( moviemax.in ) അന്തരിച്ച നടി കൽപ്പനയ്ക്ക് പകരക്കാരിയായാണ് മലയാള സിനിമാ ലോകം ഇന്ന് മഞ്ജു പിള്ളയെ കാണുന്നത്. കോമഡി രംഗങ്ങളും വെെകാരിക രംഗങ്ങളുമെല്ലാം മഞ്ജു പിള്ളയുട കയ്യിൽ ഭദ്രമാണ്. വലിയ ഇടവേളയ്ക്ക് ശേഷം അടുത്ത കാലത്താണ് നടി കരിയറിൽ വീണ്ടും സജീവമായി തുടങ്ങിയത്. ഹോം എന്ന സിനിമ കരിയറിൽ വഴിത്തിരിവായി. ഫാലിമി, ടീച്ചർ തുടങ്ങിയ സിനിമകളിലും ശ്രദ്ധേയ വേഷങ്ങൾ ചെയ്തു. കരിയറിൽ തനിക്ക് നഷ്ടമായ അവസരങ്ങളെക്കുറിച്ച് സംസാരിക്കുകയാണ് മഞ്ജു പിള്ളയിപ്പോൾ.
ഒരു നടൻ തനിക്കൊപ്പം അഭിനയിക്കാൻ തയ്യാറായില്ലെന്ന് മഞ്ജു പിള്ള പറയുന്നു. വൺ 2 ടോക്സുമായുള്ള അഭിമുഖത്തിലാണ് തുറന്ന് പറച്ചിൽ. എന്റെ തെറ്റിദ്ധാരണയാണോ എന്നറിയില്ല. പല സ്ഥലത്തും എന്റെ പേര് പറഞ്ഞപ്പോൾ ഒരു പ്രൊഡക്ഷൻ അവർ വേണ്ടെന്ന് പറഞ്ഞിട്ടുണ്ട്. ഞാനറിഞ്ഞതാണത്. അറിയാത്ത കാര്യം പറയാൻ പാടില്ല. ഒരു ആർട്ടിസ്റ്റ് അയാളുടെ കൂടെ ഞാനാണ് അഭിനയിക്കുന്നതെന്ന് കേട്ടപ്പോൾ അതിൽ നിന്ന് ഒഴിവായതും ഞാൻ കേട്ടിട്ടുണ്ട്. ഒരു പ്രാവശ്യമല്ല, മൂന്ന് നാല് പ്രാവശ്യം.
ആ ആർട്ടിസ്റ്റ് ഇപ്പോഴും സജീവമായി സിനിമാ രംഗത്തുണ്ടെന്നും മഞ്ജു പിള്ള പറയുന്നു. ഇവരെയൊക്കെ എനിക്കറിയാം. ഞാൻ കണ്ടാൽ ചിരിക്കും, സംസാരിക്കും. ഇക്കാര്യം അറിയാമെന്ന് ഭാവിക്കില്ല. കാരണം ഇതിനൊക്കെ തീരുമാനമുണ്ടാക്കുന്നത് ഞാനല്ല,. കർമ്മയുണ്ട്. കർമ്മയിൽ വിശ്വസിക്കുന്ന ആളാണ് ഞാൻ. മഞ്ജു പിള്ള പറ്റില്ലെന്നല്ല പുള്ളി പറയുന്നത്. ഒഴിവാകുകയാണ്. ആദ്യം ചെയ്യാമെന്ന് പറയും.
ഞാനാണ് കൂടെ അഭിനയിക്കുന്നതെന്ന് പറയുമ്പോൾ സമയമില്ല, നീ ഒന്നും കൂടെ തിരുത്തി വാ എന്നൊക്കെ പറഞ്ഞ് ഒഴിവാകും. തുടക്കത്തിലൊക്കെ അത് വേദനിപ്പിച്ചിരുന്നു. ആ ആക്ടർ എങ്ങനെയാണ് വന്നതെന്ന് അറിയാം. ആ ആക്ടർ എന്തായിരുന്നു എന്ന് നന്നായി അറിയാവുന്ന വ്യക്തിയാണ്. ആദ്യം ഇവനെന്ത് കണ്ടിട്ടാണ് എന്ന് ചിന്തിച്ചിട്ടുണ്ട്. പക്ഷെ പിന്നീട് ഞാൻ നോർമലായി. പുള്ളി ഇല്ലെങ്കിലും അതിലും വലിയ ആക്ടേർസ് ഇപ്പുറത്തുണ്ട്. അവരുടെ കൂടെ ഞാൻ അഭിനയിക്കുന്നുണ്ട്.
അയാൾക്ക് മുൻ വൈരാഗ്യം ഒന്നുമില്ല. എന്താണെന്ന് എനിക്കറിയില്ല. എനിക്കൊരു നായികയുടെ മുഖം ഇല്ലാത്തത് കൊണ്ടായിരിക്കാം. ഞാൻ പ്രായമുള്ള ക്യാരക്ടർ റോളുകളാണല്ലോ ചെയ്യുന്നത്. ചിലപ്പോൾ അത് കൊണ്ടായിരിക്കാം. അറിയില്ല. ഈ നടൻ പ്രൊജക്ടുകളിൽ നിന്ന് മാറിയപ്പോൾ ആദ്യത്തെ പ്രാവശ്യം സാധരണയായി ഞാൻ കണ്ടു. രണ്ടാമത്തെ പ്രാവശ്യം മാറിയപ്പോൾ ചെറിയൊരു സംശയം. മൂന്നാമത്തെ പ്രാവശ്യം ഞാനാണെന്ന് അറിഞ്ഞാൽ പുള്ളി ചെയ്യില്ലെന്ന് ഞാനങ്ങോട്ട് പറയുകയായിരുന്നു.
അവർ പോയി ചോദിച്ചപ്പോൾ പുള്ളി സമ്മതിച്ചു. അദ്ദേഹം നായക നിരയിൽ ഇരിക്കുകയും ക്യാരക്ടർ റോളുകൾ ചെയ്യുകയും ചെയ്യുന്ന വലിയ നടനാണ്. കുറച്ച് കൂടെ ഫേസ് വാല്യു ഉള്ളവരെ വേണമെന്ന് വെച്ചിട്ടായിരിക്കും എന്നെ വേണ്ടെന്ന് പറയുന്നത്. അതിനെക്കുറിച്ച് താനധികം ആലോചിക്കാറില്ലെന്നും മഞ്ജു പിള്ള വ്യക്തമാക്കി. തനിക്ക് പ്രിയപ്പെട്ട സഹപ്രവർത്തകൻ നടൻ ഇന്ദ്രൻസാണെന്നും മഞ്ജു പിള്ള പറയുന്നു. ഹോമിൽ മഞ്ജു പിള്ളയ്ക്കൊപ്പം പ്രധാന വേഷം ചെയ്തത് ഇന്ദ്രൻസാണ്. ഇരുവരുടെയു കെമിസ്ട്രി പ്രേക്ഷകർക്കിഷ്ടപ്പെട്ടു. ഫാലിമിയിൽ നടൻ ജഗദീഷാണ് മഞ്ജു പിള്ളയ്ക്കൊപ്പം അഭിനയിച്ചത്. ഈ കോംബിനേഷനും പ്രേക്ഷക പ്രീതി നേടി.
#manjupillai #reveals #prominent #actor #refused #work #with #her #words #goes #viral