പ്രഭാസ് വിവാഹിതനാകാന്‍ ഒരുങ്ങുന്നു; വധു ഹൈദരാബാദിലെ സമ്പന്നന്റെ മകള്‍?

പ്രഭാസ് വിവാഹിതനാകാന്‍ ഒരുങ്ങുന്നു; വധു ഹൈദരാബാദിലെ സമ്പന്നന്റെ മകള്‍?
Mar 27, 2025 03:10 PM | By Athira V

( moviemax.in ) തെലുങ്ക് സൂപ്പര്‍താരം പ്രഭാസ് വിവാഹിതനാകുന്നുവെന്ന് റിപ്പോര്‍ട്ട്. ഹൈദരാബാദില്‍നിന്നുള്ള പ്രമുഖ ബിസിനസുകാരന്റെ മകളുമായാണ് പ്രഭാസിന്റെ വിവാഹം ഉറപ്പിച്ചതെന്നാണ് തെലുങ്ക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. പ്രഭാസിന്റെ അന്തരിച്ച അമ്മാവനും നടനും കേന്ദ്രമന്ത്രിയുമായിരുന്ന കൃഷ്ണം രാജുവിന്റെ ഭാര്യ ശ്യാമളാദേവിയാണ് വിവാഹക്കാര്യങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കുന്നത്.

45-കാരനായ പ്രഭാസ് 2002-ല്‍ ഈശ്വര്‍ എന്ന സിനിമയിലൂടെയാണ് അഭിനയത്തിന് തുടക്കംകുറിച്ചത്. രാജമൗലി ചിത്രം ബാഹുബലി പരമ്പരയിലെ ചിത്രങ്ങളിലൂടെ പാന്‍- ഇന്ത്യന്‍ താരമായി ഉയര്‍ന്നു. നിലവില്‍ ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന അഭിനേതാക്കളില്‍ ഒരാളാണ് പ്രഭാസ്.

തുടര്‍ന്നുവന്ന സാഹോ, സലാര്‍, കല്‍കി എന്നീ ചിത്രങ്ങള്‍ പ്രഭാസിന്റെ താരമൂല്യമുയര്‍ത്തി. ബാഹുബലിയില്‍ താരത്തിന്റെ നായികമാരില്‍ ഒരാളായി അഭിനയിച്ച അനുഷ്‌ക ഷെട്ടിയുമായി ബന്ധപ്പെടുത്തി ഗോസിപ്പുകള്‍ പ്രചരിച്ചിരുന്നു. എന്നാല്‍, രണ്ടുപേരും ഇത്തരം അഭ്യൂഹങ്ങള്‍ തള്ളിയിരുന്നു.




#Prabhas #getting #married #bride #daughter #rich #man #Hyderabad?

Next TV

Related Stories
'കമ്മിറ്റ്' ..... ഗാനത്തിന് ഒപ്പം വൈറലായി നടി പ്രിയ പി വാരിയർ ;  ഹിറ്റ് ചാർട്ടുകളിൽ ഇടംപിടിക്കുന്നത് രണ്ട് മില്യൺ വ്യൂവേഴ്സ്

Dec 4, 2025 04:10 PM

'കമ്മിറ്റ്' ..... ഗാനത്തിന് ഒപ്പം വൈറലായി നടി പ്രിയ പി വാരിയർ ; ഹിറ്റ് ചാർട്ടുകളിൽ ഇടംപിടിക്കുന്നത് രണ്ട് മില്യൺ വ്യൂവേഴ്സ്

വൈറലായി നടി പ്രിയ പി വാരിയർ ,'കമ്മിറ്റ്' ഗാനത്തിന് രണ്ട് മില്യൺ വ്യൂവേഴ്സ്...

Read More >>
Top Stories