---
title: "‘ചിന്ന ചിന്ന ആസൈ’യുമായി ഇന്ദ്രൻസ്; ചിത്രത്തിന്റെ ഫസ്റ്റ്ലുക്ക് പോസ്റ്റർ പുറത്ത്"
english_title: "first look poster  ChinnaChinnaAasai indrans facebook post"
publisher: "moviemax.in"
canonical_url: "https://moviemax.in/news/291432/first-look-poster-chinnachinnaaasai-indrans-facebook-post"
published_at: "2025-05-21T19:57:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/682de2eeb343d_1.jpg"
keywords: []
---

# ‘ചിന്ന ചിന്ന ആസൈ’യുമായി ഇന്ദ്രൻസ്; ചിത്രത്തിന്റെ ഫസ്റ്റ്ലുക്ക് പോസ്റ്റർ പുറത്ത്

> **Lead Summary:** ** ഇന്ദ്ര**ൻസും മധുബാലയും പ്രധാനവേഷങ്ങളിലെത്തുന്ന ചിത്രമായ ‘ചിന്ന ചിന്ന ആസൈ’യുടെ ഫസ്റ്റ്ലുക്ക് പോസ്റ്റർ പുറത്ത്. പൂർണ്ണമായും വാരണാസിയിൽ ആണ് സിനിമ ചിത്രീകരിച്ചത്. ചിത്രത്തിന്റെ ഫസ്റ്റ്ലുക്ക് പോസ്റ്റർ ഇന്ദ്രൻസ് തന്റെ ഫേസ്ബുക്കിലുടെ പുറത്ത് വിട്ടിട്ടുണ്ട്. കൂടാതെ സംവിധായകൻ മണിരത്നവും ഈ പോസ്റ്റർ പങ്കുവച്ചിട്ടുണ്ട്. ചിത്രം വൻ വിജയമാകട്ടെയെന്ന് മണിരത്നം ആശംസിച്ചു. ബാബുജി പ്രൊഡക്ഷൻസിന്റെ ബാനറിൽ അഭിജിത് ബാബുജിയാണ് ചിത്രത്തിന്റെ നിർമ്മാണം നിർവഹിക്കുന്നത്.

## Article Content

** ഇന്ദ്ര**ൻസും മധുബാലയും പ്രധാനവേഷങ്ങളിലെത്തുന്ന ചിത്രമായ ‘ചിന്ന ചിന്ന ആസൈ’യുടെ ഫസ്റ്റ്ലുക്ക് പോസ്റ്റർ പുറത്ത്. പൂർണ്ണമായും വാരണാസിയിൽ ആണ് സിനിമ ചിത്രീകരിച്ചത്. ചിത്രത്തിന്റെ ഫസ്റ്റ്ലുക്ക് പോസ്റ്റർ ഇന്ദ്രൻസ് തന്റെ ഫേസ്ബുക്കിലുടെ പുറത്ത് വിട്ടിട്ടുണ്ട്. കൂടാതെ സംവിധായകൻ മണിരത്നവും ഈ പോസ്റ്റർ പങ്കുവച്ചിട്ടുണ്ട്. ചിത്രം വൻ വിജയമാകട്ടെയെന്ന് മണിരത്നം ആശംസിച്ചു. ബാബുജി പ്രൊഡക്ഷൻസിന്റെ ബാനറിൽ അഭിജിത് ബാബുജിയാണ് ചിത്രത്തിന്റെ നിർമ്മാണം നിർവഹിക്കുന്നത്.

‘എന്റെ നാരായണിക്ക്’ എന്ന ഹ്രസ്വചിത്രത്തിന്റെ ശേഷം വർഷാ വാസുദേവ് രചനയും സംവിധാനവും നിർവഹിക്കുന്ന ഒന്നാണ് ഈ ചിത്രം. ഗോവിന്ദ് വസന്തയാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിർവഹിക്കുന്നത്.

ഛായാഗ്രഹണം : ഫയിസ് സിദ്ധിക്ക്, സംഗീതസംവിധാനം : ഗോവിന്ദ് വസന്ത, എഡിറ്റർ : റെക്ക്സൺ ജോസഫ്, പ്രൊഡക്ഷൻ കൺട്രോളർ : പ്രശാന്ത് നാരായൺ, ലൈൻ പ്രൊഡ്യൂസർ : ബിജു പി കോശി, ആർട്ട് ഡയറക്റ്റർ : സാബു മോഹൻ,വസ്ത്രാലങ്കാരം : സമീറാ സനീഷ്, മേക്കപ്പ് : രഞ്ജിത്ത് അമ്പാടി, സൗണ്ട് ഡിസൈനർ : രംഗനാഥ് രവി, കൊറിയോഗ്രാഫർ : ബ്രിന്ദാ, ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ : നവനീത് കൃഷ്ണ, സ്റ്റിൽസ്: നവീൻ മുരളി, ലൈൻ പ്രൊഡ്യൂസർ : ബിജു കോശി,ഡി ഐ : ചലച്ചിത്രം ഫിലിം സ്റ്റുഡിയോ, വി എഫ് എക്സ് : പിക്റ്റോറിയൽഎഫ് എക്സ്, കളറിസ്റ്റ്: ഷണ്മുഖ പാണ്ട്യൻ, ടൈറ്റിൽ ഡിസൈൻ : ജെറി.

### Related Links & Sources
- [Original Story Source](https://moviemax.in/news/291432/first-look-poster-chinnachinnaaasai-indrans-facebook-post)