'എംപുരാനിൽ ഫഹദ് ഉണ്ട്, ടോം ക്രൂസ് ഉണ്ട്...'; ഒടുവിൽ ആരാധകരുടെ ചോദ്യത്തിനുള്ള ഉത്തരവുമായി പൃഥ്വിരാജ്

'എംപുരാനിൽ ഫഹദ് ഉണ്ട്, ടോം ക്രൂസ് ഉണ്ട്...'; ഒടുവിൽ ആരാധകരുടെ ചോദ്യത്തിനുള്ള ഉത്തരവുമായി പൃഥ്വിരാജ്
Mar 23, 2025 12:25 PM | By Athira V

എംപുരാൻ പ്രഖ്യാപനം മുതൽ തന്നെ ഉയരുന്ന ചോദ്യമാണ് ചിത്രത്തിൽ ഫഹദ് ഫാസിൽ ഉണ്ടോ എന്നത്. ചിത്രത്തിന്റെ ഓരോ അപ്ഡേറ്റുകൾ പുറത്തുവരുമ്പോഴും ആരാധകർ ഈ ചോദ്യത്തിൽ തന്നെ നിന്നു കറങ്ങി. കഴി‍ഞ്ഞ മാസം സയ്ദിനും രം​ഗയ്ക്കുമൊപ്പം എന്ന അടിക്കുറിപ്പോടെ പൃഥ്വിരാജിനും ഫഹദിനുമൊപ്പമുള്ള ഒരു ഫോട്ടോ മോഹൻലാൽ പങ്കുവച്ചിരുന്നു. ഇതോടെ ഫഹദ് ചിത്രത്തിലുണ്ടെന്ന് തന്നെ ആരാധകർ ഉറപ്പിച്ചു.

ഏറ്റവുമൊടുവിൽ എംപുരാൻ ട്രെയ്‌ലർ പുറത്തുവന്നപ്പോൾ ചുവന്ന ഡ്രാ​ഗൺ ചിഹ്നമുള്ള വസ്ത്രം ധരിച്ച് പിന്‍തിരിഞ്ഞ് നില്‍ക്കുന്ന വില്ലനെ കാണിച്ചിരുന്നു. ആ നടന് ഫഹദിന്റെ ലുക്ക് ഉണ്ടെന്നും വില്ലൻ ഫഹദ് തന്നെയാണെന്നും സോഷ്യൽ മീ‍ഡിയയിൽ വീണ്ടും ചർച്ചകൾ നിറഞ്ഞു. ഇപ്പോഴിതാ എംപുരാനിൽ ഫ​ഹദ് ഉണ്ടോയെന്ന ആരാധകരുടെ ചോദ്യത്തിന് ഉത്തരവുമായെത്തിയിരിക്കുകയാണ് പൃഥ്വിരാജ്. പിങ്ക്‌വില്ലയ്ക്ക് നൽകിയ അഭിമുഖത്തിലായിരുന്നു പൃഥ്വിരാജിന്റെ മറുപടി.

"ഉണ്ട്, ഫഹദ് ഫാസിലും ടോം ക്രൂസും റോബർട്ട് ഡി നീറോ പോലും ചിത്രത്തിൽ അതിഥി വേഷങ്ങളിൽ എത്തുന്നുണ്ട്."- തമാശയായി പൃഥ്വിരാജ് പറഞ്ഞു. “ഇല്ല, ഷാനു (ഫഹദ്) സിനിമയിലില്ല, ടോം ക്രൂസും ഇല്ല. എംപുരാന്റെ കാസ്റ്റിങ് തുടങ്ങിയപ്പോൾ നമുക്കൊരു വിഷ് ലിസ്റ്റ് ഉണ്ടായിരുന്നു. നമ്മൾ അനന്തമായി ചിന്തിക്കുമല്ലോ.

തുടക്കത്തിൽ, എനിക്ക് ചില വലിയ പേരുകൾ മനസ്സിൽ ഉണ്ടായിരുന്നു. അമേരിക്കൻ, ബ്രിട്ടീഷ്, ചൈനീസ് സിനിമാ ഇൻഡസ്ട്രിയിൽ നിന്നുള്ള പ്രശസ്തരായ അഭിനേതാക്കളുമായി ബന്ധപ്പെടാൻ എനിക്ക് കഴിഞ്ഞു," പൃഥ്വിരാജ് പറഞ്ഞു.

"ഞാന്‍ ബന്ധപ്പെട്ട 10 ല്‍ ഒമ്പത് പേരുമായി എനിക്ക് സൂം കോളിലെങ്കിലും സംസാരിക്കാനായി. എന്നെ ഞെട്ടിച്ചു കാണ്ട് ഒരു ഇന്ത്യന്‍ സിനിമയില്‍ സഹകരിക്കാനുള്ള അവരുടെ താത്പര്യം അവര്‍ അറിയിച്ചു.‌ അവിടെയാണ് ഏജന്റുമാര്‍ എത്തുന്നത്. അവരുടെ ജോലി ആക്ടേഴ്‌സിന് മാക്സിമം പണം വാങ്ങിച്ചു കൊടുക്കുക എന്നതാണ്.

