'മോഹന്‍ലാലിന് ആശയപരമായി നിലപാടില്ല, പഴഞ്ചനാണ്, പൃഥ്വിരാജില്‍ വിശ്വാസമില്ലാത്തതിനാല്‍ എമ്പുരാന്‍ കാണാന്‍ പോകില്ല ' - മൈത്രേയന്‍

'മോഹന്‍ലാലിന് ആശയപരമായി നിലപാടില്ല, പഴഞ്ചനാണ്, പൃഥ്വിരാജില്‍ വിശ്വാസമില്ലാത്തതിനാല്‍ എമ്പുരാന്‍ കാണാന്‍ പോകില്ല ' - മൈത്രേയന്‍
Mar 20, 2025 04:43 PM | By Susmitha Surendran

(moviemax.in)  മോഹന്‍ലാലിന് ആശയപരമായി നിലപാട് ഇല്ലെന്ന് ആക്ടിവിസ്റ്റായ മൈത്രേയന്‍. എമ്പുരാന്‍ സിനിമയെ കുറിച്ചും മോഹന്‍ലാലിനെ കുറിച്ചും മൈത്രേയന്‍ പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്.

മോഹന്‍ലാലിന്റെയും മമ്മൂട്ടിയുടെയും സിനിമകള്‍ കാണാറില്ല, സിനിമാ സംസാകാരമുള്ളവരോട് ചോദിച്ചിട്ടാണ് താന്‍ സിനിമ കാണാറുള്ളത്. പൃഥ്വിരാജില്‍ വിശ്വാസമില്ലാത്തതിനാല്‍ എമ്പുരാന്‍ കാണാന്‍ പോകില്ലെന്നുമാണ് മൈത്രേയന്‍ പറയുന്നത്.

ലഹരിക്കെതിരെ ഇപ്പോള്‍ മോഹന്‍ലാലിനെ വെച്ച് പരസ്യം ചെയ്യുന്നുണ്ട്. എന്നാല്‍ കുറച്ച് നാള്‍ മുമ്പ് ‘വൈകീട്ട് എന്താ പരിപാടി’ എന്ന് ചോദിക്കുന്ന പരസ്യത്തിലും ഇതേയാള്‍ തന്നെയല്ലേ അഭിനയിച്ചത്.

മോഹന്‍ലാലിന് ആശയപരമായി നിലപാടില്ല. ജീവിതത്തില്‍ അയാള്‍ പറയുന്ന അഭിപ്രായങ്ങള്‍ കേള്‍ക്കുമ്പോള്‍ അറിയാം. പഴഞ്ചനാണ്. ജനാധിപത്യമുള്ളയാളല്ല. മമ്മൂട്ടിയും അങ്ങനെ തന്നെയാണ്.

സിനിമയെ കുറിച്ച് ആളുകള്‍ എഴുതുന്നതും പറയുന്നതും വായിച്ചിട്ടാണ് ഞാന്‍ അത് കാണാന്‍ പോകുന്നത്. മോഹന്‍ലാലിന്റെയോ മമ്മൂട്ടിയുടേയോ സിനിമ കാണാന്‍ ഞാന്‍ പോകാറില്ല. സിനിമകളെ കുറിച്ച് ആളുകള്‍ ഡിസ്‌കസ് ചെയ്യുകയും പറയുകയും ചെയ്യുമ്പോഴാണ് അത് കാണണോ വേണ്ടയോ എന്ന് ഞാന്‍ തീരുമാനിക്കു.

പോസ്റ്റര്‍ കണ്ട് സിനിമയ്ക്ക് പോകാറില്ല. എമ്പുരാന്റെ പോസ്റ്റര്‍ കണ്ടിരുന്നു. മുമ്പ് അരവിന്ദന്റെ സിനിമകള്‍, സത്യജിത്ത് റേയുടെ സിനിമകള്‍, അടൂര്‍ ഗോപാലകൃഷ്ണന്റെ സിനിമകള്‍ എന്നൊക്കെയാണ് അറിയപ്പെട്ടിരുന്നത്. അല്ലാതെ മമ്മൂട്ടിയും മോഹന്‍ലാലും സിനിമയുണ്ടാക്കുന്നില്ല. പുറത്തിറങ്ങുന്ന സിനിമകള്‍ അവരുള്ള സിനിമയാണ്. അല്ലാതെ അവരുടെ സിനിമയല്ല.

ലിജോ എടുത്തതുകൊണ്ടാണ് മലൈക്കോട്ടൈ വാലിബന്‍ തിയേറ്ററില്‍ പോയി കണ്ടത്. അത് എനിക്ക് ഇഷ്ടപ്പെട്ടിരുന്നു. അദ്ദേഹത്തിന്റെ സിനിമകള്‍ വ്യത്യസ്തമാണ്. കാണാന്‍ ഒരു കൗതുകം തോന്നും. പൃഥ്വിരാജ് സുകുമാരനില്‍ വിശ്വാസമില്ല. അദ്ദേഹം ഇതുവരെ നല്ലൊരു സിനിമ എടുത്തതായി ഞാന്‍ കേട്ടിട്ട് പോലുമില്ല. അയാള്‍ സംവിധായകനായി മാറിയ ഒരു സിനിമ ഞാന്‍ കണ്ടിട്ടില്ല.

മഹേഷിന്റെ പ്രതികാരം, പൊന്മാന്‍, നാരായണീന്റെ മൂന്ന് ആണ്‍മക്കള്‍ തുടങ്ങിയ സിനിമകള്‍ കാണുമ്പോള്‍ അവര്‍ അത് മെനക്കെട്ട് എടുത്ത സിനിമകളാണെന്ന് തോന്നാറുണ്ട്. സംവിധാനം അറിയുന്നവരാണ്.

മോഹന്‍ലാലിന് വേണ്ടി ഉണ്ടാക്കുന്ന സിനിമകളാണെന്ന് ചിലതിന്റെ പരസ്യം കാണുമ്പോള്‍ തന്നെ മനസിലാകും. സദയം എനിക്ക് ഇഷ്ടപ്പെട്ട സിനിമയാണ് എന്നാണ് മൈത്രേയന്‍ ഓണ്‍എയര്‍ കേരള എന്ന യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ പറയുന്നത്.


#Activist #Maitreyan #says #Mohanlal #no #ideological #stance.

Next TV

Related Stories
നടൻ വിനായകൻ പൊലീസ് കസ്റ്റഡിയിൽ

May 8, 2025 03:02 PM

നടൻ വിനായകൻ പൊലീസ് കസ്റ്റഡിയിൽ

നടൻ വിനായകൻ പൊലീസ്...

Read More >>
Top Stories










News Roundup