Featured

വിജയ്ക്ക് ചെക്ക് വയ്ക്കാൻ 'പരാശക്തി' എത്തും; റിപ്പോർട്ട്

Kollywood |
Mar 25, 2025 10:54 AM

(moviemax.in) കഴിഞ്ഞ ദിവസം ആയിരുന്നു വിജയ് ചിത്രം ജന നായകന്റെ റിലീസ് തിയതി ഉൾപ്പെടുന്ന പോസ്റ്റർ പുറത്തുവന്നത് . 2026 പൊങ്കൽ റിലീസായാകും വിജയിയുടെ കരിയറിലെ അവസാനം ചിത്രം റിലീസ് ചെയ്യുക.

ഇതിന് പിന്നാലെ മറ്റൊരു സിനിമയും പൊങ്കലിന് തിയറ്ററിലെത്തുമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.ശിവകാർത്തികേയൻ നായകനായി എത്തുന്ന പരാശക്തി ആണ് ആ ചിത്രം.

പരാശക്തിയുടെ അണിയറ പ്രവർത്തകരിൽ ഒരാൾ ചിത്രം പൊങ്കൽ റിലീസായി എത്തിക്കാനാണ് പ്ലാൻ ചെയ്യുന്നതെന്ന് ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് ശിവകാർത്തികേയൻ പടം വിജയ് ചിത്രത്തിന് ക്ലാഷ് വയ്ക്കുമെന്ന തരത്തിൽ റിപ്പോർട്ടുകൾ വന്നത്.

ശിവകാർത്തിയേകന്റെ 25മത് ചിത്രമാണ് പരാശക്തി. രവി മോഹൻ, അഥർവ, ശ്രീലീല എന്നിവരാണ് മറ്റ് താരങ്ങൾ. സുധ കൊങ്കരയുടെ ചിത്രം എന്നതിനാല്‍ വലിയ ശ്രദ്ധയാണ് ചിത്രത്തിന് ലഭിച്ചിരിക്കുന്നത്.

#Parashakti #come #write #cheque #Vijay #Report

Next TV

Top Stories