( moviemax.in) അന്തരിച്ച കലാകാരൻ കൊല്ലം സുധിയുടെ മരണത്തിന് മുമ്പും ശേഷവുമെല്ലാം അദ്ദേഹത്തിന്റെ കുടുംബവുമായി വളരെ അടുത്ത ബന്ധം സൂക്ഷിക്കുന്നയാളാണ് അവതാരകയും സംരംഭകയുമൊക്കെയായ ലക്ഷ്മി നക്ഷത്ര. രേണുവിനെ സംബന്ധിച്ച ചോദ്യത്തോട് കഴിഞ്ഞ ദിവസം ലക്ഷ്മി നടത്തിയ പ്രതികരണം വലിയ രീതിയിൽ ചർച്ചയായിരുന്നു.
എന്തു ചെയ്യണം എന്നുള്ളത് രേണുവിന്റെ ഇഷ്ടം ആണെന്നും മറ്റുള്ളവരുടെ ജീവിതത്തിൽ ഇടപെടുന്നത് എന്തിനാണെന്നുമായിരുന്നു ലക്ഷ്മി നക്ഷത്ര ചോദിച്ചത്. ചോദ്യം ചോദിച്ചയാളോട് 'മിടുക്കൻ ആണല്ലോ കണ്ടെന്റ് എടുക്കുകയാണല്ലോ' എന്നും ലക്ഷ്മി പറഞ്ഞിരുന്നു. ഇതേക്കുറിച്ച് യൂട്യൂബറും ബിഗ് ബോസ് താരവുമായ സായ് കൃഷ്ണയുടെ പുതിയ വ്ളോഗും ശ്രദ്ധ നേടുകയാണ്.
രേണുവിനെ വച്ച് ലക്ഷ്മിയും നിരവധി വീഡിയോകൾ ചെയ്തിട്ടില്ലേ എന്നാണ് സായ് കൃഷ്ണയുടെ മറുചോദ്യം. സ്ലോ മോഷനും, ഫ്രീസ് ചെയ്ത സ്ക്രീനും, കുറെ സാഡ് ബിജിഎം ഇട്ടുള്ള എഡിറ്റ്സുമൊക്കെയായി രേണുവിനോടൊപ്പമുള്ള വീഡിയോ ലക്ഷ്മി കണ്ടന്റ് ആക്കിയിട്ടില്ലേ എന്നും സായ് ചോദിച്ചു.
''ആ വീഡിയോകളൊക്കെ മില്യൻ അടിക്കുമ്പോൾ, ട്രെൻഡിങ്ങിലാണ് എന്നുപറഞ്ഞ് അവരുടെ സോഷ്യൽ മീഡിയ പേജുകളിൽ ഇട്ട് ആ ഒരു അൽഗോരിതം മെയിന്റെയിൻ ചെയ്യുന്നു. ഇതൊക്കെ ലക്ഷ്മി നക്ഷത്രക്ക് മാത്രം ചെയ്താല്‍ മതിയോ? ബാക്കിയുള്ളവർക്കും ചെയ്യണ്ടേ. എല്ലാവർക്കും കണ്ടന്റ് തന്നെയല്ലേ മുഖ്യം. രേണു എന്ന് പറഞ്ഞ വ്യക്തിയെ വെച്ചിട്ട് നിങ്ങൾക്ക് കണ്ടന്റ് ഉണ്ടാക്കാം. ബാക്കിയുള്ളവർ രേണു, സുധി എന്നൊക്കെ പറഞ്ഞ് കണ്ടന്റ് ഉണ്ടാക്കുമ്പോള്‍ 'മിടുക്കൻ ആണല്ലോ കണ്ടെന്റ് എടുക്കുകയാണല്ലോ' എന്നൊക്കെ പറയുന്നത് വളരെ മോശം പരിപാടിയാണ്'', എന്ന് സായ് കൃഷ്ണ പറഞ്ഞു.
രേണു എന്ന് പറഞ്ഞ വ്യക്തി അവർക്ക് ഇഷ്ടമുള്ള കാര്യങ്ങള്‍ ചെയ്യട്ടെ. അതിനൊന്നും ഇവിടെ ആർക്കും ഒരു പ്രശ്നവുമില്ല. അത് പൂർണമായും അവരുടെ സ്വാതന്ത്രമാണ്. കണ്ടന്റ് ഉണ്ടാക്കുന്നു എന്ന് ലക്ഷ്മി പറഞ്ഞതിനെതിരെയാണ് താൻ സംസാരിക്കുന്നതെന്നും സായ് കൃഷ്ണ കൂട്ടിച്ചേർത്തു.
#saikrishna #against #anchor #lakshminakshathra #renusudhi