വ്യാജ ഓഡീഷൻ്റെ പേരിൽ തമിഴ് സീരിയൽ താരത്തിൻ്റെ നഗ്ന വീഡിയോ ചോർത്തി തട്ടിപ്പ് സംഘം. പുതിയ ബിഗ് ബജറ്റ് ചിത്രത്തിൻ്റെ ഓഡീഷൻ എന്ന തരത്തിലായിരുന്നു നടിയെ തട്ടിപ്പ് സംഘം സമീപ്പിച്ചത്.
നഗ്നമായി അഭിനയിക്കേണ്ട രംഗവും കഥാപരിസരവുമാണ് എന്ന് പറഞ്ഞായിരുന്നു തട്ടിപ്പ് സംഘം സമീപ്പിച്ചത്. ഇത് പ്രകാരം ക്യാമറയ്ക്ക് മുന്നിൽ അഭിനയിച്ച നടിയുടെ വീഡിയോ പിന്നീട് ചില ഓൺലൈൻ സൈറ്റുകളിലൂടെ തട്ടിപ്പ് സംഘം പ്രചരിപ്പിക്കുകയായിരുന്നു.
ഇതോടെയാണ് ഓഡീഷന്റെ പേരിലുള്ള തട്ടിപ്പാണ് നടന്നതെന്ന് മനസ്സിലായത്. ഇൻഡസ്ട്രിയിൽ അഭിനയ പരിചയമുള്ളവർ പോലും തട്ടിപ്പിനിരയാവുന്നുണ്ടെന്നും എല്ലാവരും സൂക്ഷിക്കണമെന്നും സിനിമ രംഗത്തെ പ്രമുഖർ അറിയിച്ചു.
#Tamil #serialstar #caught #trap #filming #leakingnudevideo #audition