(moviemax.in) തെലുങ്കിലെ മുതിര്‍ന്ന താരമായ മോഹന്‍ ബാബുവും അദ്ദേഹത്തിന്റെ മകന്‍ മഞ്ചു മനോജുമായുള്ള തര്‍ക്കമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ ചര്‍ച്ച വിഷയം.മോഹന്‍ ബാബുവിന്റെ ജാല്‍പ്പള്ളിയിലെ വീടിനു മുന്നില്‍ കുത്തിയിരിപ്പ് സമരം നടത്തുകയാണ് മകനും നടനുമായ മഞ്ചു മനോജ്.ഇതേ തുടര്‍ന്ന് പ്രദേശത്ത് കനത്ത പോലീസ് സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്.
തനിക്ക് പോകാന്‍ വേറൊരിടമില്ല. അതുകൊണ്ടാണ് അച്ഛന്‍ മോഹന്‍ ബാബുവിന്റെ വീടിനുമുന്നില്‍ കുത്തിയിരിക്കുന്നതെന്നും മനോജ് പറഞ്ഞു.തന്റെ കാര്‍ അനുവാദമില്ലാതെ മോഹന്‍ ബാബുവിന്റെ മറ്റൊരു മകനും നടനുമായ വിഷ്ണു മഞ്ചു എടുത്തുകൊണ്ടുപോയെന്നും മഞ്ചു മനോജ് പ്രതികരിച്ചു.
മഞ്ചു മനോജിനും ഭാര്യ മൗനികയ്ക്കുമെതിരെ മോഹന്‍ ബാബു കഴിഞ്ഞ ഡിസംബറില്‍ പോലീസില്‍ പരാതികൊടുത്തിരുന്നു. തന്റെ വസ്തുവിലേക്ക് അതിക്രമിച്ചു കയറിയെന്നായിരുന്നു പരാതി. തന്റെ ജീവന് ഭീഷണി ഉണ്ടെന്നും മഞ്ചു മനോജ് തന്റെ വീട്ടിലേക്ക് ആക്രമികളുമായി വന്ന് അതിക്രമിച്ചു കയറുകയായിരുന്നു എന്നും പരാതിയിലുണ്ട്.
മനോജും ഭാര്യ മൗനികയും തന്റെ വസ്തു കൈവശപ്പെടുത്തിയിട്ടുണ്ടെന്നും അവിടെ നിന്നും ഇരുവരേയും ഒഴിപ്പിക്കണമെന്നും മോഹന്‍ ബാബു ആവശ്യപ്പെട്ടിരുന്നു. ഇതിനെ തുടര്‍ന്നാണ് അച്ഛനും മകനും തമ്മിലുള്ള ബന്ധം കൂടുതല്‍ വഷളായത്.ഇതിന് ശേഷമാണ് മഞ്ചു മനോജ് വീടിന് മുന്നില്‍ കുത്തിയിരിപ്പ് സമരം തുടങ്ങിയത്.
#I #have #nowhere #else #go #ManjuManoj #staged #sitin #protest #front #actor #Mohan #Babu's #house