എമ്പുരാന്റെ പ്രൊമോഷൻ തിരക്കുകളിലാണ് മോഹൻലാലും പൃഥ്വിരാജും. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലായി റിലീസ് ചെയ്യുന്ന എമ്പുരാന് എല്ലാ ഭാഷകളിലും വലിയ പ്രൊമോഷണൽ ഇവന്റുകളുണ്ട്. പ്രത്യേകിച്ചും തമിഴിലും തെലുങ്കിലും ഇതിനോടകം എമ്പുരാന് ഹൈപ്പ് ലഭിച്ച് കഴിഞ്ഞു. കഴിഞ്ഞ ദിവസം എമ്പുരാന്റെ വലിയ പ്രസ്മീറ്റ് ചെന്നെെയിൽ നടന്നു. ഹെദരാബാദിൽ നടന്ന ചടങ്ങും ശ്രദ്ധ നേടി. ആദ്യമായാണ് ഒരു മലയാള ചിത്രം റിലീസിന് മുമ്പ് ഹെെദരാബാദ് സിനിമാ ലോകത്ത് ഇത്ര മാത്രം ചർച്ചയാകുന്നത്.
എമ്പുരാന്റെ പ്രൊമോഷണൽ സ്‌ട്രാറ്റജിയും ഇതിനൊരു കാരണമാണ്. ടോളിവുഡിലെ പ്രമുഖ പ്രൊഡ്യൂസർ ദിൽ രാജുവാണ് എമ്പുരാൻ തെലുങ്ക് പ്രേക്ഷകർക്ക് മുമ്പിലെത്തിക്കുന്നത്. പൃഥ്വിരാജും മോഹൻലാലും നൽകിയ ഒരു തെലുങ്ക് അഭിമുഖമാണിപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്. പ്രദേശിക തെലുങ്ക് ശെെലിയിൽ സംസാരിക്കുന്ന ഇന്റർവ്യൂവറാണ് അഭിമുഖത്തിന്റെ ഹെെലെെറ്റ്. ദീവി സുജാതയാണ് ഈ ആങ്കർ.
രസകരമായാണ് അഭിമുഖം മുന്നോട്ട് പോകുന്നത്. തമാശയോടെയുള്ള ചോദ്യങ്ങൾക്ക് രസകരമായി മോഹൻലാൽ മറുപടി നൽകുന്നു. താങ്കൾക്ക് വളരെയധികം മുടിയുണ്ട്. നല്ല കറുപ്പ്, എന്താണ് തലയിൽ തേക്കുന്നതെന്ന് ആങ്കർ മോഹൻലാലിനോട് ചോദിച്ചു. മയിലെണ്ണ എന്നാണ് മോഹൻലാൽ നൽകിയ മറുപടി. മയിലെണ്ണ എന്നാണ് ഇതിന് മോഹൻലാൽ ചിരിയോടെ നൽകിയ മറുപടി. ആങ്കറിന് ഇത് മനസിലായില്ല. പീകോക്ക് ഓയിൽ എന്ന് മോഹൻലാൽ ഇംഗ്ലീഷിൽ പറഞ്ഞ് കാെടുത്തു.
അഭിമുഖത്തിന് താഴെ നിരവധി കമന്റുകൾ വരുന്നുണ്ട്. മോഹൻലാലിന്റെ രസകരമായ മറുപടികൾ ആരാധകർ ചൂണ്ടിക്കാട്ടി. പൃഥ്വിരാജിന് ആങ്കർ പറയുന്നതാെന്നും മനസിലായില്ല, ഇംഗ്ലീഷിലായിരുന്നെങ്കിൽ തകർത്തേനെയെന്നും കമന്റുകളുണ്ട്. സാധാരണക്കാരായ ടോളിവുഡ് പ്രേക്ഷകരിലേക്ക് എമ്പുരാനെ എത്തിക്കാൻ ഈ അഭിമുഖത്തിന് കഴിയുമെന്നും വിലയിരുത്തലുണ്ട്.
അതേസമയം ചില്ലറക്കാരിയല്ല ആങ്കർ ദീവി സുജാത. നിലവിൽ ടെലിവിഷൻ ആങ്കറായി പ്രവർത്തിക്കുന്ന ദീവി സുജാത എംഫിൽ, കുച്ചുപ്പുടി ഡാൻസിൽ എംപിഎ എന്നിവ നേടിയിട്ടുണ്ട്. നിലവിൽ തിയറ്റർ ആർട്ടിൽ പിഎച്ച്ഡി ചെയ്യുന്നുണ്ട്. വി6 എന്ന തെലുങ്ക് വാർത്താ ചാനലിലാണ് ദീവി സുജാത പ്രവർത്തിക്കുന്നത്. അവതരണത്തിൽ തന്റേതായ രീതി കൊണ്ട് വരാൻ കഴിഞ്ഞ ദീവി സുജാതയ്ക്ക് വളരെ പെട്ടെന്ന് ശ്രദ്ധ നേടാനായി. ചന്ദ്രവ എന്ന കഥാപാത്രമായാണ് ഷോകളിൽ ഇവർ എത്താറ്. മാർച്ച് 27 നാണ് എമ്പുരാൻ റിലീസ് ചെയ്യുന്നത്.
#mohanlal #hilarious #reply #telugu #interviewer #hair #secret #goes #viral