May 19, 2025 05:22 PM

(moviemax.in) സമാധാനം നിറഞ്ഞൊരു ജീവിതമാണ് എലിസബത്ത് ഉദയന്റെ സ്വപ്നം. എന്നാൽ നടൻ ബാലയുമൊത്തുള്ള വിവാഹജീവിതം അവസാനിപ്പിച്ചശേഷം ജീവൻ കയ്യിൽ പിടിച്ചാണ് ഓരോ ദിവസവും എലിസബത്ത് തള്ളി നീക്കുന്നത്. നടനെതിരെ വെളിപ്പെടുത്തലുകൾ നടത്തിയശേഷം നിരന്തരമായി വധ ഭീഷണി അടക്കം എലിസബത്തിനും കുടുംബത്തിനും എതിരെ വരുന്നുണ്ട്. പോരാത്തതിന് സമൂഹമാധ്യമങ്ങൾ വഴി അപകീർത്തിപ്പെടുത്തലുകളും നടക്കുന്നു.

ഇപ്പോഴിതാ തനിക്ക് എതിരെ വന്ന ചില പരിഹാസ കമന്റുകളിൽ പ്രതികരിച്ച് എത്തിയിരിക്കുകയാണ് എലിസബത്ത്. കഴിഞ്ഞ ദിവസം ഹൈദരാബാദ് എയർപോട്ടിൽ വെച്ച് തെലുങ്ക് നടൻ എലിസബത്തിനെ കണ്ട സന്തോഷവും ഫോട്ടോയെടുക്കാൻ അനുവാദം ചോദിച്ചപ്പോൾ നടൻ സമ്മതിക്കാതിരുന്ന സംഭവവുമെല്ലാം ചെറിയൊരു വീഡിയോയിലൂടെ എലിസബത്ത് പങ്കുവെച്ചിരുന്നു.

ഈ വീഡിയോയ്ക്ക് താഴെ വന്ന പരിഹാസ കമന്റുകൾ അടക്കം ഉൾപ്പെടുത്തിയാണ് എലിസത്തിന്റെ പുതിയ വീഡിയോ. ഇത്തരം കമന്റുകളോട് പ്രതികരിക്കില്ലെന്ന് ഉറപ്പിച്ചിരുന്നതാണെന്നും എന്നാൽ വിടാതെ പിന്തുടരുമ്പോൾ കണ്ടില്ലെന്ന് നടിക്കാനാവുന്നില്ലെന്നും എലിസബത്ത് പറയുന്നു. സ്ക്രീൻഷോട്ടുകളുമായി വന്ന് ഇനി വീഡിയോ ചെയ്യില്ലെന്നാണ് കരുതിയിരുന്നത്. പക്ഷെ ചില കമന്റുകൾ കാണിക്കണം. അല്ലാത്ത പക്ഷം ഞാൻ വെറുതെ പറയുകയാണെന്ന് തെറ്റിദ്ധരിച്ചാലോയെന്ന് കരുതിയാണ് ഈ വീഡിയോ ചെയ്യുന്നത്.

എന്നെ അപമാനിക്കുന്ന തരത്തിൽ ഒരാൾ ചെയ്ത വീഡിയോയ്ക്ക് വന്ന കമന്റുകളാണ് ഞാൻ ഇതിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ചെറിയ ഭീഷണികളുള്ള കമന്റുകളാണ് വന്നത്. വേറെയും കമന്റുകളുണ്ട്. സ്ഥിരമായി എന്നെ കളിയാക്കുന്ന ആളുടെ കമന്റിന്റെ സ്ക്രീൻ ഷോട്ടുകളും ഞാൻ വീഡിയോയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ആരെങ്കിലും പറഞ്ഞിട്ട് ചെയ്യുന്നതാണോ നോർമൽ സാഡിസത്തിന്റെ ഭാ​ഗമായി ചെയ്യുന്നതാണോയെന്ന് അറിയില്ല.

