( moviemax.in ) മലയാളികളുടെ പ്രിയപ്പെട്ട താരദമ്പതിമാരാണ് ബിജു മേനോനും സംയുക്ത വര്‍മയും. വളരെ കുറച്ചുകാലം മാത്രമാണ് സംയുക്ത അഭിനയ രംഗത്തിലുണ്ടായിരുന്നത്. എന്നാല്‍ ഈ സമയത്തിനുള്ളില്‍ തന്നെ മികച്ച നടിക്കുള്ള സംസ്ഥാന ചലച്ചിത്ര പുരസ്‌കരം നേടുകയും മലയാളികള്‍ എന്നെന്നും ഓര്‍ത്തിരിക്കുന്ന ഒരുപിടി സിനിമകള്‍ സമ്മാനിക്കുകയും ചെയ്തു. ബിജു മേനോനുമായുള്ള വിവാഹത്തോടെ സിനിമയില്‍ നിന്നും വിട്ടു നില്‍ക്കുകയാണ് സംയുക്ത.
ഒരുമിച്ച് അഭിനയിച്ച് പ്രണത്തിലായവരാണ് ബിജു മേനോനും സംയുക്ത വര്‍മയും. വര്‍ഷങ്ങള്‍ക്ക് മുമ്പ് കൈരളിയ്ക്ക് നല്‍കിയൊരു അഭിമുഖത്തില്‍ തങ്ങളുടെ പ്രണയകഥ ഇരുവരും പങ്കിട്ടിരുന്നു. തങ്ങള്‍ പ്രണയത്തിലാണെന്ന വാര്‍ത്ത പ്രചരിക്കുന്ന സമയം പ്രണയത്തിലായിരുന്നില്ലെന്നാണ് ബിജുവും സംയുക്തയും പറയുന്നത്. ആ വാക്കുകളിലേക്ക്.
''ഞങ്ങള്‍ ആദ്യമായി ഒരുമിച്ച് അഭിനയിക്കുന്ന സിനിമ ചന്ദ്രനുദിക്കുന്ന ദിക്കില്‍ ആണ്. ഒരു സീനില്‍ മാത്രമാണ് ഞാനും സംയുക്തയും ഒരുമിച്ച് അഭിനയിക്കുന്നത്. പക്ഷെ ആ സിനിമയുടെ റിലീസിന് മുമ്പ് തന്നെ ഞങ്ങള്‍ തമ്മില്‍ ഇഷ്ടത്തിലാണെന്നും വിവാഹം കഴിക്കാന്‍ പോവുകയാണെന്നും ടോക്ക് ഉണ്ടായിരുന്നു.
അത് എങ്ങനെയാണ് വന്നതെന്ന് അറിയില്ല. അതിന് ശേഷമാണ് മഴയും മധുരനൊമ്പരക്കാറ്റും ചെയ്യുന്നത്. അപ്പോഴേക്കും ആ വാര്‍ത്ത പരന്നു. എല്ലാവരും കാണുമ്പോള്‍ ചോദിക്കാന്‍ തുടങ്ങി. ആ സമയത്തൊന്നും ഞങ്ങളുടെ മനസില്‍ യാതൊന്നും ഉണ്ടായിരുന്നില്ല''എന്നാണ് ബിജു മേനോന്‍ പറയുന്നത്.
പക്ഷെ അപ്പോഴേക്കും എന്റെ അഭിമുഖമായിട്ടും ബിജുവേട്ടന്റെ അഭിമുഖമായിട്ടും ഒരുപാട് അഭിമുഖങ്ങള്‍ വന്നു. ഞങ്ങള്‍ അറിയാതെയാണ് വന്നത്. അതോടെ ആളുകള്‍ അതെല്ലാം ശരിയാണെന്ന് കരുതിയെന്ന് സംയുക്തയും പറയുന്നു. അതുകാരണം ഞങ്ങള്‍ സെറ്റില്‍ വളരെയധികം കോണ്‍ഷ്യസ് ആയി. എല്ലാവരും നമ്മളെ ശ്രദ്ധിക്കുന്നുവെന്ന തോന്നല്‍ ആയിരുന്നുവെന്നാണ് ബിജു മേനോന്‍ പറയുന്നത്. രണ്ട് പേരും തൃശ്ശൂരുകാരാണ്. സിനിമയിലെത്തും മുമ്പ് ബിജു മേനോനെ കോളേജിലെ പരിപാടിയ്ക്കായി വിളിച്ച ഓര്‍മ്മയും സംയുക്ത പങ്കുവെക്കുന്നുണ്ട്.
