(moviemax.in) രേണു സുധിയുടെ ഗ്ലാമർ ഫോട്ടോഷൂട്ടുകളാണ് കഴിഞ്ഞ കുറച്ച് നാളുകളായി സോഷ്യൽമീഡിയയിൽ ചർച്ചാ വിഷയം. നടനും മിമിക്രി താരവുമായ കൊല്ലം സുധി ഒന്നര വർഷം മുമ്പ് ഒരു കാർ അപകടത്തിലാണ് മരിച്ചത്. സുധിയുടെ മരണശേഷമാണ് രേണു ജോലികൾ ചെയ്ത് തുടങ്ങിയത്. സുധിയുടെ രണ്ട് മക്കളും രേണുവിന്റെ സംരക്ഷണയിലാണ്. സുധി മരിക്കും വരെ കുടുംബം വാടക വീട്ടിലായിരുന്നു താമസിച്ചിരുന്നത്.
പിന്നീട് സന്നദ്ധ സംഘടനകൾ ഇടപെട്ടാണ് രേണുവിനും മക്കൾക്കുമായി വീട് നിർമ്മിച്ച് നൽകിയത്. മക്കളുടെ വിദ്യാഭ്യാസ ചിലവ് ഫ്ലവേഴ്സ് ചാനലും ഏറ്റെടുത്തു. എന്നിരുന്നാലും നിത്യ ചിലവുകൾക്കും മറ്റുമായി ഒരു ജോലി രേണുവിന് അത്യാവശ്യമായിരുന്നു. അങ്ങനെയാണ് തനിക്ക് താൽപര്യമുള്ള മേഖലയായ അഭിനയത്തിലേക്ക് രേണു തിരിഞ്ഞത്. നാടകങ്ങളിൽ അഭിനയിച്ചായിരുന്നു തുടക്കം.
ഇതിനോടകം നിരവധി വേദികളിൽ രേണു പെർഫോം ചെയ്ത് കഴിഞ്ഞു. നാടകത്തിൽ സജീവമായശേഷം സിനിമാ അവസരങ്ങളും രേണുവിന് ലഭിക്കുന്നുണ്ട്. കൂടാതെ റീൽ വീഡിയോകളിലും സജീവമാണ്. എന്നാൽ രേണു ഗ്ലാമർ ഫോട്ടോഷൂട്ടുകൾ ചെയ്യുന്നതിനോടും അന്യ പുരുഷന്മാർക്കൊപ്പം അുത്തിടപഴകി അഭിനയിക്കുന്നതിനോടും കൊല്ലം സുധിയുടെ പ്രേക്ഷകർക്ക് യോജിക്കാനാവുന്നില്ല.
അതുകൊണ്ട് തന്നെ ദാസേട്ടൻ കോഴിക്കോടിനൊപ്പം റൊമാന്റിക് റീലുകൾ ചെയ്ത് തുടങ്ങിയപ്പോൾ മുതൽ വലിയ രീതിയിലുള്ള വിമർശനം രേണുവിന് ലഭിക്കുന്നുണ്ട്. അടുത്തിടെ വിഷുവിന് ഗ്ലാമർ ഫോട്ടോഷൂട്ട് ചെയ്തതിന്റെ പേരിലും രേണു വലിയ രീതിയിൽ സൈബർ ആക്രമണം നേരിട്ടിരുന്നു. ഇപ്പോഴിതാ വിഷയത്തിൽ കൊല്ലം സുധിക്കൊപ്പം സ്റ്റാർ മാജിക്ക് ഷോയിൽ ഏറെക്കാലം പ്രവർത്തിച്ച നടനും മോഡലുമായ ഷിയാസ് കരീം പ്രതികരിക്കുന്നു.
ഓരോരുത്തരും ഓരോ രീതിയിൽ അല്ലേ പേഴ്സണൽ ലൈഫ് മുന്നോട്ട് കൊണ്ടുപോകുന്നത് എന്നാണ് നടനും മോഡലുമായ ഷിയാസ് കരീം രേണുവിന്റെ ഗ്ലാമർ ഫോട്ടോഷൂട്ട് വിവാദത്തിൽ പ്രതികരിച്ച് ചോദിക്കുന്നത്. ഇപ്പോൾ രേണു ചേച്ചി ചെയ്യുന്ന കാര്യങ്ങളിൽ ഞാൻ എന്ത് പറയാനാണ്. ഓരോരുത്തരും ഓരോ രീതിയിൽ അല്ലേ പേഴ്സണൽ ലൈഫ് മുന്നോട്ട് കൊണ്ടുപോകുന്നത്. സിനിമയിൽ അഭിനയിക്കുന്നതും ഫോട്ടോഷൂട്ട് ചെയ്യുന്നതുമൊന്നും തെറ്റല്ല.
