(moviemax.in) ഒറ്റക്കും കൂട്ടായുമൊക്കെ ഒരുപാട് യാത്രകൾ പോകുന്നയാളാണ് സിനിമാ-സീരിയൽ താരം ഗായത്രി അരുൺ. കോളേജ് സുഹൃത്തുക്കൾക്കൊപ്പം താൻ പോയ യാത്രയുടെ വിശേഷങ്ങളാണ് ഗായത്രി ഏറ്റവും പുതിയ വ്ളോഗിൽ പങ്കുവെച്ചിരിക്കുന്നത്. വാഗമണ്ണിലേക്കായിരുന്നു ഗായത്രിയുടെയും സുഹൃത്തുക്കളുടെയും യാത്ര.
വർഷങ്ങളായിട്ടുള്ള പ്ലാനിങ്ങ് ആയിരുന്നു തങ്ങളെന്നും ഒടുവിൽ ആ സ്വപ്നം സാക്ഷാത്കരിക്കുകയായിരുന്നു എന്നും ഗായത്രി വീഡിയോയിൽ പറയുന്നു. ''യാത്രക്കു വേണ്ടി തന്നെ പല വാട്സ് ആപ്പ് ഗ്രൂപ്പുകളും ഉണ്ടാകും പലർക്കും. എന്റെ പുതിയ പുസ്തകമായ യാത്രകൾക്കപ്പുറം ഒരു ചാപ്റ്ററിൽ പറയുന്നതും അത്തരം വാട്സ്ആപ്പ് യാത്രകളെക്കുറിച്ചാണ്.
പല പ്ലാനുകളും മിക്കവാറും വാട്സ്ആപ്പ് ഗ്രൂപ്പിൽ തന്നെ ഒതുങ്ങുകയായിരിക്കും പതിവ്. പക്ഷേ, അതൊക്കെ മറികടന്ന്, ഒരുപാട് സ്ട്രഗിൾ ചെയ്ത് ഞാൻ എന്റെ സുഹൃത്തുക്കളോടൊപ്പം പോയ യാത്രകളെക്കുറിച്ചാണ് ആ ചാപ്റ്റർ. ഇപ്പോ വീണ്ടും വർഷങ്ങളുടെ പ്ലാനിങ്ങിനു ശേഷം ഞങ്ങൾ ഒരു യാത്ര പോകുകയാണ്'', ഗായത്രി വീഡിയോയിൽ പറഞ്ഞു.
ഗായത്രിയുടെ മൂന്ന് കോളേജ് സുഹൃത്തുക്കളാണ് യാത്രയിൽ ഒപ്പം ഉണ്ടായിരുന്നത്. കോളേജിലെ 'ചുണക്കുട്ടൻ' എന്നു പറഞ്ഞാണ് സുഹൃത്തുക്കളിലൊരാളായ ദീപ്തിയെ ഗായത്രി പരിചയപ്പെടുത്തിയത്. നിരവധി പേരാണ് ഗായത്രിയുടെ വീഡിയോയ്ക്കു താഴെ കമന്റ് ചെയ്യുന്നത്. ഗായത്രി കൂടുതൽ സുന്ദരിയായിക്കൊണ്ടിരിക്കുകയാണ് എന്നും വെസ്റ്റേൺ ലുക്കിൽ ആണ് കൂടുതൽ ഭംഗി എന്നുമാണ് ഒരാളുടെ കമന്റ്.
സിനിമാ സീരിയൽ അഭിനയത്തോടൊപ്പം അവതരണവും പുസ്തകമെഴുത്തും വ്ലോഗിങ്ങും ബിസിനസുമെല്ലാം ഒരുമിച്ച് കൊണ്ടുപോകുന്ന താരമാണ് ഗായത്രി അരുൺ. 'അച്ചപ്പം കഥകൾ' എന്നാണ് ഗായത്രിയുടെ ആദ്യപുസ്തകത്തിന്റെ പേര്. കുടുംബത്തോടൊപ്പവും സുഹൃത്തുക്കളോടൊപ്പവും ഒറ്റക്കും ഗായത്രി നടത്തിയ യാത്രാ ഓർമകളിലൂടെയുള്ള ഒരു സഞ്ചാരമാണ് രണ്ടാമത്തെ പുസ്‍തകമായ 'യാത്രയ്ക്കപ്പുറം'.
#Gayatri-Arun #getting #beautiful #everyday #shares #her #travel #experiences #friends