പ്രിയപ്പെട്ട മീനൂട്ടിയ്ക്ക് ഇരുപത്തിയഞ്ചാം ജന്മദിനാശംസകള്‍... നടി കാവ്യ മാധവന്‍ ഇന്‍സ്റ്റാഗ്രാം പേജിലൂടെ മകളായ മീനാക്ഷിയ്ക്ക് ആശംസ അറിയിച്ച് കൊണ്ട് എഴുതിയ വാക്കുകള്‍ ഇങ്ങനെയായിരുന്നു. ഭര്‍ത്താവും നടനുമായ ദിലീപിന്റെ ആദ്യ ബന്ധത്തിലുള്ള മകളാണെങ്കിലും മീനാക്ഷിയെ സ്വന്തം അമ്മയെ പോലെ ചേര്‍ത്ത് പിടിച്ചിരിക്കുകയാണ് കാവ്യ മാധവനിപ്പോള്‍.
എല്ലാ കാലത്തും വിവാദങ്ങളിലും വിമര്‍ശനങ്ങളിലും നിറഞ്ഞ് നില്‍ക്കുന്ന കുടുംബമാണെങ്കിലും വീട്ടിലെ പുതിയ സന്തോഷം ആഘോഷമാക്കി മാറ്റിയിരിക്കുകയാണ് ദിലീപും കാവ്യയും. മീനാക്ഷിയുടെ ഇരുപത്തിയഞ്ചാം ജന്മദിനമായത് കൊണ്ട് ഇത്തവണ കുടുംബാംഗങ്ങള്‍ക്കും സുഹൃത്തുക്കള്‍ക്കുമൊപ്പം വലിയ ആഘോഷത്തോട് കൂടിയാണ് ആഘോഷിച്ചിരിക്കുന്നത്. ഇതിന്റെ ഫോട്ടോസും വീഡിയോസുമൊക്കെ കാവ്യ പുറത്ത് വിടുകയും ചെയ്തു.
പ്രത്യേകിച്ച് ആഡംബരങ്ങളൊന്നുമില്ലാതെ വളരെ സിംപിള്‍ ലുക്കിലാണ് പിറന്നാള്‍ ആഘോഷത്തില്‍ മീനൂട്ടിപ്രത്യക്ഷപ്പെട്ടത്. അച്ഛന്‍ ദിലീപിനും രണ്ടാനമ്മ കാവ്യയ്ക്കും അനിയത്തി മഹാലക്ഷ്മിയ്ക്കും കേക്ക് മുറിച്ച് കൊടുക്കുന്നതൊക്കെയാണ് പുറത്ത് വന്ന വീഡിയോയിലുള്ളത്. അതേ സമയം കാവ്യ പങ്കുവെച്ച ചിത്രങ്ങള്‍ക്ക് താഴെ മീനൂട്ടിയ്ക്ക് ആശംസ അറിയിച്ച് കൊണ്ട് താരങ്ങളടക്കമുള്ളവര്‍ എത്തി.
വന്ന് വന്ന് ദിലീപേട്ടനും പ്രായം കുറയാന്‍ തുടങ്ങിയോ എന്നാണ് ഒരു ആരാധകന്റെ ചോദ്യം. ഇപ്പോള്‍ ദിലീപേട്ടനെ കണ്ടാല്‍ മീനാക്ഷിയുടെ ചേട്ടനാണെന്നേ പറയൂ, പഴയ കാവ്യ മാധവനെ ഈ ചിത്രങ്ങളില്‍ കാണാന്‍ സാധിക്കും, എന്നും ഇതുപോലെ സന്തോഷത്തോടെ കാണട്ടെ.... എന്ന് തുടങ്ങി നിരവധി കമന്റുകളാണ് നടിയുടെ പോസ്റ്റിന് താഴെ വന്നിരിക്കുന്നത്.
