ശിവ കാര്‍ത്തികേയനും സായ് പല്ലവിയും പിണക്കത്തില്‍; സംസാരമേയില്ല; കാരണം നടന്റെ അഹങ്കാരം!

ശിവ കാര്‍ത്തികേയനും സായ് പല്ലവിയും പിണക്കത്തില്‍; സംസാരമേയില്ല; കാരണം നടന്റെ അഹങ്കാരം!
Mar 22, 2025 10:27 AM | By Athira V

( moviemax.in ) ശിവ കാര്‍ത്തികേയനും സായ് പല്ലവിയും പ്രധാന വേഷങ്ങളിലെത്തിയ സിനിമയാണ് അമരന്‍. ഇരുവരുടേയും കെമിസ്ട്രി ചിത്രത്തിന്റെ വിജയത്തില്‍ നിര്‍ണ്ണായക പങ്കുവഹിച്ചിരുന്നു. മേജര്‍ മുകുന്ദന്‍ വരദരാജന്റെ കഥയാണ് ചിത്രം പറഞ്ഞത്. അദ്ദേഹത്തിന്റെ ഭാര്യ ഇന്ദു റെബേക്കയുടെ വേഷമാണ് സായ് പല്ലവി അവതരിപ്പിച്ചത്. ചിത്രം ബോക്‌സ് ഓഫീസില്‍ വലിയ വിജയമാണ് നേടിയത്. കേരളത്തിലും ചിത്രം ഹിറ്റായി.

ഓണ്‍ സ്‌ക്രീനില്‍ തങ്ങളുടെ കെമിസ്ട്രി കൊണ്ട് കയ്യടി നേടിയ ശിവ കാര്‍ത്തികേയനും സായ് പല്ലവിയും പക്ഷെ ഓഫ് സ്‌ക്രീനില്‍ അത്ര സുഖത്തിലല്ല എന്നാണ് റിപ്പോര്‍ട്ടുകള്‍. സായ് പല്ലവിയും ശിവ കാര്‍ത്തികേയനും പരസ്പരം സംസാരിക്കുന്നത് പോലും ഇല്ലാതായെന്നാണ് സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചകള്‍ പറയുന്നത്. അമരന്റെ പ്രൊമോഷന്‍ സമയത്തുണ്ടായ ചില സംഭവങ്ങളുടെ അടിസ്ഥാനത്തിലാണ് സോഷ്യല്‍ മീഡിയ ഇത്തരമൊരു അനുമാനത്തിലേക്ക് എത്തിയിരിക്കുന്നത്.

ഇതുവരേയും സായ് പല്ലവിയും ശിവ കാര്‍ത്തികേയനും തങ്ങള്‍ക്കിടയില്‍ എന്തെങ്കിലും പ്രശ്‌നമുള്ളതായി പരസ്യമായി പറഞ്ഞിട്ടില്ല. പരോക്ഷമായി പോലും അത്തരം സൂചന നല്‍കിയിട്ടില്ല. എന്നാല്‍ അമരന്റെ പ്രൊമോഷന്‍ പരിപാടിയില്‍ നിന്നുള്ള ചില ചിത്രങ്ങള്‍ പങ്കുവച്ചു കൊണ്ട് ഒരു പോസ്റ്റ് ഇത്തരമൊരു നിഗമനത്തിലേക്ക് എത്തുകയാണ്. ഇരുവരും പരസ്പരം സംസാരിച്ചിരുന്നില്ലെന്നാണ് പോസ്റ്റില്‍ പറയുന്നത്.


അതേസമയം പരിപാടിയ്ക്കിടെ ശിവ കാര്‍ത്തികേയന്‍ സ്വന്തം കഥാപാത്രത്തെക്കുറിച്ച് അഹംഭാവത്തോടെ സംസാരിക്കുകയായിരുന്നുവെന്നും അവസാന പതിനഞ്ച് മിനുറ്റ് സായ് പല്ലവിയ്ക്ക് നല്ല പ്രകടനം കാഴ്ചവെക്കാന്‍ അനുവദിച്ചു കൊടുത്തുവെന്ന തരത്തിലാണ് ശിവ സംസാരിച്ചതെന്നും സോഷ്യല്‍ മീഡിയ ചൂണ്ടിക്കാണിക്കുന്നുണ്ട്. സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്ന ചിത്രങ്ങളില്‍ സായ് പല്ലവിയും ശിവ കാര്‍ത്തികേയനും അടുത്തടുത്തായാണ് ഇരിക്കുന്നത്. എന്നാല്‍ ഇരുവരും സംസാരിക്കുന്നതായി കാണുന്നില്ല.