ഞാനും ഇതേ ജോലിയാണ് ചെയ്യുന്നത്. എന്റെ പ്രൊഫഷനെ എനിക്ക് കുറ്റം പറയാൻ പറ്റില്ല. നമുക്കിപ്പോൾ ഒന്നും പറയാൻ പറ്റില്ല. എന്റെ സുഹൃത്തിന്റെ ഭാര്യയായിരുന്നു. അദ്ദേഹം മരണപ്പെട്ടു. എനിക്ക് രേണു ചേച്ചിയെ പേഴ്സണലി അറിയില്ല. സുധി ചേട്ടൻ മരിച്ച അന്നല്ലാതെ അവരെ ഞാൻ കണ്ടിട്ടില്ല. സ്റ്റാർ മാജിക്കിന്റെ ഫ്ലോറിൽ രേണു ചേച്ചി വന്നപ്പോഴും ഞാനും ഉണ്ടായിരുന്നില്ല.
അവരുടെ നമ്പർ പോലും എന്റെ കയ്യിലില്ല. അത്തരം ഷൂട്ടുകൾ ചെയ്യുന്നത് അവരുടെ പേഴ്സണൽ കാര്യമാണ് എന്നാണ് ഷിയാസ് കരീം പറഞ്ഞത്. അടുത്തിടെ സുധിയുടെ ഉറ്റ സുഹൃത്തായിരുന്ന ലക്ഷ്മിയും ഇതേ സമീപനമാണ് രേണുവുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ സ്വീകരിച്ചത്. രേണു അവർക്കിഷ്ടമുള്ള ജോലി ചെയ്ത് ജീവിക്കട്ടേയെന്നാണ് ലക്ഷ്മി നക്ഷത്ര പറഞ്ഞത്.
എന്നാൽ ലക്ഷ്മി നക്ഷത്രയുടെ പ്രതികരണം വൈറാലയപ്പോൾ രേണുവിന്റെ ഇപ്പോഴത്തെ ജീവിതരീതിയിൽ ലക്ഷ്മിക്കും എതിർപ്പുണ്ടെന്നാണ് മനസിലാകുന്നത് എന്നാണ് പ്രേക്ഷകരുടെ വിലയിരുത്തൽ. ഒരിടയ്ക്ക് രേണുവിന് എല്ലാവിധ സഹായങ്ങളുമായി ലക്ഷ്മി എപ്പോഴും ഒപ്പമുണ്ടാകാറുണ്ടായിരുന്നു. പക്ഷെ കൊല്ലം സുധിയുടെ സ്മെല്ലുള്ള പെർഫോം രേണുവിന് വേണ്ടി കൊണ്ടുവന്ന് കൊടുത്തശേഷം കടുത്ത വിമർശനം ലക്ഷ്മി നേരിട്ടിരുന്നു. കൊല്ലം സുധിയുടെ കുടുംബത്തെ വിറ്റ് ലക്ഷ്മി യുട്യൂബിലൂടെ വരുമാനം ഉണ്ടാക്കുന്നുവെന്നായിരുന്നു വിമർശനം.
അതിനുശേഷമാണ് ലക്ഷ്മി-രേണു സുധി കോമ്പോയിലുള്ള വീഡിയോകൾ കുറഞ്ഞത്. രേണുവിന്റെ പുതിയ വീടിന്റെ പാല് കാച്ചൽ ചടങ്ങിനും ലക്ഷ്മി നക്ഷത്ര എത്തിയിരുന്നില്ല. എന്നാൽ വിമർശനങ്ങളിൽ തളരാതെ മുന്നോട്ട് പോവുക എന്നതാണ് രേണുവിന്റെ രീതി.
#shiyaskareem #kollamsudhi #wife #renusudhi #glamorousphotoshoot #controversy