ഹൈദരാബാദിൽ വെച്ച് നടൻ വെങ്കിടേഷിനെ കണ്ട കാര്യം ഞാൻ കഴിഞ്ഞ ദിവസം ചെയ്ത വീഡിയോയിൽ പറഞ്ഞിരുന്നു. അന്ന് പക്ഷെ ഒരുമിച്ച് നിന്ന് ഫോട്ടോയെടുക്കാൻ സാധിച്ചില്ല. അതിനുള്ള അനുവാദം ഉണ്ടായിരുന്നില്ല. ഇക്കാര്യം ഞാൻ പറഞ്ഞപ്പോൾ അടുത്ത നടന്റെ പിന്നാലെ പോയി തുടങ്ങിയോ?. അയാളെ നാണം കെടുത്താൻ വേണ്ടിയാണോ? എന്നൊക്കെ കമന്റിലുണ്ടായിരുന്നു.

രണ്ട് മാസമായി എന്റെ വീഡിയോകൾക്ക് ഈ വ്യക്തി സ്ഥിരമായി ​നെ​​ഗറ്റീവ് കമന്റിടുന്നുണ്ട്. അതിലൂടെ ഇയാൾക്ക് എന്ത് സുഖമാണ് കിട്ടുന്നതെന്ന് അറിയില്ല. ആരെങ്കിലും പറഞ്ഞിട്ട് ചെയ്യുന്നതാണോയെന്നും അറിയില്ല. വേറൊരു കമന്റിൽ അയാൾ പറഞ്ഞത് ഞാൻ കെണി ഒരുക്കുന്ന ആളാണ് എന്നായിരുന്നു. അയാൾ എന്തിന് വേണ്ടിയാണ് ഇത്തരത്തിൽ പറഞ്ഞ് നടക്കുന്നതെന്ന് അറിയില്ല.

നിങ്ങൾക്ക് ദിവസക്കൂലിയോ മാസക്കൂലിയോ എങ്ങനെയാണ് പെയ്‌മെന്റെന്ന് ഞാൻ തന്നെ അയാളോട് ചോദിക്കുകയും ചെയ്തിരുന്നു. ചില കമന്റുകൾ കണ്ടാൽ തന്നെ മനസിലാവും ആര് പറഞ്ഞ് വിട്ടിട്ട് എഴുതുന്നതാണെന്ന്. കുറേക്കാലമായി ഞാൻ കാണുന്നുണ്ട് ഈ അക്കൗണ്ടിൽ നിന്നും വരുന്ന കമന്റുകൾ. നിരന്തരമായി നാണംകെടുത്ത കമന്റുകൾ വരുന്നതുകൊണ്ടാണ് പ്രതികരിക്കാമെന്ന് കരുതിയത്. ലൂസ് എന്നുള്ള കമന്റുമുണ്ട്.

ഒരാൾ എന്നെ നിരന്തരമായി ലൂസ് എന്ന് വിളിച്ചിരുന്ന സമയമുണ്ടായിരുന്നു. അതുകൊണ്ട് തന്നെ ഈ കമന്റ് കാണുമ്പോൾ അയാളുടെ മുഖമാണ് ഓർമ വരിക. കുറേക്കാലം ഞാൻ പേടിച്ച് മിണ്ടാതിരുന്നു. പക്ഷെ എല്ലാത്തിനും ലിമിറ്റുണ്ട്. അത് കഴിയുമ്പോൾ ആരും പ്രതികരിക്കും. മുഖ്യമന്ത്രിക്ക് പരാതി കൊടുക്കുമെന്നൊന്നും ഒരിക്കലും കരുതിയിരുന്നില്ല. പക്ഷെ അതും ചെയ്യേണ്ടി വന്നു.

ഞാൻ വീഡിയോകൾ പോസ്റ്റ് ചെയ്യാതിരുന്നാലോ എന്നെ കണ്ടില്ലെങ്കിലോ അന്വേഷിക്കുക. ന്യായവും നീതിയും ജയിക്കും. കർമ എന്നൊന്നുണ്ട്. എല്ലാവരുടേയും പ്രാർത്ഥനകൾ വേണം എന്നും പറഞ്ഞാണ് എലിസബത്തിന്റെ വീഡിയോ അവസാനിച്ചത്. ​ഡോക്ടറായ എലിസബത്ത് മുടങ്ങിയപ്പോയ ഉപരി പഠനം അടുത്തിടെ മുതലാണ് വീണ്ടും പുനരാരംഭിച്ചത്. അതിന്റെ ഭാ​ഗമായി ​​ഗുജറാത്തിലാണ് ജോലി ചെയ്യുന്നതും പഠിക്കുന്നതും.

elizabethudayan shared screenshot negative comments mocking her life struggles

Next TV

Top Stories