2016 ലാണ് കാവ്യ മാധവന്‍ ദിലീപിന്റെ ഭാര്യയാവുന്നത്. ഇരുവരുടെയും ആദ്യ വിവാഹബന്ധങ്ങള്‍ വേര്‍പ്പെടുത്തിയത് വലിയ വാര്‍ത്തയായത് കൊണ്ട് രണ്ടാം വിവാഹവും അതിനേക്കാളും വിവാദമായി. പണ്ട് ഗോസിപ്പ് കോളങ്ങളില്‍ താരങ്ങള്‍ നിറഞ്ഞ് നിന്നിരുന്നതിനാല്‍ ഇതൊരു പ്രണയവിവാഹമാണെന്നും ആരോപിക്കപ്പെട്ടിരുന്നു.
പക്ഷേ വിമര്‍ശനങ്ങളെയൊക്കെ മറികടന്ന് ദിലീപും കാവ്യയും മകള്‍ മീനാക്ഷിയ്‌ക്കൊപ്പമാണ് പുതിയ ജീവിതം ആരംഭിച്ചത്. അച്ഛന്റെ വിവാഹത്തിന് എല്ലാ പിന്തുണയും നല്‍കി കൂടെ നിന്നതും മീനൂട്ടിയായിരുന്നു. ശേഷം 2018 ല്‍ ദിലീപ്-കാവ്യ ദമ്പതിമാര്‍ക്ക് ഒരു പെണ്‍കുഞ്ഞ് കൂടി ജനിച്ചു. മാമാട്ടി എന്ന് വിളിക്കുന്ന മഹാലക്ഷ്മിയാണ് ഇവരുടെ മകള്‍.
ഡോക്ടറാവണമെന്ന ആഗ്രഹമുണ്ടായിരുന്ന മീനാക്ഷി ചെന്നൈയില്‍ പഠിക്കുകയായിരുന്നു. ശേഷം കഴിഞ്ഞ വര്‍ഷമാണ് കോഴ്‌സ് പൂര്‍ത്തിയായി ഡോക്ടറായി മീനാക്ഷി മാറിയത്. അന്നും ആശംസകള്‍ നേര്‍ന്ന് കാവ്യ എത്തിയിരുന്നു. നല്ലൊരു സുഹൃത്തെന്ന പോല്‍ മീനൂട്ടിയ്‌ക്കൊപ്പം നില്‍ക്കുന്ന ആളാണ് കാവ്യയെന്ന് ഇവരുടെ ജീവിതത്തില്‍ നിന്നും വ്യക്തമാണ്.
അതേ സമയം മഞ്ജു വാര്യരും മീനാക്ഷിയും തമ്മിലെങ്ങനെയാണെന്ന് അറിയാനുള്ള ആകാംഷയാണ് ചിലര്‍ പങ്കുവെക്കുന്നത്. പെറ്റമ്മയെ മറന്നോ എന്നും അവരുടെ കൂടെയും സൗഹൃദത്തോടെ പോവുന്നുണ്ടെന്ന് അറിയാന്‍ വേണ്ടിയാണ് കാത്തിരിക്കുന്നതെന്നും തുടങ്ങിയ കമന്റുകളും വരുന്നുണ്ട്. എന്നാല്‍ ഇത്തരം കമന്റുകളെ പാടെ അവഗണിക്കുകയാണ് മീനാക്ഷിയും മഞ്ജു വാര്യരും ചെയ്യാറുള്ളത്.
ഒരുമിച്ച് അഭിനയിക്കുമ്പോള്‍ ഇഷ്ടത്തിലായ ദിലീപും മഞ്ജു വാര്യരും 1998 ലാണ് വിവാഹിതരാവുന്നത്. ശേഷം സിനിമാഭിനയം ഉപേക്ഷിച്ച മഞ്ജു 20000 ത്തിലാണ് മകള്‍ മീനാക്ഷിയ്ക്ക് ജന്മം കൊടുക്കുന്നത്. പിന്നീട് 2014 ല്‍ ദിലീപുമായി അകലത്തിലായ മഞ്ജു തൊട്ടടുത്ത വര്‍ഷം നിയമപരമായി ബന്ധം അവസാനിപ്പിച്ചു. വിവാഹമോചനത്തിന് ശേഷം അച്ഛന്റെ കൂടെ പോവണമെന്ന മകളുടെ ആഗ്രഹം മഞ്ജു സാധിച്ച് കൊടുക്കുകയായിരുന്നു.
#kavyamadhavan #family #celebrate #daughter #meenakshidileep #25th #birthday