May 22, 2025 10:30 AM

(moviemax.in) നടൻ സന്തോഷ് കീഴാറ്റൂരിന്റെ മകന് ക്രൂര മർദ്ദനം. കൂട്ടുകാരൻ്റെ പിറന്നാൾ ആഘോഷത്തിൽ പങ്കെടുത്ത് തിരികെ വരുന്ന വഴിയാണ് കുട്ടികളെ ഒരു പറ്റം ക്രിമനലുകൾ ചേർന്ന് മർദിച്ചത്. ഹെൽമറ്റ് അടക്കം ഉപയോ​ഗിച്ചായിരുന്ന കുട്ടികൾക്ക് നേരെ അകാരണമായ മർദ്ദനം ഇക്കൂട്ടർ നടത്തിയത്.  ആക്രമിച്ചത് ബി ജെ പി പ്രവർത്തകനെന്ന് മകൻ യദു സായന്ത്.

തളിപ്പറമ്പ് തൃച്ചംബരം ചിന്മയാ മിഷൻ സ്കൂളിന് മുമ്പിൽ വെച്ചായിരുന്നു സംഭവം. അക്രമത്തിന് നേതൃത്വം നൽകിയ ആളുടെ ചിത്രം താരം സാമൂഹികമാധ്യമത്തിൽ പങ്കുവെച്ചിട്ടുണ്ട്. കുട്ടികളെ തല്ലി ചതച്ച ക്രിമിനലുകളെ നിയമത്തിൻ്റെ മുന്നിൽ എത്തിക്കുമെന്നും നടൻ പ്രതികരിച്ചു. 

കുട്ടികളെ താന്‍ കാണുമ്പോള്‍ അവരുടെ മൂക്കില്‍ നിന്നുള്‍പ്പെടെ ചോരയൊലിക്കുന്നുണ്ടായിരുന്നുവെന്ന് സന്തോഷ് പറഞ്ഞു. കുട്ടികളുടെ വസ്ത്രങ്ങളും വലിച്ചൂരിയിരുന്നു. നടന്നത് സാമൂഹ്യവിരുദ്ധരുടെ അഴിഞ്ഞാട്ടമാണ്. ഇത്തരം ആളുകള്‍ കുട്ടികളുടെ രാത്രി യാത്രയ്ക്കുള്ള സ്വാതന്ത്ര്യം ഇല്ലാതാക്കുന്നതിനാലാണ് കുട്ടികള്‍ രാജ്യത്തിന് പുറത്തേക്ക് പോകുന്നതെന്നും അദ്ദേഹം പറഞ്ഞു. കുട്ടികള്‍ ഇപ്പോള്‍ തളിപ്പറമ്പ് സഹകരണ ആശുപത്രിയില്‍ ചികിത്സയിലാണ്.

പോസ്റ്റിന്റെ പൂർണരൂപം:

എന്തൊരു ഭയാനകമായ രാത്രി..... ഉറങ്ങാൻ പറ്റുന്നില്ല........ ആൺകുട്ടികൾ പോലും സുരക്ഷിതരല്ല...... ഹെൽമെറ്റ് കൊണ്ടുള്ള അടിയിൽ എന്തെങ്കിലും സംഭവിച്ചു പോയെങ്കിലോ? ഓർക്കാൻ വയ്യ ......... പല സന്ദർഭങ്ങളിലും എന്നെക്കാൾ കരുത്തോടെ പെരുമാറിയ ഉണ്ണി അച്ചാ.... എന്നെ ഹെൽമെറ്റ് കൊണ്ട് അടിച്ചു കൂട്ടുകാരെയും പൊതിരെ തല്ലി ഞങ്ങളെ വേഗം ഇവിടുന്ന് രക്ഷപ്പെടുത്ത്എന്ന് കരഞ്ഞു പറഞ്ഞപ്പോൾ ....... ഞാനും ഏട്ടനും ആദുവും ഓടുകയായിരുന്നു അല്ല പറക്കുകയായിരുന്നു.

