( moviemax.in )നടന്‍ കൊല്ലം സുധിയുടെ മരണത്തിന് ശേഷമാണ് രേണു സുധി എന്ന പേര് സോഷ്യല്‍ മീഡിയയില്‍ നിറയുന്നത്. നടന്റെ ഭാര്യയായ രേണുവിന്റെ നിസ്സാഹയവസ്ഥയില്‍ ഒത്തിരിപ്പേര്‍ സഹായവുമായി എത്തിയിരുന്നു. ഇന്ന് അറിയപ്പെടുന്ന നിലയിലേക്ക് രേണു വളര്‍ന്നെങ്കിലും സമൂഹമാധ്യമങ്ങളിലൂടെ വിമര്‍ശനവും അക്രമണങ്ങളുമാണ് നിരന്തരം ലഭിച്ച് കൊണ്ടിരിക്കുന്നത്. ആല്‍ബത്തില്‍ അഭിനയിക്കുന്നതും ഫോട്ടോഷൂട്ടുകള്‍ ചെയ്യുന്നതുമൊക്കെയാണ് രേണു വിമര്‍ശിക്കപ്പെടാന്‍ കാരണമാവുന്നത്.
അടുത്തിടെ വിവാഹഗെറ്റപ്പിലുള്ള ഫോട്ടോസ് പുറത്ത് വന്നതിന് പിന്നാലെ സൈബര്‍ ആക്രമണങ്ങളും നേരിടേണ്ടി വന്നിരുന്നു. സുധിച്ചേട്ടന്‍ തന്നെ പിച്ചക്കാരിയായിട്ടാണ് കൊണ്ട് നടന്നത് എന്ന് തുടങ്ങി വരുന്ന കമന്റുകള്‍ക്ക് മറുപടിയുമായി എത്തിയിരിക്കുകയാണ് രേണുവിപ്പോള്‍. ഫൈനല്‍ ന്യൂസ് മലയാളം എന്ന യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു രേണു സുധി.
എന്റെ മനസിപ്പോള്‍ കല്ല് പോലെ ആയി. അത്രയും ശക്തമാണെന്നാണ് രേണു പറയുന്നത്. ഓരോന്ന് കേട്ട് കേട്ട് ആ പോയിന്റിലേക്ക് എത്തുകയായിരുന്നു. ആദ്യമൊക്കെ വളരെ സെന്‍സിറ്റീവ് ആയിരുന്നെങ്കില്‍ ഇപ്പോള്‍ അങ്ങനെയല്ല. നെഗറ്റീവ് കമന്റ് കുഴപ്പമില്ലെങ്കിലും ചിലര്‍ പച്ചത്തെറിയാണ് വിളിക്കുന്നത്. അതിന് മറുപടി കൊടുക്കും. പിന്നെ എത്ര തിരിച്ച് പറഞ്ഞിട്ടും യാതൊരു കാര്യവുമില്ല. തിരക്കിലായത് കൊണ്ടാണ്, വൈകാതെ സൈബര്‍ സെല്ലില്‍ പരാതി കൊടുക്കാന്‍ ഒരുങ്ങുകയാണെന്നാണ് രേണു പറയുന്നത്.
എല്ലാവരും പറയുന്നത് ഞാന്‍ കച്ചവടം ആക്കുകയാണെന്നാണ്. എനിക്കൊരു യൂട്യൂബ് ചാനല്‍ പോലുമില്ല. പിന്നെ ഞാന്‍ ഏത് രീതിയിലാണ് കച്ചവടം ചെയ്യുന്നത്. ഫേസ്ബുക്കില്‍ നിന്നോ ഇന്‍സ്റ്റാഗ്രാമില്‍ നിന്നോ ഒന്നും എനിക്ക് വരുമാനം വരുന്നില്ല. പ്രൊഫഷണലായി നാടകത്തില്‍ അഭിനയിക്കുന്നതിലൂടെ വരുമാനം ഉണ്ടാക്കുന്നുണ്ട്. എന്ത് പ്രോജക്ട് വന്നാലും എനിക്ക് കംഫര്‍ട്ട് ആണെങ്കില്‍ ഞാന്‍ ചെയ്യുമെന്നാണ് രേണു വ്യക്തമാക്കുന്നത്.
