സംഗീത നിശയിലെ സാമ്പത്തിക തര്‍ക്കം; ഷാന്‍ റഹ്‍മാനെതിരെ വഞ്ചനാ കുറ്റത്തിന് കേസ്

സംഗീത നിശയിലെ  സാമ്പത്തിക തര്‍ക്കം; ഷാന്‍ റഹ്‍മാനെതിരെ വഞ്ചനാ കുറ്റത്തിന് കേസ്
Mar 25, 2025 09:47 PM | By Vishnu K

(moviemax.in) സംഗീത സംവിധായകന്‍ ഷാന്‍ റഹ്‍മാനെതിരെ വ‍ഞ്ചനാ കുറ്റത്തിന് കേസ് ചുമത്തി കൊച്ചി പൊലീസ്. ജനുവരിയില്‍ കൊച്ചിയില്‍ നടന്ന സംഗീതനിശയുമായി ബന്ധപ്പെട്ട് ഇവന്‍റ് മാനേജ്മെന്‍റ് കമ്പനി ഉടമ നല്‍കിയ പരാതിയിലാണ് കേസ്.

മുന്‍കൂര്‍ ജാമ്യം തേടി ജില്ലാ കോടതിയെ സമീപിച്ച ഷാന്‍ റഹ്‍മാനോട് അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരാകാന്‍ കോടതി നിര്‍ദേശിച്ചെങ്കിലും ഇതുവരെ ഹാജരായിട്ടില്ല.

ഷാന്‍ റഹ്‍മാന്‍റെ നേതൃത്വത്തില്‍ എറ്റേണല്‍ റേ പ്രൊഡക്ഷന്‍സ് എന്ന മ്യൂസിക് ബാന്‍റ് ജനുവരി 23 ന് കൊച്ചിയില്‍ നടത്തിയ ഉയിരെ എന്ന പേരിലുള്ള സംഗീത നിശയുമായി ബന്ധപ്പെട്ടാണ് സാമ്പത്തിക തര്‍ക്കവും വ‍ഞ്ചനാ കേസും. ഉയിരെ സംഗീത നിശയുടെ സംഘാടനം ഏറ്റെടുത്തത് കൊച്ചിയിലെ ഇവന്‍റ് മാനേജ്മെന്‍റ് കമ്പനിയായ അറോറ ആയിരുന്നു.

പരിപാടിയുടെ പ്രൊഡക്ഷന്‍, താമസം, ഭക്ഷണം, യാത്ര പാര്‍ക്കിംഗ് ഗ്രൗണ്ടിന്‍റെ പണം തുടങ്ങി ബൗണ്‍സര്‍മാര്‍ക്കു കൊടുക്കേണ്ട തുക വരെ അറോറ ചെലവിട്ടു. ആകെ 38 ലക്ഷം രൂപ ചെലവായെന്നും അഞ്ച് പൈസപോലും തിരികെ ലഭിച്ചില്ലെന്നുമാണ് അറോറ ഇവന്‍റ് മാനേജ്മെന്‍റ് കമ്പനി ഉടമ നിജു രാജിന്‍റെ പരാതി.

പണം ചോദിച്ച് ഷാനിനെ ബന്ധപ്പെട്ടപ്പോള്‍ തന്നെ ഭീഷണിപ്പെടുത്തിയെന്നും കള്ളക്കേസില്‍ കുടുക്കുമെന്ന് ആരോപിച്ചതായും നിജു ആരോപിക്കുന്നു. സഹികെട്ട് പൊലീസിനെ സമീപിക്കുകയായിരുന്നു. എറണാകുളം സൗത്ത് പൊലീസ് വഞ്ചനാ കുറ്റത്തിന് കേസെടുത്തതോടെ ഷാന്‍ മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി ജില്ലാ കോടതിയെ സമീപിച്ചു.

അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ ഹാജരാകാനാണ് കോടതിയുടെ നിര്‍ദേശം. പരിപാടിയുമായി ബന്ധപ്പെട്ട് നിരോധിത മേഖലയില്‍ ഡ്രോണ്‍ പറത്തിയതിനും റോഡില്‍ ഗതാഗത തടസമുണ്ടാക്കിയതിനും ഷാനിനെതിരെ വേറെയും കേസുകളുണ്ട്.


#Financial #dispute #SangeethaNisha #Case #filed #against #ShaanRahman #fraud

Next TV

Related Stories
 തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രത്തിൽ ദർശനം നടത്തി നടൻ ദിലീപ്; പൊന്നുംകുടം സമർപ്പിച്ചു

Dec 13, 2025 10:59 AM

തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രത്തിൽ ദർശനം നടത്തി നടൻ ദിലീപ്; പൊന്നുംകുടം സമർപ്പിച്ചു

ളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രത്തിൽ, ദർശനം നടത്തി നടൻ...

Read More >>
യുവനടന്‍ അഖില്‍ വിശ്വനാഥിനെ വീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തി

Dec 13, 2025 09:26 AM

യുവനടന്‍ അഖില്‍ വിശ്വനാഥിനെ വീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തി

യുവനടന്‍ അഖില്‍ വിശ്വനാഥിനെ വീട്ടില്‍ മരിച്ചനിലയില്‍...

Read More >>
Top Stories










News Roundup