'നാമൊരുന്നാൾ ഉയരും…'; 'ഒരു റൊണാൾഡോ ചിത്രം'ത്തിലെ ആദ്യ ഗാനം പുറത്തിറങ്ങി

'നാമൊരുന്നാൾ ഉയരും…'; 'ഒരു റൊണാൾഡോ ചിത്രം'ത്തിലെ ആദ്യ ഗാനം പുറത്തിറങ്ങി
May 23, 2025 03:05 PM | By Athira V

(moviemax.in) അശ്വിൻ ജോസ്, ചൈതന്യ പ്രകാശ്, ഹന്നാ റെജി കോശി, ഇന്ദ്രൻസ്, ലാൽ, അൽത്താഫ്, മിഥുൻ എം ദാസ് എന്നിവരെ പ്രധാനകഥാപാത്രങ്ങളാക്കി റിനോയ് കല്ലൂർ തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന 'ഒരു റൊണാൾഡോ ചിത്രം' എന്ന ചിത്രത്തിലെ ആദ്യ ഗാനം പുറത്തിറങ്ങി. റിനോയ് കല്ലൂരിന്റെ വരികൾക്ക് ദീപക്ക് രവിയാണ് സംഗീതം പകർന്നിരിക്കുന്നത്. പ്രശസ്ത ഗായകൻ കാർത്തിക്, ഷെഫിയ എന്നിവർ ചേർന്നാലപിച്ച "നാമൊരുന്നാൾ ഉയരും...." എന്നാരംഭിക്കുന്ന മനോഹര ഗാനമാണ് ഇപ്പോൾ പുറത്തിറങ്ങിയിരിക്കുന്നത്.

സിനിമ സ്വപ്നം കണ്ട് നടക്കുന്ന ഒരു യുവ സംവിധായകന്റെ ജീവിതം പറയുന്ന സിനിമയാണ് 'ഒരു റൊണാൾഡോ ചിത്രം'. ജൂൺ മാസം പ്രദർശനത്തിനെത്തുന്ന ചിത്രത്തിൽ വർഷ സൂസൻ കുര്യൻ, അർജുൻ ഗോപാൽ, അർച്ചന ഉണ്ണികൃഷ്ണൻ, സുപർണ്ണ തുടങ്ങി നിരവധി താരങ്ങളും ഒരുപാട് പുതുമുഖങ്ങളും അണിനിരക്കുന്നു. നോവോർമ്മയുടെ മധുരം, സർ ലഡ്ഡു 2, വരം, റൊമാന്റിക് ഇഡിയറ്റ്, ഡ്രീംസ് ഹാവ് നോ എൻഡ് തുടങ്ങിയ ഷോർട്ട് ഫിലിമുകളിലൂടെ ശ്രദ്ധേയൻ ആണ് റിനോയ് കല്ലൂർ.

ഫുൾഫിൽ സിനിമാസിന്റെ ബാനറിൽ നിർമ്മിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം പി എം ഉണ്ണികൃഷ്ണൻ നിർവഹിക്കുന്നു. എഡിറ്റർ: സാഗർ ദാസ്, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ: ഷാജി എബ്രഹാം, ലൈൻ പ്രൊഡ്യൂസർ: രതീഷ് പുരക്കൽ, ചീഫ് അസോസിയേറ്റ് ഡയറക്ടർ: ബൈജു ബാല, അസോസിയേറ്റ് ഡയറക്ടർ: ജിനു ജേക്കബ്, അസോസിയേറ്റ് എഡിറ്റർ: ശ്യാം കെ പ്രസാദ്, സൗണ്ട് ഡിസൈൻ & ഫൈനൽ മിക്സ്: അംജു പുളിക്കൻ, കലാ സംവിധാനം: സതീഷ് നെല്ലായ, പ്രൊഡക്ഷൻ കൺട്രോളർ: പ്രേമൻ പെരുമ്പാവൂർ, ഫിനാൻസ് മാനേജർ: സുജിത് പി ജോയ്, വസ്ത്രലങ്കാരം: ആദിത്യ നാണു, മേക്കപ്പ്: മനോജ് അങ്കമാലി, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്: അനിൽ അൻസാദ്, കളറിസ്റ്റ്: രമേഷ് അയ്യർ, സ്റ്റിൽസ്: ടോംസ് ജി ഒറ്റപ്ലാവൻ, പിആർഒ: പ്രജീഷ് രാജ് ശേഖർ, മാർക്കറ്റിംഗ് സ്ട്രാറ്റജിസ്റ്റ്: വിമേഷ് വർഗീസ്, പബ്ലിസിറ്റി & പ്രൊമോഷൻസ്: ബ്ലാക്ക് ഹാറ്റ് മീഡിയ പ്രൊമോഷൻസ്.


https://youtu.be/877kH4tFx2A

oruronaldochithram first song out

Next TV

Related Stories
Top Stories










News Roundup