എമ്പുരാൻ ട്രെയിലർ ഇറങ്ങി ട്രെന്‍ഡായി മാറിയപ്പോള്‍ എല്ലാവരുടെയും ചോദ്യം ആരാണ് ആ വില്ലന്‍ എന്നാണ്. ചിത്രത്തിന്റെ റിലീസ് പ്രഖ്യാപിച്ചുള്ള അണിയറക്കാരുടെ പോസ്റ്ററിലും ട്രെയിലറിലും പിന്‍തിരിഞ്ഞ് നില്‍ക്കുന്ന വില്ലനെ കാണാം.
ചുവന്ന ഡ്രാഗൺ ചിഹ്നം അയാളുടെ വസ്ത്രത്തിനു പുറകിൽ കാണാം. സിനിമയിലെ പ്രധാന വില്ലൻ ഈ കഥാപാത്രമാണെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഫഹദ് ഫാസിലിന്റെ ലുക്ക് ഉണ്ടെന്നും വില്ലൻ ഫഹദ് തന്നെയാണെന്നാണ് ഒരു വിഭാഗത്തിന്റെ കണ്ടെത്തൽ.
ബ്രേക്കിങ് ബാഡ് താരം ജോൻകാർലോ എസ്പൊസീറ്റോ ആണ് വില്ലനായി എത്തുന്നതെന്നും റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. അതും അല്ലാ മമ്മൂട്ടിയോ തല അജിത്തോ ആകുമെന്നും പറയുന്നവരുണ്ട്.
ആരായാലും തിയറ്റർ ഇളക്കിമറിക്കാൻ പോകുന്ന താരമാകും ഇതെന്ന് ഉറപ്പ്. ആരാധകർക്ക് സർപ്രൈസായി ഇന്നലെ രാത്രി 12 മണിക്കാണ് മൂന്ന് മിനിറ്റ് 50 സെക്കൻഡ് ദൈർഘ്യമുള്ള ചിത്രത്തിന്‍റെ മലയാളം ട്രെയിലർ എത്തിയത്.
ഹോളിവുഡ് സിനിമകളെ അനുസ്മരിപ്പിക്കുന്ന വിധമുള്ള മേക്കിങ് ശൈലിയാണ് സിനിമയുടേതെന്ന് ട്രെയിലർ കാണുമ്പോൾ വ്യക്തം.
കലാഭവൻ ഷാജോൺ അടക്കമുള്ള താരങ്ങളെയും ട്രെയിലറിൽ കാണാം. അതായത് ‘ലൂസിഫർ’ സിനിമയിലേത് അടക്കമുള്ള ഫ്ലാഷ് ബാക്ക് രംഗങ്ങൾ ‘എമ്പുരാനിൽ’ ഉണ്ടാകും.
#Fans #calmdown #Mammootty #Fahadh #Thala #Ajith #Who #dragon #villain #Empuraan