(moviemax.in)ഇന്ത്യൻ സിനിമയ്ക്കുണ്ടായ തീരാ നഷ്ടമായിരുന്നു നടൻ സുശാന്ത് സിങിന്റെ മരണം. സ്വാഭാവിക അഭിനയം കാഴ്ചവെക്കുന്ന ബോളിവുഡിലെ അപൂർവം ചില നടന്മാരിൽ ഒരാളായിരുന്നു സുശാന്ത്. ആത്മഹത്യ ചെയ്ത നിലയിൽ സ്വന്തം ഫ്ലാറ്റിൽ താരത്തെ കണ്ടെത്തുകയായിരുന്നു. മരിച്ച് അഞ്ച് പിന്നിട്ടിട്ടും സുശാന്തിന്റെ ആത്മഹത്യയ്ക്ക് പിന്നിലെ യഥാർത്ഥ കാരണമെന്താണ് കണ്ടെത്താൻ നിയമത്തിന് കഴിഞ്ഞിട്ടില്ല. നടന്റേത് ആത്മഹത്യയെന്ന് തന്നെയാണ് സിബിഐ അടുത്തിടെ നൽകിയ അന്തിമ റിപ്പോര്‍ട്ടിലും പറയുന്നത്.
സുശാന്തിനെ ആരെങ്കിലും ആത്മഹത്യയിലേക്ക് തള്ളിവിട്ടതാണോയെന്നുള്ളതിന് തെളിവ് കണ്ടെത്താനും സിബിഐയ്ക്ക് കഴിഞ്ഞിട്ടില്ല. അതിനാൽ തന്നെ നടൻ പെൺസുഹൃത്തായിരുന്ന നടി റിയാ ചക്രവര്‍ത്തിക്കും കുടുംബത്തിനും ക്ലീന്‍ചിറ്റ് ലഭിച്ചതായും റിപ്പോർട്ടുകളുണ്ട്. ഇപ്പോഴിതാ താരത്തിന്റെ ആത്മാവുമായി സംസാരിച്ചുവെന്ന വാദവുമായി രംഗത്ത് എത്തിയിരിക്കുകയാണ് മീര എന്ന സ്ത്രീ.
സൂപ്പർ നാച്ചുറൽ വിഷയങ്ങളിൽ താൽപര്യവും ഏറെ നാളുകളുമായി വിഷയത്തിൽ കൂടുതൽ പഠനങ്ങൾ നടത്തുകയും ചെയ്യുന്നയാൾ കൂടിയാണ് മീര. ആത്മാക്കൾ പല കാര്യങ്ങൾ കൊണ്ട് വരാറുണ്ട്. നമ്മളെക്കാൾ വേഗതയാണ് അവരുടെ ചിന്തകൾക്ക്. അവർക്ക് എല്ലാം അറിയാം. ചില ആത്മാക്കൾ നമ്മളെ സമീപിക്കുന്നത് അവരുടെ എന്തെങ്കിലും ആവശ്യങ്ങൾ കൊണ്ടായിരിക്കും.
ഇതൊക്കെ ആരോടെങ്കിലും പറഞ്ഞാൽ മീര ജിക്ക് എന്തെങ്കിലും കുഴപ്പമുണ്ടോയെന്നാകും ആളുകൾ ചോദിക്കുക. അനുഭവിച്ചാലേ അത് മനസിലാകു. ആത്മാക്കളെ കണ്ട് പേടിക്കേണ്ട ആവശ്യമില്ല. മക്കൾ കർമ്മങ്ങൾ കൃത്യമായി ചെയ്യാത്തതിന്റെ വിഷമം ചില ആത്മാക്കൾ പറഞ്ഞിട്ടുണ്ട്. മക്കളോട് പറഞ്ഞ് കർമ്മങ്ങൾ ചെയ്യിക്കുക എന്നതാണ് ഇവരുടെ ആവശ്യം. പലപ്പോഴും ഞാൻ ഹെൽപ്പ്ലെസ് ആവാറുണ്ട്. ചിലപ്പോഴൊക്കെ അവരോട് സംസാരിക്കുമ്പോൾ സങ്കടം തോന്നും.
