(moviemax.in) മലയാളം കണ്ട ഏറ്റവും വലിയ ബ്രഹ്‌മാണ്ഡ റിലീസിന് സാക്ഷ്യം വഹിക്കാൻ പോവുകയാണ് സിനിമാ പ്രേമികൾ. ലോകം മുഴുവനുള്ള സിനിമാ പ്രേമികൾ ആകാംക്ഷയോടെയും ആവേശത്തോടെയും കാത്തിരിക്കുന്ന ചിത്രമായ എമ്പുരാനിലെ ചില സീനുകൾ ചിത്രീകരിച്ചിരിക്കുന്നത് ഐ ഫോണിൽ ആണെന്ന് പറയുകയാണ് പൃഥ്വിരാജ്.
സിനിമയുടെ ചിത്രീകരണത്തിന് ഉപയോഗിച്ച ക്യാമറകൾ ഏതൊക്കെയാണെന്ന ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു സിനിമയുടെ ഛായാഗ്രഹനായ സുജിത് വാസുദേവ്. ഇതിനിടെയാണ് പൃഥ്വിരാജ് എമ്പുരാനിലെ ചില സീനുകൾ ഐ ഫോണിൽ ചിത്രീകരിച്ചിട്ടുണ്ട് എന്ന് പറഞ്ഞത്. ഈ വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുകയാണ്.
‘എമ്പുരാനിലെ ചില സീനുകൾ ചിത്രീകരിച്ചത് ഐ ഫോണിൽ ആണ്. അതിലുപരി ഒരുപാട് ക്യാമറകൾ ഉപയോഗിച്ചിട്ടുണ്ട്. അലക്സ, റെഡ്, ഗോ പ്രൊ, ഐ ഫോൺ, സോണി എഫക്ട് 3 , ബ്ലാക്ക് മാജിക് തുടങ്ങിയ ക്യാമറകൾ എല്ലാം ഉപയോഗിച്ചിട്ടുണ്ട്’ സുജിത് വാസുദേവ് പറഞ്ഞു.
മലയാള സിനിമയിലെ ഏറ്റവും വലിയ ബജറ്റിലാണ് എമ്പുരാൻ ഒരുക്കിയിരിക്കുന്നത്. മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ ഭാഷകളിൽ പാൻ ഇന്ത്യൻ റിലീസായി എത്തുന്ന ചിത്രം സംവിധാനം ചെയ്യുന്നത് പൃഥ്വിരാജ് സുകുമാരനും, രചിച്ചിരിക്കുന്നത് മുരളി ഗോപിയുമാണ്. അബ്രാം ഖുറേഷിയായുള്ള മോഹൻലാലിന്റെ രണ്ടാം പകർന്നാട്ടം കാണാൻ ആരാധകർ ഏറെ ആംകാംക്ഷയോടെയാണ് കാത്തിരിക്കുന്നത്.
#Some #shots #empuraan #shot #iPhone #Prithviraj