സ്കൂളിൻ്റെ മുന്നിൽ എത്തിയപ്പോൾ ഒരു വലിയ ജനകൂട്ടം പേടിച്ച് വിറച്ച്കുട്ടികൾ ഒരു വീട്ടിൽ കഴിയുകയായിരുന്നു........അതും രണ്ട് ദിവസം മുമ്പ് ഇതേ സ്കൂളിൽ വെച്ചാണ് 50 ൽ പരം ആൾക്കാർ പങ്കെടുത്ത കളക്ടർ അടക്കം ഭാഗമായ വലിയൊരു സാംസ്കാരിക പ്രവർത്തനത്തിൻ്റെ ഭാഗമായി അഭിനയ പരിശീലന ക്യാമ്പ് യദു സാന്ത് Cordinate ചെയ്തത്ആ  സാംസ്കാരിക പരിപാടിയിൽ തിരിഞ്ഞു നോക്കാത്ത മനുഷ്യത്വം ഇല്ലാത്തവരാണ്ചെറിയ മക്കളെ തല്ലി ചതച്ചത് ....

കൂട്ടുകാരൻ്റെ പിറന്നാൾ ആഘോഷത്തിൽ പങ്കെടുത്ത് വരുന്ന വഴി തളിപ്പറമ്പ്തൃച്ചംബരം ചിന്മയാ മിഷൻ സ്കൂളിന് മുന്നിൽ വെച്ച് ഒരു കാരണവും ഇല്ലാതെ എൻ്റെ മോൻ യദു സാന്തിനെയും കൂട്ടുകാരെയും ഒരു പറ്റം ക്രിമിനലുകൾ മാരകമായി ആക്രമിക്കുകയായിരുന്നു 17 വയസ്സുള ചെറിയ മക്കളെ തല്ലി ചതച്ച തൃച്ചംബരത്തെ.....ക്രിമിനലുകൾക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുക ......കുട്ടികളെ തല്ലി ചതച്ച ക്രിമിനലുകളെനിങ്ങളെ നിയമത്തിൻ്റെ മുന്നിൽ കൊണ്ടു വരിക തന്നെ ചെയ്യും......

#keralapolice #ChiefMinister #ChiefMinisterKerala

ഈ ഫോട്ടോയിൽ കാണുന്നവനാണ്കുട്ടികളെ ഹെൽമെറ്റ് കൊണ്ട്അടിച്ചത്

ഈ തെണ്ടിയെ ഉടൻ അറസ്റ്റ് ചെയ്യുക..ഇനിയും കുറെ എണ്ണം ഉണ്ട് പൊക്കും എല്ലാത്തിനെയും...

സന്തോഷ് കീഴാറ്റൂരിന്റെ മകൻ യദു സാന്ത് നാട്ടിൽ സാംസ്കാരിക പരിപാടികൾക്കും മറ്റും നേതൃത്വം നൽകി വരികയാണ്. രണ്ട് ദിവസം മുമ്പ് സംഭവം നടന്ന തളിപ്പറമ്പ് തൃച്ചംബരം ചിന്മയാ മിഷൻ സ്കൂളിൽ അഭിനയ പരിശീലന ക്യാമ്പ് നടത്തിയിരുന്നു. 50-ൽ പരം ആൾക്കാർ പങ്കെടുത്ത കളക്ടർ അടക്കം ഭാഗമായ വലിയൊരു സാംസ്കാരിക പരിപാടിയായിരുന്നു അത്. അന്ന് ക്യാമ്പ് നടത്തിയ സ്കൂളിന്റെ പരിസരത്തു വെച്ചായിരുന്നു 17 വയസുള്ള കുട്ടിയേയും കൂട്ടുകാരനേയും ക്രിമിനലുകൾ ആക്രമിച്ചത്.

Actor Santosh Keezhattoor son brutally beaten

Next TV

Top Stories










News Roundup