( moviemax.in ) എന്റര്‍ടെയിന്‍മെന്റ് ചെയ്യിപ്പിക്കുന്ന കാര്യത്തില്‍ പേളി മാണിയെ കഴിഞ്ഞിട്ടേ ആരുമുള്ളു എന്നാണ് പൊതുഅഭിപ്രായം. ഡിഫോര്‍ ഡാന്‍സ് എന്ന റിയാലിറ്റി ഷോ യില്‍ അവതാരകയായിട്ടെത്തി പിന്നീട് നടിയായും ഇന്‍ഫ്‌ളുവന്‍സറായിട്ടുമൊക്കെ പ്രശസ്തിയിലേക്ക് വളരാന്‍ പേളിയ്ക്ക് സാധിച്ചു. ഇന്ന് ഇന്ത്യയിലെ തന്നെ മികച്ച പത്ത് വ്‌ലോഗര്‍മാരുടെ ലിസ്റ്റ് നോക്കിയാല്‍ അതിലൊരാള്‍ പേളിയായിരിക്കും. അത്രത്തോളം ആളുകളെ സ്വാധീനിക്കാന്‍ അവര്‍ക്ക് സാധിച്ചിരുന്നു.
കരിയറില്‍ മാത്രമല്ല വ്യക്തി ജീവിതത്തിലും പേളി അതുപോലെയാണ്. ഭര്‍ത്താവും രണ്ട് പെണ്‍മക്കളുമടങ്ങുന്ന കുടുംബത്തെ ചേര്‍ത്ത് പിടിച്ചാണ് താരം മുന്നോട്ട് പോകുന്നത്. ഇന്നിതാ തന്റെ ജീവിതത്തിലെ ഏറ്റവും തിരക്കുള്ള ദിവസത്തില്‍ സംഭവിക്കുന്നത് എന്തൊക്കെയാണെന്ന് കാണിച്ച് കൊണ്ടാണ് പേളി എത്തിയിരിക്കുന്നത്.
അതിരാവിലെ എഴുന്നേറ്റ് ഭര്‍ത്താവ് ശ്രീനിഷിനൊപ്പം പുറത്തേക്ക് പോകുന്ന വീഡിയോയുമായിട്ടാണ് പേളി എത്തിയിരിക്കുന്നത്. ശ്രീനിയുടെ അച്ഛനും അമ്മയും സഹോദരിയുടെ മക്കളുമൊക്കെ വരുന്നുണ്ട്. അവരെ കൂട്ടാന്‍ പോവുകയാണെന്നാണ് താരങ്ങള്‍ പറഞ്ഞത്. മാത്രമല്ല ഭര്‍ത്താവിനെ കളിയാക്കാന്‍ കിട്ടിയ അവസരം അതുപോലെ പേളി ഉപയോഗിക്കുകയും ചെയ്തു. തന്റെ പിന്നാലെ ഭര്‍ത്താവ് ശ്രീനി താറാവിനെ പോലെ നടന്ന് വരുന്നതിന് പിന്നിലൊരു കാരണമുണ്ടെന്നാണ് തമാശയായി പേളി പറഞ്ഞത്.
ശ്രീനിയുടെ കിഡ്‌നി തലയിലും തലച്ചോറ് കിഡ്‌നിയുടെ സ്ഥാനത്തുമാണ് ഇരിക്കുന്നത്. ഇപ്പോള്‍ നോക്കുമ്പോള്‍ കിഡ്‌നി കാണാനില്ലെന്നാണ് ശ്രീനിയെ കളിയാക്കി കൊണ്ട് പേളി പറഞ്ഞത്. തന്റെ ജീവിതത്തിലെ തിരക്കിട്ട ഒരു ദിവസം എങ്ങനെയാണെന്ന് കാണിക്കാനാണ് താന്‍ ഈ വീഡിയോയിലൂടെ ഉദ്ദേശിക്കുന്നതെന്നും താരം പറഞ്ഞു. അങ്ങനെ അമ്മായിയച്ഛനെയും അമ്മായിയമ്മയെയുമൊക്കെ കൂട്ടി വീട്ടിലെത്തിയ ശേഷം അവര്‍ക്കുള്ള ബ്രേക്ക് ഫാസ്റ്റും ഉച്ചക്കത്തേക്ക് ഉള്ളതുമൊക്കെ ഒരുക്കി വെച്ചു.
