ആരാധകരെ കോരിത്തരിപ്പിച്ച് എമ്പുരാനിലെ 'ഫിർ സിന്ദ' പുറത്തിറങ്ങി

ആരാധകരെ  കോരിത്തരിപ്പിച്ച് എമ്പുരാനിലെ 'ഫിർ സിന്ദ'  പുറത്തിറങ്ങി
Mar 25, 2025 09:13 PM | By Vishnu K

(moviemax.in) ആരാധകരെ ആവേശത്തിലാഴ്ത്തി എമ്പുരാനിലെ ആദ്യ ഗാനം പുറത്തിറങ്ങി. ദീപക് ദേവ് സംഗീതം നിർവഹിച്ച ‘ഫിർ സിന്ദാ – ദി ബല്ലാർഡ് ഓഫ് റിട്രിബ്യുഷൻ’ എന്ന ഹിന്ദി ഗാനം ആലപിച്ചിരിക്കുന്നത് ആനന്ദ് ഭാസ്കർ ആണ്.

ലിറിക്കൽ വിഡിയോയിൽ ഉൾപ്പെടുത്തിയിട്ടുള്ള ചിത്രങ്ങൾ സൂചിപ്പിക്കുന്നത് അബ്രഹാം ഖുറേഷിയും, സയ്യിദ് മസൂദും തമ്മിലുള്ള ബന്ധം വെളിപ്പെടുത്തുന്ന ഗാനമാകാം എന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

തനിഷ്ഖ് നബ്ബർ വരികളെഴുതിയിരിക്കുന്ന ഗാനത്തിന്, റിലീസായി 5 മണിക്കൂറിനുള്ളിൽ 6 ലക്ഷത്തോളം കാഴ്ചക്കാരെ സ്വന്തമാക്കാനായിട്ടുണ്ട്. കെജിഎഫ്, സലാർ, മാർക്കോ തുടങ്ങിയ ചിത്രങ്ങൾക്ക് സംഗീത സംവിധാനം ചെയ്‌ത രവി ബാസ്‌റൂരിന്റെ സംഗീതത്തെ ഗാനം ഓർമ്മിപ്പിക്കുന്നുവെന്നാണ് ആരാധകർ കമന്റ് ചെയ്യുന്നത്.

ട്രെയിലറിൽ കാണിച്ചിരുന്ന മോഹൻലാലും പൃഥ്വിരാജും ഒരുമിച്ചു നിൽക്കുന്ന രംഗങ്ങളും ഗാനത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ചിത്രത്തിനുവേണ്ടി ദീപക് ദേവ് അന്താരാഷ്ട്ര നിലവാരത്തിലുള്ള ഗാനങ്ങളും പശ്ചാത്തല സംഗീതവുമാണ് ഒരുക്കിയിരിക്കുന്നത് എന്നാണ് പൃഥ്വിരാജ് പറഞ്ഞത്.

ചിത്രം ഇതിനകം ബുക്കിങ്ങിലൂടെ മാത്രം വേൾഡ് വൈഡ് കളക്ഷൻ ആയി 58 കോടി രൂപ നേടിയിട്ടുണ്ട് എന്നാണ് റിപ്പോർട്ടുകൾ.

#PhirZinda #Empuraan #released #exciting #fans

Next TV

Related Stories
'നരിവേട്ട'ക്കൊരുങ്ങി; ടോവിനോ തോമസിന്റെ പുതിയ ചിത്രത്തിന് സെന്‍സര്‍ സര്‍ട്ടിഫിക്കേറ്റായി

May 10, 2025 09:54 PM

'നരിവേട്ട'ക്കൊരുങ്ങി; ടോവിനോ തോമസിന്റെ പുതിയ ചിത്രത്തിന് സെന്‍സര്‍ സര്‍ട്ടിഫിക്കേറ്റായി

ടൊവിനോ തോമസ് പ്രധാന വേഷത്തിലെത്തുന്ന "നരിവേട്ട" റിലീസിന് ഒരുങ്ങുന്നു...

Read More >>
നമ്മുടെ മുറ്റത്തേക്ക് മിസൈല്‍ വീഴാത്ത കാലത്തോളം യുദ്ധം മറ്റെവിടെയോ നടക്കുന്ന പൂരമാണ് - നവ്യ നായര്‍

May 10, 2025 04:47 PM

നമ്മുടെ മുറ്റത്തേക്ക് മിസൈല്‍ വീഴാത്ത കാലത്തോളം യുദ്ധം മറ്റെവിടെയോ നടക്കുന്ന പൂരമാണ് - നവ്യ നായര്‍

ഇന്ത്യ-പാക് സംഘർഷം , ഇന്ത്യൻ സൈന്യത്തിനുവേണ്ടി പ്രാർത്ഥിക്കാം - നവ്യ നായർ...

Read More >>
Top Stories