May 18, 2025 12:37 PM

(moviemax.in) ഒരിടവേളയ്ക്ക് ശേഷം വൻ തിരിച്ചു വരവ് നടത്തിയിരിക്കുകയാണ് മലയാളത്തിന്റെ മോഹൻലാൽ. തുടരെയുള്ള ബ്ലോക് ബസ്റ്റർ ചിത്രങ്ങളിൽ തിളങ്ങി മുന്നേറുന്ന മോഹൻലാലിന്റെ തുടരും ഇരുപത്തി മൂന്നാം ദിവസത്തിലും കളക്ഷനിൽ കസറുകയാണ്. ഈ അവസരത്തിൽ മോഹൻലാൽ പങ്കുവച്ച പോസ്റ്റ് ശ്രദ്ധനേടുകയാണ്. ഭാരതിരാജ, വിജയ് സേതുപതി എന്നിവർക്കൊപ്പം മോഹൻലാൽ നിൽക്കുന്ന എഡിറ്റഡ് ഫോട്ടോ തുടരുമിൽ ഉണ്ടായിരുന്നു. ഈ ഫോട്ടോയാണ് നടൻ ഷെയർ ചെയ്തത്.

ഫോട്ടോയ്ക്ക് ഒപ്പം തുടരും പ്രൊമോ സോങ്ങിന്റെ ഏതാനും വരികളും മോഹൻലാൽ കുറിച്ചിട്ടുണ്ട്. "ഒരു കാലം തിരികെ വരും..ചെറുതൂവൽ ചിരി പകരും..തലോടും താനേ കഥ തുടരും..", എന്നാണ് വരികൾ. പോസ്റ്റിന് പിന്നാലെ കമന്റുകളുമായി ആരാധകരും രം​ഗത്ത് എത്തി. ഒപ്പം ഒരു അഭ്യർത്ഥനയും കമന്റുകളിലുണ്ട്. "ഇനിയും ഇതുപോലുള്ള നല്ല തിരക്കഥകൾ തിരഞ്ഞെടുക്ക്. നല്ല സംവിധായകർക്ക് അവസരം കൊടുക്ക്. ഇതുപോലുള്ള മികച്ച സിനിമകൾ വരണം", എന്നാണ് അത്.

പതിനഞ്ച് വര്‍ഷത്തിന് ശേഷം ശോഭനയും മോഹന്‍ലാലും ഒന്നിച്ച ചിത്രമാണ് തുടരും. തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്ത ചിത്രം ആദ്യ ദിനം മുതല്‍ മികച്ച മൗത്ത് പബ്ലിസിറ്റി അടക്കം നേടിയിരുന്നു. പിന്നാലെ കേരളത്തില്‍ മാത്രം 100 കോടി നേടിയ ചിത്രം ആഗോള ബോക്സ് ഓഫീസില്‍ 200 കോടിയും പിന്നിട്ട് ജൈത്രയാത്ര തുടരുകയാണ്. മണിയൻപിള്ള രാജു, ബിനു പപ്പു, സംഗീത് പ്രതാപ്, നന്ദു, ഇർഷാദ്, പ്രകാശ് വർമ്മ, ഫർഹാൻ ഫാസിൽ, ആർഷ ചാന്ദിനി ബൈജു, തോമസ് മാത്യു, കൃഷ്ണ പ്രഭ തുടങ്ങി നിരവധി താരങ്ങള്‍ അണിനിരന്ന ചിത്രത്തിന് തിരക്കഥ ഒരുക്കിയത് കെ.ആർ. സുനിലും തരുണ്‍മൂര്‍ത്തിയും ചേര്‍ന്നാണ്.




mohanlal thudarum movie post goes viral

Next TV

Top Stories










News Roundup






GCC News