---
title: "ബിജു മേനോൻ 15 ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്ന് പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ"
english_title: "Biju Menon, 'nadanna sambavam' movie"
publisher: "moviemax.in"
canonical_url: "https://moviemax.in/news/341379/biju-menon-nadanna-sambavam-movie"
published_at: "2026-02-11T13:08:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/698c321ca0374_movie2.jpg"
keywords: []
---

# ബിജു മേനോൻ 15 ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്ന് പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ

> **Lead Summary:** **കൊച്ചി: [[moviemax.in]]** 'നടന്ന സംഭവം' എന്ന സിനിമയുടെ പ്രൊമോഷൻ അഭിമുഖങ്ങളിൽ പങ്കെടുക്കാത്തതിനെത്തുടർന്ന് നിർമാതാവിന് ഉണ്ടായ നഷ്ടത്തിന് പരിഹാരമായി 15 ലക്ഷം രൂപ നൽകാൻ നടൻ ബിജു മേനോനോട് കേരള ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ ആവശ്യപ്പെട്ടു.

## Article Content

**കൊച്ചി: [[moviemax.in]]** 'നടന്ന സംഭവം' എന്ന സിനിമയുടെ പ്രൊമോഷൻ അഭിമുഖങ്ങളിൽ പങ്കെടുക്കാത്തതിനെത്തുടർന്ന് നിർമാതാവിന് ഉണ്ടായ നഷ്ടത്തിന് പരിഹാരമായി 15 ലക്ഷം രൂപ നൽകാൻ നടൻ ബിജു മേനോനോട് കേരള ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ ആവശ്യപ്പെട്ടു.

ചിത്രത്തിന്റെ നിർമാതാവ് അനൂപ് കണ്ണൻ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് സംഘടനയുടെ ഈ നടപടി. ഒടിടി റിലീസിന് മുന്നോടിയായി നൽകിയ വാഗ്ദാനം ലംഘിച്ച് അഭിമുഖത്തിൽ നിന്ന് താരം പിന്മാറിയെന്നും ഇത് 25 ലക്ഷം രൂപയുടെ നഷ്ടത്തിന് കാരണമായെന്നുമാണ് പരാതിയിലുള്ളത്.

നഷ്ടപരിഹാരത്തുക ബിജു മേനോൻ കരാറൊപ്പിടുന്ന അടുത്ത ചിത്രത്തിന്റെ അഡ്വാൻസ് തുകയിൽ നിന്ന് ഈടാക്കാനാണ് നിർദേശം. ഫെഫ്ക ബിജു മേനോന് കത്തു നൽകിയ കാര്യവും പരാതിക്കാരനായ അനൂപ് കണ്ണനെ ഔദ്യോഗികമായി അറിയിച്ചു.

ഫെഫ്ക ചെയർമാൻ ബി. ഉണ്ണികൃഷ്ണന്റെ വെളിപ്പെടുത്തലിലൂടെയാണ് ഈ വിവാദം ചർച്ചയായത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/341379/biju-menon-nadanna-sambavam-movie)