'എല്ലാം മാറ്റി നല്ലൊരു മനുഷ്യനാകാൻ പറ്റുമോയെന്ന് നോക്കട്ടേ'; ജാമ്യം ലഭിച്ചതിന് പിന്നാലെ വേടൻ്റെ പ്രതികരണം

'എല്ലാം മാറ്റി നല്ലൊരു മനുഷ്യനാകാൻ പറ്റുമോയെന്ന് നോക്കട്ടേ'; ജാമ്യം ലഭിച്ചതിന് പിന്നാലെ വേടൻ്റെ പ്രതികരണം
2025-04-30T19:37:00 | By Athira V

( moviemax.in) പുലിപ്പല്ല് കേസിൽ ജാമ്യം ലഭിച്ചതിന് പിന്നാലെ പ്രതികരണവുമായി റാപ്പർ വേടൻ. പുകവലിയും മദ്യപാനവും ശരിയായ ശീലമല്ല, എല്ലാം മാറ്റി നല്ലൊരു മനുഷ്യനാകാൻ പറ്റുമോയെന്ന് നോക്കട്ടേയെന്നും വേടൻ മാധ്യമങ്ങളോട് പ്രതികരിച്ചു. കേസുമായി ബന്ധപ്പെട്ട് പ്രതികരിക്കില്ലെന്ന് വ്യക്തമാക്കിയ അദ്ദേഹം തന്നെ കേൾക്കുന്നവർ ലഹരിയുടെയും മദ്യത്തിൻ്റെയും വഴി സ്വീകരിക്കരുതെന്നും ആവശ്യപ്പെട്ടു. തിരുത്താനുള്ള ശ്രമത്തിലാണ് താനെന്നും തിരുത്തുമെന്നും വേടൻ വ്യക്തമാക്കി.

പെരുമ്പാവൂർ ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് പുലിപ്പല്ല് കേസിൽ വേടന് ഇന്ന് ജാമ്യം അനുവദിച്ചത്. യഥാർത്ഥ പുലിപ്പല്ലാണെന്ന് അറിയില്ലായിരുന്നുവെന്നും സമ്മാനമായി കിട്ടിയതാണെന്നും പുലിപ്പല്ലാണെന്ന് അറിഞ്ഞിരുന്നെങ്കിൽ ഉപയോഗിക്കില്ലായിരുന്നു എന്നുമാണ് വേടൻ്റെ അഭിഭാഷകൻ കോടതിയിൽ പറഞ്ഞത്.

എന്നാൽ ഈ വാദങ്ങൾ കോടതി വിശ്വാസത്തിലെടുത്തില്ല. നാളെ ആർക്കും ഈ അവസ്ഥ നേരിട്ടേക്കാമെന്നും പുലിപ്പല്ല് ആണോയെന്ന് ശാസ്ത്രീയ പരിശോധനയും നടത്തിയിട്ടില്ലെന്നും വേടൻ്റെ അഭിഭാഷകൻ കോടതിയിൽ ചൂണ്ടിക്കാട്ടി.

ജാമ്യാപേക്ഷയെ എതിർത്ത വനം വകുപ്പ്, വേടൻ രാജ്യം വിട്ടു പോയേക്കുമെന്നും തെളിവ് നശിപ്പിക്കാൻ സാധ്യതയുണ്ടെന്നും കോടതിയിൽ വാദിച്ചു. എന്നാൽ സമ്മാനം തന്ന ആളെ ഒരു തവണ മാത്രമേ കണ്ടിട്ടുള്ളൂവെന്നും അയാളെ ഇനി കണ്ടാൽ തിരിച്ചറിയുമോ എന്നു പോലും തനിക്കറിയില്ലെന്നും വേടൻ കോടതിയിൽ പറഞ്ഞു. ആളെ കണ്ടെത്താൻ എവിടെ വേണമെങ്കിലും അന്വേഷണ ഉദ്യോഗസ്ഥർക്ക് ഒപ്പം പോകാനും താൻ തയാറാണെന്നും ജാമ്യം ആവശ്യപ്പെട്ട് വേടൻ പറഞ്ഞു.

ജാമ്യം ലഭിച്ചതിന് പിന്നാലെ വേടനെ പുകഴ്ത്തി വനം മന്ത്രി ശശീന്ദ്രൻ രംഗത്ത് വന്നു. വേടന്റെ അറസ്റ്റ് അസാധാരണത്വം സൃഷ്ടിച്ചത് ദൗര്‍ഭാഗ്യകരമാണ്. വേടന്‍ രാഷ്ട്രീയ ബോധമുള്ള മികച്ച കലാകാരനാണ്. സാമൂഹികവും സാംസ്‌കാരികവുമായ പിന്തുണയുമായി വനം വകുപ്പും വേടന്റെ ഒപ്പമുണ്ടാകും.

കേസുകള്‍ സംബന്ധിച്ച് അകാരണമായ ആശങ്ക സൃഷ്ടിക്കും വിധം ദൃശ്യമാധ്യമങ്ങളോട് വനം വകുപ്പിലെ ചില ഉദ്യോഗസ്ഥര്‍ പ്രതികരിച്ചത് അംഗീകരിക്കാനാവില്ലെന്ന് പറഞ്ഞ മന്ത്രി, കേസിനെ പെരുപ്പിച്ചു കാണിക്കാനിടയായ പ്രതികരണം നടത്തിയതിന് കോടനാട് ഫോറസ്റ്റ് റേഞ്ച് ഓഫീസര്‍ ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥരോട് വിശദീകരണം തേടുമെന്നും പറഞ്ഞു.






