---
title: "ആരോഗ്യപ്രശ്നമല്ല, യാത്ര സുഖകരമാക്കാൻ; മഞ്ജു വാര്യരുടെ കഴുത്തിലെ സ്റ്റിക്കറിന് പിന്നിലെ കഥ"
english_title: "Sticker on Manju Warrier's neck"
publisher: "moviemax.in"
canonical_url: "https://moviemax.in/news/341383/sticker-on-manju-warriers-neck"
published_at: "2026-02-11T13:24:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/698c35cd725e4_movie3.jpg"
keywords: []
---

# ആരോഗ്യപ്രശ്നമല്ല, യാത്ര സുഖകരമാക്കാൻ; മഞ്ജു വാര്യരുടെ കഴുത്തിലെ സ്റ്റിക്കറിന് പിന്നിലെ കഥ

> **Lead Summary:** **[[moviemax.in] ] **നടി ഭാവന കേന്ദ്രകഥാപാത്രമായ 'അനോമി' എന്ന ചിത്രം കാണാൻ മഞ്ജു വാര്യർ എത്തിയ ദൃശ്യങ്ങൾ കഴിഞ്ഞദിവസം സാമൂഹിക മാധ്യമങ്ങളിൽ വലിയ രീതിയിൽ തരംഗമായിരുന്നു.

## Article Content

**[[moviemax.in] ] **നടി ഭാവന കേന്ദ്രകഥാപാത്രമായ 'അനോമി' എന്ന ചിത്രം കാണാൻ മഞ്ജു വാര്യർ എത്തിയ ദൃശ്യങ്ങൾ കഴിഞ്ഞദിവസം സാമൂഹിക മാധ്യമങ്ങളിൽ വലിയ രീതിയിൽ തരംഗമായിരുന്നു.

വെള്ള പ്രിന്റഡ് ടീഷർട്ടും ജീൻസും അണിഞ്ഞെത്തിയ താരത്തിന്റെ ചിത്രങ്ങൾ വൈറലായതിന് പിന്നാലെ, മഞ്ജുവിന്റെ കഴുത്തിൽ പതിപ്പിച്ച ഒരു മഞ്ഞ സ്റ്റിക്കറിനെ ചൊല്ലി ആരാധകർക്കിടയിൽ വലിയ ചർച്ചകൾ ഉയർന്നു.

താരത്തിന് എന്തെങ്കിലും ആരോഗ്യപ്രശ്നങ്ങളോ ശസ്ത്രക്രിയയോ കഴിഞ്ഞതാണോ എന്ന ആശങ്ക പലരും പങ്കുവെച്ചെങ്കിലും, ഇതിന് പിന്നിലെ യഥാർത്ഥ കാരണം മോഷൻ സിക്നെസ് പാച്ചുകൾ ആണെന്ന് മറ്റുചിലർ ചൂണ്ടിക്കാട്ടുന്നു.

യാത്രകൾക്കിടയിൽ അനുഭവപ്പെടുന്ന തലകറക്കം, ഛർദ്ദി, ശാരീരിക അസ്വസ്ഥതകൾ എന്നിവ ഒഴിവാക്കാനാണ് ഇത്തരം പാച്ചുകൾ ഉപയോഗിക്കുന്നത്. വിമാനത്തിലോ കപ്പലിലോ ബസിലോ യാത്ര ചെയ്യുമ്പോൾ ആന്തരിക കർണ്ണത്തിലെ ബാലൻസ് ക്രമീകരിച്ച് അസ്വസ്ഥതകൾ ഇല്ലാതാക്കാൻ ഇത് സഹായിക്കുന്നു.

ഇത്തരമൊരു പാച്ചാണ് മഞ്ജുവും ഉപയോഗിച്ചതെന്ന വിശദീകരണം വന്നതോടെ ആരാധകരുടെ ആശങ്കയ്ക്കും വിരാമമായി.

### Related Links & Sources
- [Original Story Source](https://moviemax.in/news/341383/sticker-on-manju-warriers-neck)