സായ് പല്ലവി താടിയ്ക്ക് കൈ കൊടുത്തു കൊണ്ട് സ്റ്റേജില്‍ നടക്കുന്ന പരിപാടി ആസ്വദിക്കുകയാണ്. തൊട്ടടുത്ത് വളരെ ഗൗരവ്വത്തോടെ ഇരിക്കുന്ന ശിവ കാര്‍ത്തികേയനെ കാണാം. അമരന്‍ വലിയ വിജയം നേടിയപ്പോള്‍ അതിന്റെ ക്രെഡിറ്റ് മുഴുവന്‍ തനിക്ക് വേണമെന്ന് ശിവ കാര്‍ത്തികേയന്‍ ആഗ്രഹിച്ചിട്ടുണ്ടാകാം. സായ് പല്ലവിയ്ക്ക് ലഭിച്ച കയ്യടികളോടുള്ള അസൂയയാകാം നടന്റെ ദേഷ്യത്തിന് പിന്നിലെന്നും ചിലര്‍ പറയുന്നുണ്ട്.


സായ് പല്ലവി തന്നെ അണ്ണാ എന്ന് വിളിച്ചതും ശിവ കാര്‍ത്തികേയന് ഇഷ്ടമായില്ലെന്ന് ചിലര്‍ കമന്റില്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്. ''സിനിമ റിലീസാകും മുമ്പ് എസ്‌കെ ഇത്ര വലിയ വിജയം നേടുമെന്ന് പ്രതീക്ഷിച്ചിരുന്നില്ല. വിജയിച്ചപ്പോള്‍ അതിന്റെ ക്രെഡിറ്റ് മുഴുവനും എടുക്കാന്‍ ശ്രമിച്ചു.

തമിഴ്‌നാടിന് പുറത്ത് സായ് പല്ലവിയ്ക്ക് നല്ല കയ്യടി കിട്ടി. അതിന്റെ അസൂയയാകാം'' എന്നായിരുന്നു ഒരു കമന്റ്. അവസാനത്തെ 15 മിനുറ്റ് തകര്‍ക്കാന്‍ സായ് പല്ലവിയെ അനുവദിച്ചുവെന്ന് പറയുന്നത് ഇപ്പോഴും സിനിമാ മേഖലയില്‍ നിലനില്‍ക്കുന്ന പുരുഷാധിപത്യത്തിന്റെ തെളിവാണെന്നും സോഷ്യല്‍ മീഡിയ പറയുന്നുണ്ട്.

അതേസമയം ഇതെല്ലാം സോഷ്യല്‍ മീഡിയയുടെ ഭാവന സൃഷ്ടി മാത്രമാണെന്നാണ് ചിലര്‍ വാദിക്കുന്നത്. സായ് പല്ലവിയ്ക്കും ശിവ കാര്‍ത്തികേയനും ഇടയില്‍ യാതൊരു പ്രശ്‌നവുമില്ല. സോഷ്യല്‍ മീഡിയ അനാവശ്യമായ അനുമാനങ്ങളിലേക്ക് എത്തുകയാണെന്നും വിമര്‍ശകര്‍ പറയുന്നു. താരങ്ങള്‍ പൊതുവേദികളില്‍ പരസ്പരം പുകഴ്ത്തി പലവട്ടം സംസാരിച്ചിട്ടുണ്ടെന്നും അവര്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്.

എന്തായാലും സംഭവം സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചയാവുകയാണ്. ശിവ കാര്‍ത്തികേയന്റെ കരിയറിലെ ആദ്യത്തെ ബയോപിക് ആണ് അമരന്‍. ചിത്രം ബോക്‌സ് ഓഫീസില്‍ വലിയ വിജയം നേടി. പിന്നീട് ഒടിടിയിലും കയ്യടി നേടി. മലയാളി കഥാപാത്രത്തെയാണ് സായ് പല്ലവി അവതരിപ്പിച്ചത്. സായ് പല്ലവിയുടെ പ്രകടനവും കയ്യടി നേടിയിരുന്നു.

#netizen #says #saipallavi #sivakarthikeyan #are #not #talking #terms #this #why

Next TV

Related Stories
കൊടുവാളുമായി റീൽ ചിത്രീകരണം; ബിഗ് ബോസ് മത്സരാർത്ഥികൾക്കെതിരെ കേസ്

Mar 24, 2025 09:43 AM

കൊടുവാളുമായി റീൽ ചിത്രീകരണം; ബിഗ് ബോസ് മത്സരാർത്ഥികൾക്കെതിരെ കേസ്

ആയുധ നിയമപ്രകാരമാണ് ബെംഗളൂരു പോലീസ് കേസ് എടുത്തിരിക്കുന്നത്....

