശ്വരയെയും സഹോദരിയെയും കാണാം.
‘ഓർമ തോപ്പിൽ ഓമൽ തുമ്പ കുടമായ് നീ’ എന്ന മധുപാല കൃഷ്ണൻ ആലപിച്ച ഗാനത്തിനൊപ്പം മൂവരും നൃത്തം ചെയ്യുകയും മല്ലിക സുകുമാരനറെ കഥാപാത്രം റീൽ തടസപ്പെടുത്തുകയും ചെയ്യുന്നുണ്ട് ടീസറിൽ. ജോൺ കുട്ടി എഡിറ്റിങ് കൈകാര്യം ചെയ്യുന്ന ചിത്രത്തിന്റെ സംഗീത സംവിധാനം അങ്കിത് മേനോനാണ്.
ജയ ജയ ജയ ജയ ഹേ, ഗുരുവായൂർ അമ്പല നടയിൽ തുടങ്ങിയ സൂപ്പർഹിറ്റ് ചിത്രങ്ങൾക്ക് ശേഷം വിപിൻ ദാസിന്റെ അടുത്ത സംവിധാന സംരംഭമാണെന്നത് തന്നെയാണ് ‘വ്യസനസമേതം ബന്ധുമിത്രാദികൾ’ എന്ന ചിത്രത്തിന്റെ പ്രത്യേകത. ചിത്രത്തിൽ ജോമോൻ ജ്യോതിർ, സിജു സണ്ണി, അസീസ് നെടുമങ്ങാട്, നോബി മാർക്കോസ്, അശ്വതി ചാന്ദ് കിഷോർ എന്നിവരും മാറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. വിബിടിഎസ് പ്രൊഡക്ഷന്സിന്റെയും ഷൈൻ സ്ക്രീൻ സിനിമയുടെയും ബാനറുകളിൽ വിപിൻ ദാസും, സഹു ഗണപതിയും ചേർന്ന് നിർമ്മിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം കൈകാര്യം ചെയ്യുന്നത് റഹീം അബൂബക്കർ ആണ്. ചിത്രം ജൂൺ 13 ന് റിലീസ് ചെയ്യുമെന്നാണ് ടീസറിൽ അണിയറപ്രവർത്തകർ അറിയിച്ചിരിക്കുന്നത്.
Vyasanasamedham bandhumithrathikal promo teaser out