പ്രേക്ഷകര്‍ ഏറെ കാത്തിരിക്കുന്ന മോഹന്‍ലാല്‍ ചിത്രം എമ്പുരാന്‍ തിയേറ്ററിലേക്ക് എത്താന്‍ ഇനി നാലു ദിവസം മാത്രമാണ് ബാക്കിയുള്ളത്. ബുക്കിങ് ഓപ്പണ്‍ ആയ അന്ന് മുതല്‍ ചൂടപ്പം പോലെയാണ് ടിക്കറ്റുകള്‍ വിറ്റുപോകുന്നത്.
എമ്പുരാന്‍ ട്രെയിലറും സോഷ്യല്‍മീഡിയ കത്തിച്ചുക്കൊണ്ടിരിക്കുകയാണ്. ഇപ്പോഴിതാ, ചിത്രത്തിന്‍റെ സംവിധായകനും നടനുമായ പൃഥിരാജിന്‍റെ പഴയ ചില വിഡിയോകളാണ് സോഷ്യല്‍ലോകത്ത് വൈറലാകുന്നത്. 2006 ല്‍ താരം കൊടുത്ത ഇന്‍റര്‍വ്യൂവിന്‍റെ ഒരു ഭാഗമാണിത്.
പൃഥിരാജിന്‍റെ വാക്കുകളിങ്ങനെ, എന്‍റെ ഏറ്റവും വലിയ ആഗ്രഹം മലയാള സിനിമയുടെ അംബാസിഡര്‍ ആകണമെന്നതാണ്. നാളെ ഞാന്‍ കാരണം മലയാള സിനിമ നാലാളുകള്‍ കൂടുതല്‍ അറിഞ്ഞാല്‍ അതാണ് എന്റെ ഏറ്റവും വലിയ നേട്ടം.
എന്റെ ഏറ്റവും വലിയ ആഗ്രഹം എന്താണെന്നോ, തമിഴ്, ഹിന്ദി, തെലുങ്ക് ഇവിടെയൊക്കെ എനിക്ക് അഭിനയിക്കണം. ഇവിടെയെല്ലാം ഞാൻ വലിയ സ്റ്റാറുമാകണം. അവരുടെ ഒരു വലിയ സ്റ്റാറിന്റെ ഒരു അന്യഭാഷാ ചിത്രം, അവിടുത്തെ തിയറ്ററിൽ റിലീസ് ആകുമ്പോൾ അവർ തിയറ്ററിൽ പോയി അത് കാണണം..
അതാണ് എന്റെ ഏറ്റവും വലിയ സ്വപ്നം. എനിക്ക് മലയാള സിനിമയുടെ അംബാസഡർ സ്ഥാനം വഹിക്കണം. നിരവധി പേരാണ് വിഡിയോയ്ക്ക് താഴെ കമന്റുമായെത്തിയിരിക്കുന്നത്.
അന്ന് ഇതു പറഞ്ഞപ്പോ അഹങ്കാരി എന്ന് മുദ്രകുത്തിയെന്നും ഇന്ന് അയാളുടെ പഠത്തിന് ടിക്കറ്റ് കിട്ടാൻ ഓടുന്നു എന്നുമാണ് കമന്‍റ്. പൃഥിരാജ് ഇല്ലുമിനാറ്റി ആണ്, പറഞ്ഞത് നടത്തുന്നയാളാണ് പൃഥി തുടങ്ങി കമന്‍റുകളാണ് വരുന്നത്.
#said #wanted #go #labeled #arrogant #today #rushing #ticket #Words #viral