ഞങ്ങളുടെ വീടിന്റെ പൂജ മുറിയുടെ സമീപം സ്ഥിരമായി ഒരു ആത്മാവിനെ കാണാറുണ്ടായിരുന്നു. കുറേ ദിവസങ്ങളോളം ആ എനർജി വീട്ടിലുണ്ടായിരുന്നു. ഞങ്ങൾക്ക് മുമ്പ് ആ വീട്ടിൽ താമസിച്ചവർ ചെയ്ത ചില വഴിപാടുകൾ പൂർത്തിയാക്കിയിരുന്നില്ല. അതുകൊണ്ട് തന്നെ ആ ആത്മാവിന് ആ വീട് വിട്ട് പോകാൻ കഴിയാത്ത അവസ്ഥയായിരുന്നു. ചില തോന്നലുകൾ അവർ നമുക്ക് തന്നുകൊണ്ടിരിക്കും.
യാത്രകൾ പോകുമ്പോഴും വഴിയിൽ വെച്ച് ആത്മാക്കളുടെ പ്രസൻസ് കിട്ടാറുണ്ട്. ചില കാര്യങ്ങൾ അവർ ആവശ്യപ്പെടാറുണ്ട്. കഴിയുന്നതെല്ലാം ഞാൻ ചെയ്യാറുമുണ്ട്. ഒരു ദിവസം ഉറങ്ങുന്നതിനിടയിൽ ഞാൻ ഞെട്ടി എഴുന്നേറ്റു. ശേഷം കാണുന്നത് നല്ല പൊക്കമുള്ള ഒരു ആത്മാവിനെയാണ്. എന്തിനാണ് നിങ്ങൾ വന്നിരിക്കുന്നതെന്ന് ഞാൻ ചോദിച്ചു. നിങ്ങൾക്ക് എന്നെ അറിയാം. ഞാൻ ഒരു ഫെയ്മസ് ആക്ടറായിരുന്നു. അപ്പോഴൊന്നും എനിക്ക് ആളെ മനസിലായില്ല.
നമുക്ക് ഒരുപാട് നടന്മാരുള്ളതല്ലേ... സുശാന്തിനെ കുറിച്ച് കേട്ടിട്ടുണ്ടോ?. അയാളാണ് ഞാൻ. എനിക്ക് കുറച്ച് കാര്യങ്ങൾ നിങ്ങളോട് പറയാനുണ്ടെന്ന് എന്നാണ് പിന്നീട് വന്ന മറുപടി. ആത്മാവ് എന്നെ മാനിപ്പുലേറ്റ് ചെയ്യുകയാണോയെന്ന് സംശയിച്ചു. കാരണം സുശാന്താണെന്ന് ഉറപ്പിക്കാൻ എനിക്ക് തെളിവില്ലായിരുന്നു. പക്ഷെ താൻ സുശാന്ത് തന്നെയാണെന്ന് ആത്മാവ് ആവർത്തിച്ചു. തനിക്ക് കുറേ കാര്യങ്ങൾ പറയാനുണ്ടെന്നും പറഞ്ഞു.
അത് കേൾക്കാനുള്ള മാനസീകാവസ്ഥയിൽ അല്ല ഞാനെന്ന് മറുപടി നൽകി. ഞങ്ങൾ കുടുംബസമേതം ആ വീട്ടിൽ താമസം തുടങ്ങിയിട്ട് കുറച്ച് നാളുകൾ മാത്രമെ ആയിട്ടുണ്ടായിരുന്നുള്ളു. നിങ്ങളുടെ സ്റ്റോറീസ് ഞാൻ വായിച്ചിട്ടുണ്ടെന്നും പക്ഷെ സഹായിക്കാൻ സാധിക്കില്ലെന്നും പറഞ്ഞതോടെ ആ ആത്മാവ് മാഞ്ഞു എന്നാണ് മീര പറഞ്ഞത്. വീഡിയോ വൈറലായപ്പോൾ വിമർശനമാണ് മീരയ്ക്ക് കൂടുതൽ ലഭിച്ചത്. ഹിന്ദി നടന്റെ ആത്മാവ് മലയാളം സംസാരിച്ചോ എന്നുള്ള തരത്തിലായിരുന്നു കമന്റുകൾ.
meera claims spoken actor sushant singhrajputs spirit