മലയാളത്തിൽ ബാലതാരങ്ങളുടെ റോൾ ചെയ്ത് ദക്ഷിണേന്ത്യൻ സിനിമ ലോകം മുഴുവൻ അറിയപ്പെടുന്ന തരത്തിൽ ഉയർന്നു വന്ന മലയാളത്തിന്റെ യുവതാരങ്ങളാണ് മാത്യു തോമസും നസ്ലെനും. തണ്ണീർമത്തൻ ദിനങ്ങളിലൂടെ മലയാളത്തിന്‍റെ ശ്രദ്ധ പിടിച്ചു പറ്റിക്കൊണ്ടായിരുന്നു ഇരുവരുടെയും കരിയറിന്‍റെ ആരംഭം.
പിന്നീട് പ്രേമലുവിലൂടെ 100 കോടി സിനിമ ക്ലബ്ബിൽ കയറിയ നസ്ലൻ ദക്ഷിണേന്ത്യയാകെ അറിയപ്പെടുന്ന താരമായി. അതെ സമയം തന്നെ ലോകേഷ് കനകരാജ് ഹിറ്റ് ചിത്രം ലിയോയിൽ വിജയുടെ മകനായി എത്തി മാത്യുവും അതെ ഉയർച്ച സ്വന്തമാക്കി.
ഇപ്പോൾ ഇരുവരുടെയും ആദ്യ സിനിമകളിലൊന്നായ തണ്ണീർമത്തൻ ദിനങ്ങളുടെ ഓഡിഷൻ അനുഭവം പങ്കുവെക്കുകയാണ് അജഗജാന്തരം, അങ്കമാലി ഡയറീസ്, സൂപ്പർ ശരണ്യ എന്നീ സിനിമകളിലൂടെ ശ്രദ്ധേയനായ നടൻ വിനീത് വിശ്വം. തണ്ണീർമത്തൻ ദിനങ്ങളുടെ ഓഡിഷൻ സമയത്ത് സംവിധായകൻ ഗിരീഷ് എഡിയുടെ ഒപ്പം താനും ഉണ്ടായിരുന്നതായി വിനീത് ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ പറയുന്നു.
ഓഡിഷന് നസ്ലനും മാത്യൂവും ഫ്രാങ്കോയും അടക്കം അഞ്ചു കുട്ടികളാണ് ഉണ്ടായിരുന്നത്. സിനിമ കഴിയുമ്പോ എല്ലാവരുടെ കഥാപാത്രങ്ങൾക്കും ഒരേ മൈലേജ് കിട്ടണം എന്നില്ല എന്ന് താൻ കുട്ടികളോട് പറഞ്ഞു. സിനിമയെ പാഷനായി കാണുന്നെങ്കിൽ നല്ല കഥാപാത്രങ്ങൾക്ക് വേണ്ടി കാത്തിരിക്കേണ്ടി വരുമെന്നും പറഞ്ഞു. സിനിമയിലെ തന്‍റെ അനുഭവങ്ങൾ അങ്ങനെയായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
‘തണ്ണീർ മത്തൻ ദിനങ്ങളിൽ ഇവരെ ഓഡിഷൻ ചെയ്യുമ്പോൾ നമ്മളും ഗിരീഷിന്റെ ഒപ്പം ഉണ്ടായിരുന്നു. പടം ചെയ്‌ത് കൊണ്ടിരിക്കുമ്പോൾ ഇവര് അഞ്ച് കുട്ടികളുണ്ട്. നസ്ലെൻ, മാത്യു, ചെറുത് എന്ന കഥാപാത്രം ചെയ ജിംഖാനയിലെ ഫ്രാങ്കോ. ആ സമയത്ത് ഞാൻ അവരുടെ അടുത്ത് പോയി പറഞ്ഞിരുന്നു. പടം കഴിയുമ്പോൾ, ചിലപ്പോൾ എല്ലാവർക്കും ഒരേ മൈലേജ് കിട്ടണമെന്നില്ല. നിങ്ങൾ എല്ലാവരും ഒരേ പ്രാധാന്യമുള്ള ക്യാരക്ടറാണ് ചെയ്യുന്നത്ട – വിനീത് പറയുന്നു.
നിങ്ങൾക്ക് സിനിമയാണ് പാഷനെങ്കിൽ ചെയ്‌തുകൊണ്ടേ ഇരിക്കുക. ഒരു വെള്ളിയാഴ്‌ച നിങ്ങൾക്ക് വരും. നമ്മുടെ റൂട്ടിൽ എപ്പോഴാ ബസ് കേറുന്നത് എന്ന് നമുക്ക് പറയാൻ പറ്റില്ല. കാത്തിരിക്കണം. എനിക്ക് കുറച്ചെങ്കിലും വിസിബിലിറ്റി കിട്ടാൻ സൂപ്പർ ശരണ്യ വരെ കാത്തിരിക്കേണ്ടി വന്നു. ഇനിയും നല്ല കഥാപാത്രങ്ങൾ കിട്ടാൻ ഇനിയും കാത്തിരിക്കേണ്ടി വരുമെന്നും വിനീത് പറഞ്ഞു.
vineeth vishwam shares experience naslen and mathew thomas