May 22, 2025 07:58 PM

ഴിഞ്ഞ വർഷം താൻ വിവാഹിതയാകാൻ പോകുന്നുവെന്ന് നടിയും അവതാകരയുമായ ആര്യ ഇൻസ്റ്റാ​ഗ്രാമിൽ ക്യു ആൻഡ് എ സെക്ഷനിൽ പറഞ്ഞിരുന്നു. എന്നാൽ ആരാണ് വരൻ എന്ന് പറഞ്ഞിരുന്നില്ല. ഇപ്പോഴിതാ ഏവരെയും ഞെട്ടിച്ച് കൊണ്ടാണ് കഴിഞ്ഞ മെയ് 15ന് ആര്യ വിവാഹ നിശ്ചയം കഴിഞ്ഞ വിവരം പങ്കുവച്ചത്.

ഡിജെയും മുൻ ബി​ഗ് ബോസ് താരവുമായ സിബിൻ ബെഞ്ചമിനാണ് ആര്യയുടെ ജീവിത പങ്കാളി. ഏറെ നാളായി ഉറ്റ സുഹൃത്തുക്കളായിരുന്നവരാണ് ഇപ്പോൾ ജീവിതത്തിൽ ഒന്നിക്കുന്നത്. ഇപ്പോള്‍ കൂടുതല്‍ വിവാഹ​ നിശ്ചയ ഫോട്ടോകള്‍ ആര്യ സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരിക്കുകയാണ്.

വിവാഹ നിശ്ചയ ചടങ്ങില്‍ ഒരുക്കിയവര്‍ക്കും, ഒപ്പം നിന്നവര്‍ക്കും എല്ലാം നന്ദി പറഞ്ഞാണ് ആര്യയുടെ പോസ്റ്റ്. തങ്ങള്‍ നേരത്തെ റിംങ് എക്സേഞ്ച് ചെയ്തതാണെന്നും. ഇപ്പോള്‍ വെറും ഹാരം മാറ്റുക മാത്രമാണ് ചെയ്തതെന്നും ആര്യ പോസ്റ്റില്‍ പറയുന്നുണ്ട്. എന്തായാലും ആരാധകര്‍ പോസ്റ്റ് ഏറ്റെടുത്തു. ആര്യയുടെ മകളും എല്ലാ ചിത്രങ്ങളിലും നിറ‌ഞ്ഞുനില്‍ക്കുന്നുണ്ട്.

ഏറെ നാളുകളായി ഉറ്റ സുഹൃത്തുക്കളായിരുന്നു ആര്യയും സിബിനും. ഇരുവരുടേയും രണ്ടാം വിവാഹമാണ് ഇത്. ഉറ്റസുഹൃത്തിൽ നിന്ന് ജീവിത പങ്കാളിയിലേയ്ക്ക് എന്നാണ് വിവാഹ നിശ്ചയത്തിന്റെ വാർത്ത പങ്കുവെച്ചുകൊണ്ട് ആര്യ കുറിച്ചത്. ജീവിതം അവിശ്വസനീയവും മനോഹരവുമായ വഴിത്തിരിവിലെത്തി എന്നും ആര്യ കുറിച്ചിരുന്നു.

നിരവധി തെറ്റായ തീരുമാനങ്ങൾ എടുത്തിട്ടുള്ള ആളാണ് താനെന്നും അപ്പോഴേല്ലാം ഉപാധികളൊന്നും ഇല്ലാതെ തനിക്കൊപ്പം നിന്ന വ്യക്തിയാണ് ആര്യയെന്നുമാണ് വിവാഹവാർത്ത അറിയിച്ചു കൊണ്ട് സിബിൻ ഇൻസ്റ്റഗ്രാമിൽ കുറിച്ചത്. തന്റെ മകൻ റയാൻ ആര്യയുടെ മകൾ ഖുഷി എന്നിവർക്കൊപ്പം ഒരിക്കലും അവസാനിക്കാത്ത കഥ എഴുതാൻ തുടങ്ങുകയാണെന്നും സിബിൻ കുറിച്ചു.‌‌

വിവാഹ നിശ്ചയം കഴിഞ്ഞ വിവരം ഇരുവരും സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ചതിനു പിന്നാലെ, ഇതേക്കുറിച്ച് കൂടുതൽ കാര്യങ്ങൾ അറിയാനുള്ള ആകാംക്ഷയിലാണ് പ്രേക്ഷകരിൽ പലരും. ഇതിനിടെ ഇക്കാര്യത്തിൽ പ്രതികരണവുമായി എത്തിയിരിക്കുകയാണ് സിബിൻ. നടിയും നർത്തകിയുമായ നയന ജോസന്റെ വിവാഹത്തിൽ പങ്കെടുക്കാനെത്തിയതായിരുന്നു സിബിൻ.

പ്രണയ കഥയും വിവാഹ തിയ്യതിയും പങ്കുവെക്കാമോയെന്ന് ചോദിച്ചപ്പോൾ അതെല്ലാം ആര്യയ്ക്കൊപ്പം വന്ന് ഒരുമിച്ച് പറയാമെന്നും എല്ലാം അറിയിക്കും എന്നുമായിരുന്നു സിബിന്റെ മറുപടി. ''ഞങ്ങൾ രണ്ടുപേരും ഒരുമിച്ച് വരുന്നുണ്ട് നിങ്ങളോട് സംസാരിക്കാൻ. അന്ന് കല്യാണത്തിന്റെ വിശേഷങ്ങളെല്ലാം പറയാം. ഇനി ഞങ്ങൾ ഒറ്റയ്ക്കല്ല, ഒരുമിച്ചാണ്. അതുകൊണ്ട് ഒരുമിച്ച് എല്ലാ കാര്യങ്ങളും പറയാം. പ്രണയത്തെ കുറിച്ചും അപ്പോൾ പറയാം'', സിബിൻ പറഞ്ഞു.








To my life partner this day I will remember till the day I die Actress Arya Babu shares engagement pictures

Next TV

Top Stories










News Roundup