'മാര്‍ക്കോയെ വിമര്‍ശിച്ചവരോട് എനിക്ക് അഭിപ്രായവ്യത്യാസമുണ്ട്'; കാരണം പറഞ്ഞ് പൃഥ്വിരാജ്

'മാര്‍ക്കോയെ വിമര്‍ശിച്ചവരോട് എനിക്ക് അഭിപ്രായവ്യത്യാസമുണ്ട്'; കാരണം പറഞ്ഞ് പൃഥ്വിരാജ്
Mar 22, 2025 03:30 PM | By VIPIN P V

ലയാളത്തിലെ ഏറ്റവും വയലന്‍റ് ചിത്രം എന്ന വിശേഷണത്തോടെ തിയറ്ററുകളില്‍ എത്തിയ ചിത്രമായിരുന്നു ഉണ്ണി മുകുന്ദന്‍ നായകനായ മാര്‍ക്കോ. മലയാളികള്‍ക്ക് പുറമെ മറുഭാഷാ പ്രേക്ഷകരുടെയും ശ്രദ്ധ നേടിയ ചിത്രം ഉത്തരേന്ത്യയില്‍ നിന്ന് മികച്ച കളക്ഷനാണ് നേടിയത്.

എന്നാല്‍ സമീപകാലത്ത് ചിത്രം വീണ്ടും വാര്‍ത്തകളില്‍ ഇടംനേടിയത് ടെലിവിഷന്‍ സംപ്രേഷണം നിഷേധിക്കപ്പെട്ടതിനെത്തുടര്‍ന്നായിരുന്നു. സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഫിലിം സര്‍ട്ടിഫിക്കേഷനാണ് വയലന്‍സിന്‍റെ അതിപ്രസരം ചൂണ്ടിക്കാട്ടി ചിത്രത്തിന്‍റെ ടെലിവിഷന്‍ സംപ്രേഷണം തടഞ്ഞത്.

ഇപ്പോഴിതാ മാര്‍ക്കോയ്ക്കെതിരായ വിമര്‍ശനങ്ങളില്‍ തന്‍റെ പ്രതികരണം പറഞ്ഞ് രംഗത്തെത്തിയിരിക്കുകയാണ് പൃഥ്വിരാജ് സുകുമാരന്‍. ഹോളിവുഡ് റിപ്പോര്‍ട്ടര്‍ ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ സമകാലിക സിനിമകളിലെ വയലന്‍സിനെക്കുറിച്ച് അവതാരക ചോദിക്കുമ്പോഴാണ് പൃഥ്വിരാജ് മറുപടി പറയുന്നത്.

മാര്‍ക്കോ കണ്ടിരിക്കെ എന്താണ് താന്‍ കാണുന്നതെന്ന് വിശ്വസിക്കാന്‍ കഴിഞ്ഞില്ലെന്നായിരുന്നു അവതാരകയുടെ അഭിപ്രായ പ്രകടനം. ഇതിന് പൃഥ്വിരാജ് നല്‍കിയ മറുപടി ഇങ്ങനെ- "മാര്‍ക്കോ പോലെ ഒരു ചിത്രത്തിനോട് പ്രശ്നമുള്ളവരോട് എനിക്ക് അഭിപ്രായവ്യത്യാസം ഉണ്ട്.

കാരണം ആ ചിത്രം മറ്റെന്തെങ്കിലും ആണെന്ന് അതിന്‍റെ അണിയറക്കാര്‍ തെറ്റിദ്ധരിപ്പിച്ചിട്ടേയില്ല. ഉണ്ണി മുകുന്ദന്‍ എന്‍റെ സുഹൃത്താണ്. മാര്‍ക്കോ പ്രഖ്യാപിച്ചപ്പോള്‍ മുതല്‍, ഇതുവരെ കാണാത്ത തരത്തില്‍ വയലന്‍സ് ഉള്ള ചിത്രമെന്നാണ് അവര്‍ പറഞ്ഞിരുന്നത്.

ഒരു സ്ലാഷര്‍ ഫിലിം ആണെന്നാണ് അവര്‍ പറഞ്ഞുകൊണ്ടേ ഇരുന്നത്. എന്നിട്ടും അത് പോയി കണ്ടിട്ട് അതിലെ വയലന്‍സിനെക്കുറിച്ച് കുറ്റം പറയുന്നത്..", പൃഥ്വിരാജ് പറഞ്ഞുനിര്‍ത്തി.

#difference #opinion #who #criticized #Marco #Prithviraj #explains #why

Next TV

Related Stories
'എംപുരാനിൽ ഫഹദ് ഉണ്ട്, ടോം ക്രൂസ് ഉണ്ട്...'; ഒടുവിൽ ആരാധകരുടെ ചോദ്യത്തിനുള്ള ഉത്തരവുമായി പൃഥ്വിരാജ്

Mar 23, 2025 12:25 PM

'എംപുരാനിൽ ഫഹദ് ഉണ്ട്, ടോം ക്രൂസ് ഉണ്ട്...'; ഒടുവിൽ ആരാധകരുടെ ചോദ്യത്തിനുള്ള ഉത്തരവുമായി പൃഥ്വിരാജ്

ഞാന്‍ ബന്ധപ്പെട്ട 10 ല്‍ ഒമ്പത് പേരുമായി എനിക്ക് സൂം കോളിലെങ്കിലും സംസാരിക്കാനായി. എന്നെ ഞെട്ടിച്ചു കാണ്ട് ഒരു ഇന്ത്യന്‍ സിനിമയില്‍...