എന്നാല്‍ നമ്മളെ പോലുള്ള മലയാളം സിനിമ ഇന്‍ഡസ്ട്രിയില്‍ അത്രയും വലിയ തുക ചെലവഴിക്കുക എളുപ്പമല്ല. ചെലവഴിക്കാന്‍ കഴിയുന്ന പരമാവധി തുക ഈ സിനിമയ്ക്ക് വേണ്ടി ചെലവഴിച്ചിട്ടുണ്ടെന്ന് എനിക്ക് വ്യക്തമായിട്ട് അറിയാം". - പൃഥ്വിരാജ് വ്യക്തമാക്കി. മോഹൻലാൽ, പൃഥ്വിരാജ് എന്നിവർക്ക് പുറമേ ടൊവിനോ തോമസ്, ഇന്ദ്രജിത്ത്, മഞ്ജു വാര്യർ എന്നിവരും ചിത്രത്തിലുണ്ട്. മാർച്ച് 27നാണ് ചിത്രം തിയറ്ററുകളിലെത്തുക.

















#fahadhfaasil #have #cameo #empuraan

Next TV

Related Stories
‘ഓഫിസര്‍ ഓണ്‍ ഡ്യൂട്ടി പരാജയം എന്ന് പറഞ്ഞിട്ടില്ല’; കുഞ്ചാക്കോ ബോബന് മറുപടിയുമായി നിര്‍മാതാക്കളുടെ സംഘടന

Mar 24, 2025 10:08 PM

‘ഓഫിസര്‍ ഓണ്‍ ഡ്യൂട്ടി പരാജയം എന്ന് പറഞ്ഞിട്ടില്ല’; കുഞ്ചാക്കോ ബോബന് മറുപടിയുമായി നിര്‍മാതാക്കളുടെ സംഘടന

പുറത്തുവിട്ടത് തിയറ്റര്‍ കളക്ഷന്‍ വിവരങ്ങള്‍ മാത്രമാണെന്നും സിനിമയുടെ മുതല്‍ മുടക്ക് സംബന്ധിച്ച് നിര്‍മാതാവും പ്രൊഡക്ഷന്‍ കണ്‍ട്രോളറും...

Read More >>
'ചെറിയ പ്രോബ്ലം ഉണ്ടായിരുന്നു, ആരോ രസീത് ലീക്ക് ചെയ്തതാണ്'; മമ്മൂട്ടിയുടെ ആരോ​ഗ്യനിലയെക്കുറിച്ച് മോഹൻലാൽ

Mar 24, 2025 08:53 PM

'ചെറിയ പ്രോബ്ലം ഉണ്ടായിരുന്നു, ആരോ രസീത് ലീക്ക് ചെയ്തതാണ്'; മമ്മൂട്ടിയുടെ ആരോ​ഗ്യനിലയെക്കുറിച്ച് മോഹൻലാൽ

വഴിപാട് നടത്തിയ വിവരം പുറത്ത് വന്നത് അവിചാരിതമായാണെന്ന് മോഹൻലാൽ...

Read More >>
'ആ പ്രായത്തിലുള്ള കുട്ടികള്‍ വീട്ടിലുണ്ട്, അതോണ്ട് എനിക്ക് അങ്ങനെ ചെയ്യാന്‍ പറ്റില്ല' -കുണ്ടറ ജോണി

Mar 24, 2025 04:55 PM

'ആ പ്രായത്തിലുള്ള കുട്ടികള്‍ വീട്ടിലുണ്ട്, അതോണ്ട് എനിക്ക് അങ്ങനെ ചെയ്യാന്‍ പറ്റില്ല' -കുണ്ടറ ജോണി

പാന്റും ടീഷര്‍ട്ടും അതിന് മുകളില്‍ കോട്ടുമൊക്കെ ഇട്ട് അത്യാവശ്യം സ്‌റ്റൈലിഷ് ലുക്കിലാണ് ജോണി...

Read More >>
'താങ്കളെ അടിക്കാൻ പാകത്തിലൊരു വടിയായി മാറിയതിൽ ഖേദിക്കുന്നു'; പൃഥ്വിരാജിനോട് മാപ്പ് ചോദിച്ച് മൈത്രേയൻ

Mar 24, 2025 03:21 PM

'താങ്കളെ അടിക്കാൻ പാകത്തിലൊരു വടിയായി മാറിയതിൽ ഖേദിക്കുന്നു'; പൃഥ്വിരാജിനോട് മാപ്പ് ചോദിച്ച് മൈത്രേയൻ

പൃഥ്വിരാജ് എന്ന സംവിധായകനെ വിശ്വാസമില്ലെന്നും അതുകൊണ്ട് എമ്പുരാന്‍ സിനിമ കാണില്ലെന്നുമായിരുന്നു മൈത്രേയന്‍റെ...

Read More >>
എമ്പുരാനിലെ ചില ഷോട്ടുകൾ ചിത്രീകരിച്ചത് ഐ ഫോണിലാണ് -  പൃഥ്വിരാജ്

Mar 23, 2025 10:28 PM

എമ്പുരാനിലെ ചില ഷോട്ടുകൾ ചിത്രീകരിച്ചത് ഐ ഫോണിലാണ് - പൃഥ്വിരാജ്

സിനിമയുടെ ചിത്രീകരണത്തിന് ഉപയോഗിച്ച ക്യാമറകൾ ഏതൊക്കെയാണെന്ന ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു സിനിമയുടെ ഛായാഗ്രഹനായ സുജിത്...

Read More >>
Top Stories










News Roundup