സുധിച്ചേട്ടന്റെ ഫോട്ടോ വെച്ചിട്ട് റീല്‍സ് ചെയ്യരുതെന്നാണ് ചിലര്‍ പറയുന്നത്. അദ്ദേഹം എന്റെ ഭര്‍ത്താവാണ്. നിയമപരമായി വിവാഹിതരായവരാണ് ഞങ്ങള്‍. ഞാന്‍ വേറെ ഒരാളെ കെട്ടിയിട്ടുണ്ടോ? അങ്ങനെയാണെങ്കില്‍ ഈ പറയുന്നത് ശരിയാണ്. പത്തും പന്ത്രണ്ടും കല്യാണം കഴിക്കുന്നവര്‍ക്കൊന്നും ഇവിടെ പ്രശ്‌നമില്ല. ഭര്‍ത്താവിന്റെ ഫോട്ടോ ഞാന്‍ ഇഷ്ടമുള്ളത് പോലെ ചെയ്യും. സുധിച്ചേട്ടന്റെ ഫോട്ടോ പ്രൊഫൈലില്‍ നിന്ന് മാറ്റിയിട്ട് മതി നിന്റെ അഴിഞ്ഞാട്ടം എന്നാണ് ഒരു കമന്റ് വന്നത്. ഞാന്‍ അഴിഞ്ഞാടിയോ? ഞാന്‍ അഭിനയിച്ചതല്ലേ എന്ന് രേണു ചോദിക്കുന്നു.
ബിക്കിനി ഷൂട്ട് ചെയ്യുന്ന നടിമാരില്ലേ, അതൊക്കെ അവരുടെ ജോലിയല്ലേ? ഞാന്‍ അതുപോലെ നടന്നോ? ഇനിയിപ്പോള്‍ അങ്ങനെ ചെയ്താല്‍ തന്നെ അതും എന്റെ ഇഷ്ടമല്ലേ. അതിലാരും ഇടപെടേണ്ടതില്ല. എനിക്കറിയാം, എന്ത് ചെയ്യണമെന്നും എങ്ങനെ ജീവിക്കണമെന്നും. സുധിച്ചേട്ടന്റെ കൂടെ നടന്നപ്പോള്‍ നീ പിച്ചക്കാരിയെ പോലെയായിരുന്നു.
ഇപ്പോള്‍ നീയെങ്ങനെയാണ് ഇങ്ങനെ നടക്കുന്നതെന്ന് ഒരു സ്ത്രീ കമന്റിട്ടിരുന്നു. എന്നെ സുധിച്ചേട്ടന്‍ പിച്ചക്കാരിയാക്കി നടത്തിയത് ഇവര്‍ കണ്ടിട്ടുണ്ടോ? മറുപടി കൊടുത്ത് മടുത്തതോടെ ഞാന്‍ അവരെ ബ്ലോക്ക് ചെയ്തു. ഇത്രയും കാലം സുധിച്ചേട്ടന്‍ എന്നെ പിച്ചക്കാരിയാക്കിയാണോ കൊണ്ട് നടന്നത്. അതല്ലെങ്കില്‍ അദ്ദേഹം എന്നെ പിച്ച എടുക്കാന്‍ വിട്ടിരുന്നോ? അവരത് കണ്‍ഫോം ചെയ്ത് പറയുകയാണെന്നും രേണു കൂട്ടിച്ചേര്‍ത്തു.
വാഹാനാപകടത്തെ തുടർന്ന് 2023 ലാണ് നടനും മിമിക്രി താരവുമായ കൊല്ലം സുധി മരണപ്പെടുന്നത്. ഇതോടെ ആരുമില്ലാതായ നടൻ്റെ കുടുംബത്തെ ഒത്തിരിയാളുകൾ ചേർത്ത് പിടിച്ചു. സുധിയുടെ ഭാര്യയ്ക്കും മക്കൾക്കും താമസിക്കാൻ വീടും നിർമ്മിച്ച് നൽകി. ഭാര്യയായ രേണുവിന് അഭിനയിക്കാൻ താൽപര്യമുള്ളതിനാൽ സിനിമയിൽ നിന്നും നാടകത്തിൽ നിന്നുമൊക്കെ അവസരം ലഭിച്ചു. നിലവിൽ പ്രൊഫഷണൽ നാടകനടിയായി അഭിനയത്തിൽ സജീവമാണ് രേണു. ഒപ്പം റീൽസും ആൽബങ്ങളുമൊക്കെ ചെയ്ത് വരികയാണ്.
#renusudhi #reacting #negative #comments #her #life #with #actor #kollamsudhi