Mar 18, 2025 08:14 PM

(moviemax.in) ശബരിമല ദര്‍ശനത്തിനായി നടന്‍ മോഹന്‍ലാല്‍ പമ്പയിലെത്തി. ഗണപതി കോവിലില്‍നിന്ന് കെട്ട് നിറച്ചാണ് നടന്‍ മലകയറി തുടങ്ങിയത്. സന്ധ്യയോടെ അയ്യപ്പദര്‍ശനം നടത്തിയ മോഹന്‍ലാല്‍ ബുധനാഴ്ച രാവിലെ നെയ്യഭിഷേകം നടത്തിയാവും മലയിറങ്ങുക.

മോഹന്‍ലാല്‍ പമ്പയിലെത്തിയ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായി. സിനിമപ്രേക്ഷകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന എമ്പുരാന്റെ റിലീസിന് ദിവസങ്ങള്‍ മുമ്പാണ് മോഹന്‍ലാല്‍ അയ്യപ്പദര്‍ശനത്തിനായി എത്തുന്നത്.

മാര്‍ച്ച് 27-നാണ് മോഹന്‍ലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനംചെയ്ത എമ്പുരാന്‍ പ്രദര്‍ശനത്തിനെത്തുന്നത്. ചിത്രത്തെ സംബന്ധിച്ച് ഒരു വമ്പന്‍ പ്രഖ്യാപനം ചൊവ്വാഴ്ചയുണ്ടാവുമെന്ന് അണിയറ പ്രവര്‍ത്തകര്‍ കഴിഞ്ഞദിവസം അറിയിച്ചിരുന്നു.

മലയാളത്തില്‍ ഐമാക്‌സില്‍ പ്രദര്‍ശനത്തിനെത്തുന്ന ആദ്യ ചിത്രമായിരിക്കും എമ്പുരാന്‍ എന്ന അപ്‌ഡേറ്റാണ് ഇപ്പോള്‍ ഔദ്യോഗികമായി പുറത്തുവിട്ടിരിക്കുന്നത്.

#Actor #Mohanlal #reached #Pampa #visit #Sabarimala.

Next TV

Top Stories










News Roundup