ഷൈൻ ടോം ചാക്കോയ്ക്കെതിരായ ആരോപണം; മൂന്നം​ഗസമിതി റിപ്പോർട്ട് ഇന്ന് കൈമാറിയേക്കും

ഷൈൻ ടോം ചാക്കോയ്ക്കെതിരായ ആരോപണം; മൂന്നം​ഗസമിതി റിപ്പോർട്ട് ഇന്ന് കൈമാറിയേക്കും
Apr 18, 2025 08:48 AM | By Susmitha Surendran

(moviemax.in)  ഷൈൻ ടോം ചാക്കോക്കെതിരെയുയർന്ന ആരോപണങ്ങളിൽ അഭിനേതാക്കളുടെ സംഘടനയായ അമ്മയുടെ നിലപാട് ഇന്ന് പ്രഖ്യാപിച്ചേക്കും. ഷൈനെതിരെ ഉയർന്ന ആരോപണങ്ങൾ അന്വേഷിക്കാൻ മൂന്നംഗ സമിതിയെ നിയോഗിച്ചിരുന്നു.

സമിതിയുടെ റിപ്പോർട്ട് ഇന്ന് കൈമാറിയേക്കുമെന്നാണ് സൂചന. റിപ്പോർട്ട് ലഭിച്ച ശേഷം ഷൈനിനെതിരെ തുടർനടപടികൾ സ്വീകരിക്കും. ഷൈനെ സംഘടനയിൽ നിന്ന് പുറത്താക്കണമെന്ന ആവശ്യമടക്കം ഇതിനോടകം സംഘടനയ്ക്കുളളിൽ നിന്ന് ഉയർന്നിട്ടുണ്ട്.

എന്നാൽ റിപ്പോർട്ട് ലഭിച്ച ശേഷം മാത്രം അന്തിമ തീരുമാനമെന്നാണ് അഡ്ഹോക് കമ്മിറ്റി നിലപാട്. ഇതിനിടെ ഷൈനെതിരെ ഉയർന്ന ആരോപണങ്ങളിൽ കേസെടുക്കുന്ന കാര്യത്തിൽ പോലീസിൽ ആശയകുഴപ്പം തുടരുകയാണ്.

ഉന്നത പോലീസ് ഉദ്യോഗസ്ഥർ വിൻസിയോട് സംസാരിച്ച ശേഷമാകും പോലീസ് കേസെടുക്കണോയെന്ന തീരുമാനമെടുക്കുക. അതെ സമയം ഹോട്ടലില്‍ നിന്ന് ഓടിരക്ഷപ്പെട്ട ഷൈന്‍ ടോം ചാക്കോ എങ്ങോട്ടാണ് പോയതെന്ന പോലീസ് അന്വേഷണം തുടരുകയാണ്. എന്നാൽ നടൻ തന്റെ ഇൻസ്റ്റാഗ്രാം പേജിൽ പരിഹാസ പോസ്റ്റുകളുമായി സജീവമാണ്.


#Allegations #ShineTomChacko #Tripartite #committee #report #submitted #today

Next TV

Related Stories
മദ്യലഹരിയിൽ സീരിയൽ താരം സിദ്ധാര്‍ത്ഥ് പ്രഭു ഓടിച്ച വാഹനം ഇടിച്ച സംഭവം; ചികിത്സയിലായിരുന്ന ആൾ മരിച്ചു

Jan 1, 2026 10:35 PM

മദ്യലഹരിയിൽ സീരിയൽ താരം സിദ്ധാര്‍ത്ഥ് പ്രഭു ഓടിച്ച വാഹനം ഇടിച്ച സംഭവം; ചികിത്സയിലായിരുന്ന ആൾ മരിച്ചു

മദ്യലഹരിയിൽ സീരിയൽ താരം സിദ്ധാര്‍ത്ഥ് പ്രഭു ഓടിച്ച വാഹനം ഇടിച്ച...

Read More >>
Top Stories










News Roundup