(moviemax.in) എഴുപത് വയസുകാരനാണെങ്കിലും മുപ്പതുകാരന്റെ ചെറുപ്പമെന്ന് പറഞ്ഞ് എല്ലാവരും ആരാധനയോടെ കാണുന്ന താരരാജാവാണ് മമ്മൂട്ടി. മെഗാസ്റ്റാറായി മലയാള സിനിമയില്‍ നിറഞ്ഞ് നില്‍ക്കുന്ന മമ്മൂട്ടി ആരോഗ്യ കാര്യത്തില്‍ വളരെയധികം ശ്രദ്ധാലുവാണ്. എന്നാല്‍ അദ്ദേഹത്തിന് എന്തോ സുഖമില്ലെന്ന തരത്തില്‍ കഴിഞ്ഞ ദിവസം ചില വാര്‍ത്തകള്‍ പുറത്ത് വന്നിരുന്നു.
എഴുപത് വയസുകാരനാണെങ്കിലും മുപ്പതുകാരന്റെ ചെറുപ്പമെന്ന് പറഞ്ഞ് എല്ലാവരും ആരാധനയോടെ കാണുന്ന താരരാജാവാണ് മമ്മൂട്ടി. മെഗാസ്റ്റാറായി മലയാള സിനിമയില്‍ നിറഞ്ഞ് നില്‍ക്കുന്ന മമ്മൂട്ടി ആരോഗ്യ കാര്യത്തില്‍ വളരെയധികം ശ്രദ്ധാലുവാണ്. എന്നാല്‍ അദ്ദേഹത്തിന് എന്തോ സുഖമില്ലെന്ന തരത്തില്‍ കഴിഞ്ഞ ദിവസം ചില വാര്‍ത്തകള്‍ പുറത്ത് വന്നിരുന്നു.
ചെറുതും വലുതുമായ കഥാപാത്രങ്ങളിലൂടെ ശ്രദ്ധേയനായ താരമാണ് ബാബു സ്വാമി. മമ്മൂട്ടിയ്‌ക്കൊപ്പവും നിരവധി സിനിമകളില്‍ അദ്ദേഹം അഭിനയിച്ചിട്ടുണ്ട്. സിനിമാ ചിത്രീകരണത്തിനിടയില്‍ നിന്നും ഭക്ഷണകാര്യത്തെ കുറിച്ച് മമ്മൂട്ടിയുമായി ഉണ്ടായ ഒരു സംഭാഷണത്തെ പറ്റിയാണ് ബാബു സ്വാമി മാസ്റ്റര്‍ബിന്‍ യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലൂടെ വ്യക്തമാക്കിയത്.
'മമ്മൂട്ടി ഭക്ഷണം തീരെ തൊടില്ല. അദ്ദേഹം കട്ടന്‍ചായ, കാരറ്റ് ജ്യൂസ്, കക്കരി, തക്കാളി ഇതൊക്കെ പെറുക്കി തിന്നാറേയുള്ളു. ചോറൊന്നും തൊടില്ല. ഡാഡികൂള്‍ എന്ന സിനിമയുടെ ലൊക്കേഷനിലായിരിക്കുമ്പോള്‍ ഒരു ദിവസം മമ്മൂട്ടി എന്നോട് സ്വാമി രാവിലെ എന്താ കഴിക്കുക എന്ന് ചോദിച്ചു. ദോശ, ഇഡ്‌ലി, ചിലപ്പോള്‍ പുട്ട്, ഉപ്പുമാവ്, ചപ്പാത്തി ഇതൊക്കെയാണെന്ന് ഞാന്‍ പറഞ്ഞു.
