( moviemax.in) നടിയുടെ പരാതിയിൽ നടൻ ഷൈൻ ടോം ചാക്കോ ഇന്റേണൽ കമ്മിറ്റിക്ക് മുമ്പിൽ ഹാജരാകുമെന്ന് പിതാവ് സി.പി ചാക്കോ. തിങ്കളാഴ്ച ഹാജരാകാൻ ആവശ്യപ്പെട്ട് താര സംഘടനയായ 'അമ്മ'യുടെ മെയിൽ ലഭിച്ചെന്നും ചാക്കോ പറഞ്ഞു.
ലഹരി പരിശോധനക്കിടെ ഡാൻസാഫ് സംഘത്തെ വെട്ടിച്ച് കടന്നുകളഞ്ഞതിന് ഷൈനിനെതിരെ നോട്ടീസ് അയക്കുമെന്ന് പൊലീസ് അറിയിച്ചിരുന്നു. ഓടിപ്പോയത് എന്തിനെന്ന് വിശദീകരിക്കാനാണ് നോട്ടീസ് നൽകുന്നത്.
ഷൈന്‍ ടോം ചാക്കോക്കെതിരെ മറ്റ് നിയമനടപടികളിലേക്കില്ലെന്ന് നടി വിന്‍സി അലോഷ്യസിന്‍റെ കുടുംബം വ്യക്തമാക്കിയിരുന്നു. വിന്‍സിയുടെ വെളിപ്പെടുത്തലില്‍ മൊഴിയെടുക്കാൻ എക്‌സൈസ് അനുമതി തേടിയിരുന്നു. എന്നാല്‍ സഹകരിക്കാന്‍ താല്‍പര്യമില്ലെന്ന് വിൻസിയുടെ അച്ഛന്‍ എക്സൈസ് ഉദ്യോഗസ്ഥരെ അറിയിക്കുകയായിരുന്നു.
#shinetomchacko #amma #family #received #email #arrive #monday