May 14, 2025 09:34 AM

ഷൈൻ ടോം ചാക്കോയും വിൻസി അലോഷ്യസും മുഖ്യവേഷത്തിലെത്തുന്ന സൂത്രവാക്യം എന്ന ചിത്രത്തിന്റെ ടീസർ പുറത്തിറങ്ങി. ഈ ചിത്രത്തിന്റെ ലൊക്കേഷനിൽ വെച്ച് മയക്കുമരുന്നുപയോ​ഗിച്ച് ഷൈൻ അപമര്യാദയായി പെരുമാറിയെന്ന വിൻസിയുടെ ആരോപണം വലിയ വിവാദമായിരുന്നു.

അതേസമയം ചിത്രത്തിന്റെ ടീസർ തുടങ്ങുന്നത് ലഹരിക്കെതിരായ സന്ദേശത്തോടെയാണെന്നത് ശ്രദ്ധേയമാണ്. ക്രിസ്റ്റോ സേവ്യർ എന്ന പോലീസ് ഉദ്യോ​ഗസ്ഥനായാണ് ഷൈൻ ടോം ചാക്കോ ചിത്രത്തിലെത്തുന്നത്. സസ്പെൻസ് ത്രില്ലറായാണ് ചിത്രമെത്തുക എന്ന സൂചനയാണ് ടീസർ നൽകുന്നത്.

ശ്രീകാന്ത് കന്ദ്രഗുല ആണ് ചിത്രത്തിന്റെ നിർമാണം. യുജീൻ ജോസ് ചിറമ്മലിന്റെ തിരക്കഥയിൽ ഒരുങ്ങുന്ന ചിത്രത്തിന്റെ കഥ ഒരുക്കിയിരിക്കുന്നത് റെജിൻ എസ്. ബാബുവാണ്. പെൻഡുലം എന്ന ചിത്രത്തിന്റെ സംവിധായകനും തിരക്കഥാകൃത്തുമാണ് ഇദ്ദേഹം. ഛായാഗ്രഹണം -ശ്രീരാം ചന്ദ്രശേഖരൻ, സംഗീതം -ജീൻ പി. ജോൺസൻ, എഡിറ്റിംഗ് -നിതീഷ് കെ.ടി.ആർ.

soothravakyam teaser shine tom chacko vincy

Next TV

Top Stories










News Roundup