ശേഷം നടന്മാരായ നസ്ലൈിന്റെയും ഗണപതിയുടെയും കൂടെ ഷൂട്ട് ഉള്ളത് കൊണ്ട് അതിന് പോവുന്നതും പേളി കാണിച്ചു. സ്റ്റുഡിയോയില്‍ പോയിട്ടാണ് പേളി ഒരുങ്ങിയത്. അവിടെ വെച്ചാണ് ഭര്‍ത്താവിന്റെ പ്രണയം ഇച്ചിരി കൂടുതലാവുന്നതിനെ പറ്റിയും താരം പറഞ്ഞത്. മേക്കപ്പ് ചെയ്യുന്നതിനിടയില്‍ തന്റെ മുഖത്ത് നിറയെ കുരു വന്നതിന് കാരണം ശ്രീനിയാണെന്നാണ് പേളി പറഞ്ഞത്.
എന്റെ മുഖം നിറയെ ഒത്തിരി കുരു ഉണ്ട്. അതെല്ലാം ഈ ശ്രീനി എന്നെ പ്രണയിക്കുന്നത് കൊണ്ടാണ്. പ്രണയിക്കുന്നത് ഇച്ചിരി കുറക്കാമോ എന്ന് പേളി ഭര്‍ത്താവിനോട് ആവശ്യപ്പെടുന്നു. ഷൂട്ടുള്ള ദിവസം ശ്രീനി എന്നെ വല്ലാതെ പ്രണയിക്കും. മനഃപൂര്‍വ്വം ഇത് വരുത്താന്‍ വേണ്ടിയാണ് അങ്ങനെ ചെയ്യുന്നതെന്നുമാണ് തമാശരൂപേണ പേളി പറയുന്നത്. എന്നാല്‍ പേളിയ്ക്ക് പത്ത് പൈസയുടെ കുറവുണ്ടെന്നാണ് ശ്രീനിയുടെ കൗണ്ടര്‍.
നര്‍മ്മ സംഭാഷണത്തിലൂടെയും പോസിറ്റീവ് വൈബിലൂടെയും കൂടെയുള്ളവരെ ചിരിപ്പിക്കുകയാണ് പേളിയുടെ പ്രധാന ഹോബി. അത്തരത്തില്‍ നടന്‍ നസ്ലൈനെ ആദ്യമായി കണ്ടതിനെ കുറിച്ചും സൂചിപ്പിച്ചിരുന്നു. നസ്ലൈനുമായിട്ടുള്ള ഷൂട്ട് ഉള്ളതിനാല്‍ പുതിയ ഹെയര്‍സ്റ്റൈല്‍ പരീക്ഷിക്കാമെന്ന് കരുതി. അങ്ങനെ മുടി സ്‌ട്രെയിറ്റ് ചെയ്തിട്ടാണ് പേളി എത്തിയത്. തലേദിവസം പോയി മുടി കളറും ചെയ്തിരുന്നു. ആ സമയത്ത് വിശപ്പ് കാരണം താനിങ്ങനെ ബഹളമുണ്ടാക്കി നടക്കുമ്പോള്‍ നസ്ലൈന്‍ അവിടേക്ക് വന്നു.
അവനും ഷൂട്ടിന് വേണ്ടി ഒരുങ്ങാന്‍ വന്നതാണ്. ഞാന്‍ പുതിയൊരു ഗെറ്റപ്പിന് വേണ്ടി വന്നതാണെന്ന് പറഞ്ഞപ്പോള്‍ മുടി നരച്ചത് കറുപ്പിക്കുന്നതൊക്കെ നല്ലതാണെന്ന് പറഞ്ഞ് അവന്‍ എന്നെ തകര്‍ത്ത് കളഞ്ഞെന്നാണ് പേളി തമാശരൂപേണ പറഞ്ഞത്.
#pearlemaaney #reveals #her #husband #much #love #caused #her #face #acne