Read More >>
സൂര്യയ്ക്കും തൃഷയ്ക്കുമൊപ്പം 500 ഡാന്‍സര്‍മാര്‍; 'സൂര്യ 45' ന് വേണ്ടി ഗംഭീര ഗാനരംഗം ഒരുങ്ങുന്നു

Mar 24, 2025 06:51 AM

സൂര്യയ്ക്കും തൃഷയ്ക്കുമൊപ്പം 500 ഡാന്‍സര്‍മാര്‍; 'സൂര്യ 45' ന് വേണ്ടി ഗംഭീര ഗാനരംഗം ഒരുങ്ങുന്നു

ജി.കെ. വിഷ്ണു ഛായാഗ്രഹണവും സായ് അഭയങ്കാർ സംഗീതവും നിര്‍വഹിക്കുന്ന ഈ ചിത്രം, സാങ്കേതിക മികവിന്റെ കാര്യത്തിലും ശ്രദ്ധേയമാകുമെന്നാണ് സൂചന....

Read More >>
'എനിക്കെതിരെ ട്രോള്‍ വരാന്‍ വേണ്ടി മാത്രം ലക്ഷങ്ങള്‍ മുടക്കിയവരുണ്ട്'

Mar 23, 2025 09:16 PM

'എനിക്കെതിരെ ട്രോള്‍ വരാന്‍ വേണ്ടി മാത്രം ലക്ഷങ്ങള്‍ മുടക്കിയവരുണ്ട്'

എനിക്കെതിരെ ട്രോള്‍ വരാന്‍ വേണ്ടി മാത്രം ആളുകള്‍ ലക്ഷങ്ങള്‍ ചിലവഴിക്കുന്നതായി ഞാന്‍...

Read More >>
അന്ന് പസിക്കിത് മണിയെന്ന് ജയറാം, ഇന്ന് സുരാജിന്റെ മിമിക്രി; തമിഴില്‍ ആറാടി സുരാജ്; ചിരിച്ച് മറിഞ്ഞ് വിക്രം

Mar 23, 2025 11:47 AM

അന്ന് പസിക്കിത് മണിയെന്ന് ജയറാം, ഇന്ന് സുരാജിന്റെ മിമിക്രി; തമിഴില്‍ ആറാടി സുരാജ്; ചിരിച്ച് മറിഞ്ഞ് വിക്രം

എസ്‌ജെ സൂര്യയടക്കമുള്ള താരങ്ങളുടെ മിമിക്രി അവതരിപ്പിച്ചും സുരാജ് കയ്യടി നേടുന്നുണ്ട്. ഈ വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയിയല്‍ വൈറലായി...

Read More >>
എമ്പുരാനൊപ്പം, ബോക്സ് ഓഫീസ് തിരിച്ചുപിടിക്കാൻ ചിയാൻ; യുഎ സർട്ടിഫിക്കറ്റുമായി 'വീര ധീര സൂരൻ'

Mar 22, 2025 04:49 PM

എമ്പുരാനൊപ്പം, ബോക്സ് ഓഫീസ് തിരിച്ചുപിടിക്കാൻ ചിയാൻ; യുഎ സർട്ടിഫിക്കറ്റുമായി 'വീര ധീര സൂരൻ'

രണ്ട് ഭാഗങ്ങളായി പുറത്തിറങ്ങുന്ന സിനിമയുടെ പാർട്ട് 2 ആണ് ഇപ്പോൾ പുറത്തിറങ്ങുന്നത്....

Read More >>
സൂപ്പർസ്റ്റാറിനൊപ്പം സിനിമ ചെയ്യുമ്പോൾ സംവിധായകന് തിരക്കഥയോട് പൂർണ്ണമായും സത്യസന്ധത പുലർത്താൻ കഴിയില്ല -മുരുഗദോസ്

Mar 22, 2025 09:44 AM

സൂപ്പർസ്റ്റാറിനൊപ്പം സിനിമ ചെയ്യുമ്പോൾ സംവിധായകന് തിരക്കഥയോട് പൂർണ്ണമായും സത്യസന്ധത പുലർത്താൻ കഴിയില്ല -മുരുഗദോസ്

സിനിമയുടെ പബ്ലിസിറ്റിയുടെ ചെലവുകൾ കൂടി നോക്കിയാൽ അത് 200 കോടിക്ക് മുകളിലാകും....

Read More >>
Top Stories