ഇതോടെ മമ്മൂട്ടി, എന്തിനാ ഇതൊക്കെ വലിച്ച് കേറ്റാന്‍ നില്‍ക്കുന്നതെന്ന് ചോദിച്ചു. ഇത് കേട്ടതോടെ ഞാന്‍ പിന്നെ എന്താ കഴിക്കേണ്ടതെന്ന് തിരിച്ച് ചോദിച്ചപ്പോള്‍ ഒരു ഗ്ലാസ് ഓട്‌സ് കഴിച്ചാല്‍ മതി, ഇതൊന്നും വലിച്ച് വാരി കേറ്റേണ്ട കാര്യമില്ലെന്നാണ് അദ്ദേഹം പറഞ്ഞത്. വേണമെങ്കിലും വേണ്ടെങ്കിലും രണ്ട് ലിറ്റര്‍ വെള്ളം ദിവസവും കുടിക്കണം. സാമിയ്ക്ക് കാണണോ എന്ന് ചോദിച്ച് അവിടെയിരുന്ന കുപ്പിയിലെ വെള്ളമെടുത്ത് ഒറ്റ കുടിയായിരുന്നു അദ്ദേഹം.
മമ്മൂട്ടി പറഞ്ഞതൊക്കെ സത്യമാണ്. അദ്ദേഹം എത്ര കോടികള്‍ ഉണ്ടാക്കിയാലും പട്ടിണിയാണ്. ഏത് സിനിമയ്ക്ക് പോയാലും എക്‌സസൈസ് ചെയ്യും. ഭയങ്കരമായി കണ്‍ട്രോള്‍ ചെയ്യും. രാക്ഷസരാജാവ് എന്ന സിനിമയുടെ ലൊക്കേഷനിലും അദ്ദേഹം വ്യായമം ചെയ്ത് നടക്കുന്നത് ഞാന്‍ കണ്ടിരുന്നു. ഏത് സമയത്തും എക്‌സസൈസാണ്. അതുകൊണ്ടാണ് ഈ പ്രായത്തിലും മുപ്പത് വയസുകാരനെ പോലെ തോന്നിപ്പിക്കാനുള്ള കാരണമെന്നുമാണ്,' ബാബു സ്വാമി പറയുന്നത്.
സിനിമയുടെ ചിത്രീകരണത്തില്‍ നിന്നും മാറി നിന്നതോടെയാണ് മമ്മൂട്ടിയ്ക്ക് എന്തോ സുഖമില്ലെന്ന പ്രചരണം വരാന്‍ കാരണം. ദുല്‍ഖറും അഭിനയത്തില്‍ നിന്നും ഇടവേള എടുത്തതും അഭ്യൂഹത്തിന്റെ ആക്കം കൂട്ടി. എന്നാല്‍ റമദാന്‍ ആയതിനാല്‍ ഷൂട്ടിങ് റദ്ദാക്കി മമ്മൂട്ടിയും ദുല്‍ഖറും ചെന്നൈയില്‍ താമസിച്ചു വരികയാണിപ്പോള്‍.
ഇതിനിടെയില്‍ അദ്ദേഹത്തിന്റെ ആരോഗ്യപ്രശ്നങ്ങളെ കുറിച്ച് സോഷ്യല്‍ മീഡിയയില്‍ ചില പോസ്റ്റുകള്‍ പ്രത്യക്ഷപ്പെട്ടതോടെ വാസ്തവമെന്താണെന്ന് അറിയാതെ ആരാധകരും കുഴങ്ങി. ചില യൂട്യൂബ് ചാനല്‍ അനാവശ്യമായ പ്രചരണങ്ങള്‍ കൂടി നടത്തിയതോടെ വാര്‍ത്ത കാട്ടൂതീ പോലെ പരന്നു.
മെഗാസ്റ്റാറിന് ശ്വാസതടസ്സം അനുഭവപ്പെട്ടു, ആന്‍ജിയോപ്ലാസ്റ്റി ചെയ്തു എന്നിങ്ങനെ പലവിധത്തിലാണ് പ്രചരണം വന്നത്. മമ്മൂട്ടിയുടെ ആരോഗ്യപ്രശ്നങ്ങളെ കുറിച്ച് സൈബറിടങ്ങളില്‍ പലതലത്തിലുള്ള പ്രചരണം നടക്കുന്നുണ്ട്. എന്നാല്‍ ചെറിയൊരു ആരോഗ്യ പ്രശ്‌നം ഉണ്ടായതിനെ തുടര്‍ന്ന് മമ്മൂട്ടി വിശ്രമത്തിലാണെന്നാണ് സൂചന.
#babuswami #reveal #mammoottys #favorite #food #and #diet #video #goes #viral