Read More >>
പെറ്റമ്മയെ മറന്നോ? അമ്മയായി കാവ്യ മുന്നില്‍ നിന്നു, മീനൂട്ടിയ്ക്ക് 25 വയസ്! താരപുത്രിയുടെ ജന്മദിനം ആഘോഷമാക്കി ദിലീപും കുടുംബവും

Mar 23, 2025 11:24 AM

പെറ്റമ്മയെ മറന്നോ? അമ്മയായി കാവ്യ മുന്നില്‍ നിന്നു, മീനൂട്ടിയ്ക്ക് 25 വയസ്! താരപുത്രിയുടെ ജന്മദിനം ആഘോഷമാക്കി ദിലീപും കുടുംബവും

ഡോക്ടറാവണമെന്ന ആഗ്രഹമുണ്ടായിരുന്ന മീനാക്ഷി ചെന്നൈയില്‍ പഠിക്കുകയായിരുന്നു. ശേഷം കഴിഞ്ഞ വര്‍ഷമാണ് കോഴ്‌സ് പൂര്‍ത്തിയായി ഡോക്ടറായി മീനാക്ഷി...

Read More >>
സ്റ്റൈലിഷ് മമ്മൂട്ടി എത്താൻ 18 ദിവസങ്ങള്‍, വമ്പൻ അപ്‍ഡേറ്റ്

Mar 23, 2025 10:16 AM

സ്റ്റൈലിഷ് മമ്മൂട്ടി എത്താൻ 18 ദിവസങ്ങള്‍, വമ്പൻ അപ്‍ഡേറ്റ്

ആരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന ഒരു ചിത്രമായ മമ്മൂട്ടിയുടെ ബസൂക്കയുടെ പോസ്റ്ററിന് താഴെ നിരവധിപ്പേരാണ് ലൗ ഇമോജികളുമായി...

Read More >>
അഭിനേതാക്കൾ പ്രതിഫലം കുറയ്ക്കണമെന്ന് പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ; അനുനയ നീക്കത്തിന് 'അമ്മ'

Mar 23, 2025 09:21 AM

അഭിനേതാക്കൾ പ്രതിഫലം കുറയ്ക്കണമെന്ന് പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ; അനുനയ നീക്കത്തിന് 'അമ്മ'

അഭിനേതാക്കൾ പ്രതിഫലം കുറയ്ക്കണമെന്നാവശ്യപ്പെട്ട് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷൻ 'അമ്മ'യ്ക്ക്...

Read More >>
മുഖത്ത് കുരു വരാന്‍ വേണ്ടി ശ്രീനി മനഃപൂര്‍വ്വം ചെയ്തതാണ്! പ്രേമിക്കുന്നത് ഇത്തിരി കുറക്കാമോന്ന് ചോദിച്ച് പേളി

Mar 22, 2025 10:25 PM

മുഖത്ത് കുരു വരാന്‍ വേണ്ടി ശ്രീനി മനഃപൂര്‍വ്വം ചെയ്തതാണ്! പ്രേമിക്കുന്നത് ഇത്തിരി കുറക്കാമോന്ന് ചോദിച്ച് പേളി

കരിയറില്‍ മാത്രമല്ല വ്യക്തി ജീവിതത്തിലും പേളി അതുപോലെയാണ്. ഭര്‍ത്താവും രണ്ട് പെണ്‍മക്കളുമടങ്ങുന്ന കുടുംബത്തെ ചേര്‍ത്ത് പിടിച്ചാണ് താരം...

Read More >>
'മോഹൻലാൽ എമ്പുരാനിൽ ഒരു രൂപ പോലും പ്രതിഫലം വാങ്ങിയിട്ടില്ല' -  വെളിപ്പെടുത്തി  പൃഥ്വിരാജ്

Mar 22, 2025 09:10 PM

'മോഹൻലാൽ എമ്പുരാനിൽ ഒരു രൂപ പോലും പ്രതിഫലം വാങ്ങിയിട്ടില്ല' - വെളിപ്പെടുത്തി പൃഥ്വിരാജ്

ഓരോ രൂപയും ചിത്രത്തിന്റെ നിർമ്മാണത്തിലേയ്ക്ക് തന്നെ നിക്ഷേപിക്കാൻ ഞാൻ ശ്രദ്ധിച്ചിരുന്നതിനാലാണ് നായകനായ മോഹൻലാൽ പ്രതിഫലം...

Read More >>
Top Stories

News Roundup