Content Highlight: rapper vedan first reaction after getting bail

Next TV

Related Stories
ഡൽഹി സമര പിന്തുണ വിവാദം;  ടൊവിനോ തോമസിന്  പിന്തുണയുമായി ഡിവൈഎഫ്ഐ

Jul 23, 2026 08:47 AM

ഡൽഹി സമര പിന്തുണ വിവാദം; ടൊവിനോ തോമസിന് പിന്തുണയുമായി ഡിവൈഎഫ്ഐ

ഡൽഹി സമരത്തെ പിന്തുണച്ച ടൊവിനോ തോമസിന്റെ വീടിന് മുന്നിൽ യുവമോർച്ച പ്രതിഷേധം. ഇതിനെതിരെ DYFI ഇരിങ്ങാലക്കുടയിൽ പ്രകടനം. ഗുരുവായൂരിൽ DYFI മാർച്ചിൽ...

Read More >>
'കാശ്മീരിലെ കല്ലേറ് നിർത്താൻ അറിയാമെങ്കിൽ പിന്നെയാ .... ഡൽഹി...'; നടൻ കൃഷ്ണകുമാർ

Jul 23, 2026 08:20 AM

'കാശ്മീരിലെ കല്ലേറ് നിർത്താൻ അറിയാമെങ്കിൽ പിന്നെയാ .... ഡൽഹി...'; നടൻ കൃഷ്ണകുമാർ

നീറ്റ് പരീക്ഷാ ക്രമക്കേടിനെതിരായ ഡൽഹി പ്രക്ഷോഭത്തിൽ പ്രതികരണവുമായി നടൻ കൃഷ്ണകുമാർ. കാശ്മീരിലെ കല്ലേറ് നിർത്തിയതുപോലെ ഡൽഹിയിലെ സംഘർഷവും...

Read More >>
ജന്തര്‍ മന്തറില്‍ നടക്കുന്ന വിദ്യാര്‍ത്ഥി പ്രതിഷേധത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ദുൽഖറും അസിഫ് അലിയും

Jul 22, 2026 09:45 PM

ജന്തര്‍ മന്തറില്‍ നടക്കുന്ന വിദ്യാര്‍ത്ഥി പ്രതിഷേധത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ദുൽഖറും അസിഫ് അലിയും

ഡൽഹി ജന്തർ മന്തറിൽ നടക്കുന്ന വിദ്യാർഥി പ്രതിഷേധത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ദുൽഖർ സൽമാനും അസിഫ് അലിയും. വിദ്യാർഥികളുടെ ശബ്ദം കേൾക്കണമെന്ന്...

Read More >>
'മകൻ ഒരു ട്രാൻസ്ജൻഡർ യുവതിക്ക് അശ്ലീല ചിത്രങ്ങൾ അയച്ച കേസ് എന്തായി?’; കമന്റിന് മറുപടിയുമായി മാലാ പാർവതി

Jul 22, 2026 03:38 PM

'മകൻ ഒരു ട്രാൻസ്ജൻഡർ യുവതിക്ക് അശ്ലീല ചിത്രങ്ങൾ അയച്ച കേസ് എന്തായി?’; കമന്റിന് മറുപടിയുമായി മാലാ പാർവതി

'അമ്മ'യിലെ അഭിപ്രായവ്യത്യാസങ്ങളെക്കുറിച്ച് പ്രതികരിച്ച മാലാ പാർവതിക്ക് നേരെ സോഷ്യൽ മീഡിയ വിമർശനം. പഴയ കേസ് ഉയർത്തിക്കൊണ്ടുള്ള കമന്റുകൾക്ക്...

Read More >>
'കൊന്നുതീർക്കാൻ ശരീരം തരാമടോ'.... ഈ സമരം രാഷ്ട്രീയമായി ബിജെപിക്ക് യാതൊരു ക്ഷീണവും ഉണ്ടാക്കില്ല - അഖിൽ മാരാർ

Jul 22, 2026 02:48 PM

'കൊന്നുതീർക്കാൻ ശരീരം തരാമടോ'.... ഈ സമരം രാഷ്ട്രീയമായി ബിജെപിക്ക് യാതൊരു ക്ഷീണവും ഉണ്ടാക്കില്ല - അഖിൽ മാരാർ

ഡൽഹി സമരങ്ങളുടെ പശ്ചാത്തലത്തിൽ അധികാര ധാർഷ്ട്യത്തിനെതിരെ അഖിൽ മാരാർ. സമരങ്ങളെ അടിച്ചമർത്താൻ ശ്രമിച്ചാൽ പ്രതിഷേധം ആളിപ്പടരുമെന്ന് ഫേസ്ബുക്ക്...

Read More >>
ഡൽഹി വിദ്യാർഥി പ്രക്ഷോഭം: പിന്തുണ അറിയിച്ച വിസ്മയ മോഹൻലാലിനെതിരെ സൈബർ ആക്രമണം

Jul 22, 2026 12:10 PM

ഡൽഹി വിദ്യാർഥി പ്രക്ഷോഭം: പിന്തുണ അറിയിച്ച വിസ്മയ മോഹൻലാലിനെതിരെ സൈബർ ആക്രമണം

ഡൽഹി വിദ്യാർഥി സമരത്തിന് പിന്തുണ അറിയിച്ച വിസ്മയ മോഹൻലാലിനെതിരെ സൈബർ ആക്രമണം. 'തുടക്കം' ചിത്രത്തിന്റെ റിലീസിന് മുന്നോടിയായാണ് വിവാദം. മോഹൻലാലും...

Read More >>
Top Stories










News Roundup






GCC News