(moviemax.in) 48-ാമത് സംസ്ഥാന ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. ARM, അന്വേഷിപ്പിൻ കണ്ടെത്തും എന്നീ ചിത്രങ്ങളിലെ പ്രകടനത്തിലൂടെ ടൊവിനോ തോമസ് മികച്ച നടനായും സൂക്ഷ്മദർശിനിയിലൂടെ നസ്രിയ നസീമും തിയേറ്റർ- ദ മിത്ത് ഓഫ് റിയാലിറ്റിയിലൂടെ റിമ കല്ലിങ്കലും നടിമാരായി തിരഞ്ഞെടുക്കപ്പെട്ടു.
ഫാസിൽ മുഹമ്മദ് സംവിധാനംചെയ്ത ഫെമിനിച്ചി ഫാത്തിമയാണ് മികച്ച ചിത്രം. അപ്പുറം എന്ന ചിത്രത്തിലൂടെ ഇന്ദുലക്ഷ്മി മികച്ച സംവിധായികയുമായി. ഡോ. ജോർജ് ഓണക്കൂർ ആയിരുന്നു ജൂറി ചെയർമാൻ.
ചലച്ചിത്ര രചനാ രംഗത്ത് 50 വർഷം പൂർത്തിയാക്കിയ ചലച്ചിത്ര നിരൂപകനും എഴുത്തുകാരനുമായ വിജയകൃഷ്ണനാണ് ചലച്ചിത്ര രത്നം ലൈഫ് ടൈം അച്ചീവ്മെന്റ് അവാർഡ്. നടൻ ജഗദീഷിനാണ് റൂബി ജൂബിലി അവാർഡ്. നടി സീമ, ബാബു ആന്റണി, സുഹാസിനി, ഛായാഗ്രാഹകനും സംവിധായകനുമായ വിപിൻ മോഹൻ, നിർമ്മാതാവ് ജൂബിലി ജോയ് തോമസ്, സംഘട്ടനസംവിധായകൻ ത്യാഗരാജൻ എന്നിവർക്കാണ് ചലച്ചിത്രപ്രതിഭാ പുരസ്കാരങ്ങൾ.
മറ്റുപുരസ്കാരങ്ങൾ
മികച്ച രണ്ടാമത്തെ ചിത്രം: സൂക്ഷ്മദർശിനി
രണ്ടാമത്തെ ചിത്രത്തിന്റെ സംവിധായകൻ: എം.സി ജിതിൻ
സഹനടൻ: സൈജു കുറുപ്പ് (ഭരതനാട്യം), അർജുൻ അശോകൻ(ആനന്ദ് ശ്രീബാല)
സഹനടി: ഷംല ഹംസ (ഫെമിനിച്ചി ഫാത്തിമ)
സ്പെഷ്യൽ ജൂറി പുരസ്കാരങ്ങൾ: ജാഫർ ഇടുക്കി, ഹരിലാൽ, പ്രമോദ് വെളിയനാട്
ബാലതാരം (ആൺ) : മാസ്റ്റർ ഏയ്ഞ്ചലോ ക്രിസ്റ്റ്യാനോ (കലാം STD V-B)
ബാലതാരം (പെൺ): ബേബി മെലീസ (കലാം STD V-B)
തിരക്കഥ : ഡോൺ പാലത്തറ, ഷെറിൻ കാതറിൻ (ഫാമിലി)മികച്ച ഗാനരചയിതാവ്: വാസു അരീക്കോട് (രാമുവിൻ്റെ മനൈവികൾ), വിശാൽ ജോൺസൺ (പ്രതിമുഖം)
സംഗീത സംവിധായകൻ: രാജേഷ് വിജയ് (മായമ്മ)
പിന്നണി ഗായകൻ: മധു ബാലകൃഷ്ണൻ (ഓം സ്വസ്തി...ചിത്രം: സുഖിനോ ഭവന്തു)
#Tovino #Nazriya #win #best #actor #2024 #Film #Critics #Awards #announced