''സിനിമയില്‍ വരുന്നതിന് മുമ്പ് പ്രണയ വര്‍ണ്ണങ്ങളുടെ സമയത്ത് കോളേജിലെ ആര്‍ട്ട് ഫെസ്റ്റിന് ബിജുവേട്ടനെ വിളിച്ചിരുന്നു. വരാന്‍ പറ്റില്ലെന്ന് പറഞ്ഞു. ഞാന്‍ കരുതി ഭയങ്കര ജാഡയാണെന്ന്. സുഹൃത്തുക്കളോടൊക്കെ ബിജു മേനോന് ഭയങ്കര ജാഡയാണെന്ന് പറഞ്ഞു. പിന്നെ അവരെ കല്യാണത്തിന് വിളിച്ചപ്പോള്‍ എനിക്ക് ഫേസ് ചെയ്യാന്‍ പറ്റിയില്ല.'' എന്നാണ് സംയുക്ത പറഞ്ഞത്.
കല്യാണത്തിന് മുമ്പ് രണ്ട് കൊല്ലത്തോളം തങ്ങള്‍ പ്രണയിച്ചിരുന്നുവെന്നാണ് സംയുക്ത പറയുന്നത്. ആദ്യം കാണുമ്പോള്‍ എല്ലാ നെഗറ്റീവ് പോയന്റുകളുമാണ് കണ്ടതെന്നും സംയുക്ത പറയുന്നു. അതേസമയം കല്യാണത്തിന് മുമ്പ് ഞങ്ങളെ പോലെ വഴക്കുണ്ടാക്കിയവരുണ്ടാകില്ല. കല്യാണത്തിന് ശേഷം കുറഞ്ഞു. വഴക്കിട്ട് മടുത്തതു കൊണ്ടാകുമെന്നും സംയുക്ത പറയുന്നുണ്ട്.
വീണ്ടും ചില വീട്ടുകാര്യങ്ങള്‍ എന്ന ചിത്രത്തിലൂടെയാണ് സംയുക്ത വര്‍മ അരങ്ങേറുന്നത്. പിന്നീട് വാഴുന്നോര്‍, ചന്ദ്രനുദിക്കുന്ന ദിക്കില്‍, അങ്ങനെ ഒരു അവധിക്കാലത്ത്, സ്വയംവര പന്തല്‍, തെങ്കാശിപ്പട്ടണം, മഴ, മധുരനൊമ്പരക്കാറ്റ്, ലൈഫ് ഈസ് ബ്യൂട്ടിഫുള്‍, മേഘസന്ദേശം, നരേന്ദ്രന്‍ മകന്‍ ജയകാന്തന്‍ വക, നരിമാന്‍, വണ്‍മാന്‍ ഷോ, മേഘമല്‍ഹാര്‍, കുബേരന്‍ തുടങ്ങിയ സിനിമകളില്‍ അഭിനയിച്ചു. അഭിനയിച്ചതില്‍ മിക്ക സിനിമകളും വലിയ വിജയങ്ങളാവുകയും ചെയ്തു.
മൂന്ന് വര്‍ഷത്തെ കരിയറില്‍ രണ്ട് തവണ മികച്ച നടിക്കുളള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം സംയുക്തയെ തേടിയെത്തിയിട്ടുണ്ട്. വീണ്ടും ചില വീട്ടുകാര്യങ്ങളിലൂടെ ആദ്യത്തെ സിനിമയ്ക്ക് തന്നെ സംയുക്തയെ തേടി പുരസ്‌കാരമെത്തി. പിന്നീട് തൊട്ടടുത്ത വര്‍ഷം, മധുരനൊമ്പരക്കാറ്റ്, മഴ എന്നീ സിനിമകളിലെ പ്രകടനത്തിനും സംയുക്തയെ തേടി അവാര്‍ഡ് എത്തി. 1999 ല്‍ അരങ്ങേറിയ സംയുക്തയുടെ അവസാന സിനിമ 2002 ല്‍ പുറത്തിറങ്ങിയ കുബേരന്‍ ആണ്.
#samyukthavarma #bijumenon #being #love #started #spread #even #before #they #fell #for