'മാറിടത്തില്‍ കയറി പിടിച്ചു, പാന്റിന്റെ സിബ്ബ് അഴിച്ച് നോക്കാന്‍ പറഞ്ഞു' ; ദുരനുഭവം; വെളിപ്പെടുത്തി 'സ്റ്റാര്‍' നായിക ആദിതി

'മാറിടത്തില്‍ കയറി പിടിച്ചു, പാന്റിന്റെ സിബ്ബ് അഴിച്ച് നോക്കാന്‍ പറഞ്ഞു' ; ദുരനുഭവം; വെളിപ്പെടുത്തി 'സ്റ്റാര്‍' നായിക ആദിതി
Mar 17, 2025 03:15 PM | By Athira V

( moviemax.in ) ഒടിടി ഷോകളിലൂടെ കയ്യടി നേടിയിട്ടുള്ള നടിയാണ് ആദിതി പൊഹങ്കര്‍. ഇപ്പോഴിതാ ആദിതിയുടെ വെളിപ്പെടുത്തല്‍ സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചയായി മാറുകയാണ്. തനിക്ക് നേരേയുണ്ടായ രണ്ട് അതിക്രമങ്ങളെക്കുറിച്ചാണ് ആദിതി വെളിപ്പെടുത്തല്‍ നടത്തിയിരിക്കുന്നത്. ഹൗട്ടര്‍ഫ്‌ളൈ യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് ആദിതിയുടെ തുറന്നു പറച്ചില്‍.

ആദിതിയ്ക്ക് ആദ്യം മോശം അനുഭവമുണ്ടാകുന്നത് സ്‌കൂളില്‍ പഠിക്കുന്ന സമയത്താണ്. അമ്മയുടെ വിദ്യാര്‍ത്ഥിയായ മുതിര്‍ന്ന ആണ്‍കുട്ടിയാണ് അന്ന് മോശമായി പെരുമാറിയത്. ആദിതി അഞ്ചാം ക്ലാസില്‍ പഠിക്കുമ്പോഴായിരുന്നു സംഭവം.

ആ സമയത്ത് ബസിലായിരുന്നു യാത്ര ചെയ്തിരുന്നത്. ഒരു ദിവസം ബസില്‍ വച്ച് ആണ്‍കുട്ടി ഒരു കാര്യം കാണിച്ചു തരാം എന്ന് പറഞ്ഞ്, സിബ്ബ് അഴിച്ച് ബാഗ് വച്ച് മറച്ച ശേഷം തന്നോട് നോക്കാന്‍ പറഞ്ഞുവെന്നാണ് ആദിതി പറയുന്നത്.

അയാളെ താന്‍ ചേട്ടാ എന്നായിരുന്നു വിളിച്ചിരുന്നത്. അയാളുടെ പ്രവര്‍ത്തിയോട് എങ്ങനെ പ്രതികരിക്കണം എന്ന് ആദ്യം മനസിലായില്ല. അവന്റെ ഉദ്ദേശം മനസിലായപ്പോള്‍ താന്‍ എഴുന്നേറ്റ് ഉച്ചത്തില്‍ ശബ്ദമുണ്ടാക്കി.


ഇതോടെ എല്ലാവരും ശ്രദ്ധിച്ചു. പിടിക്കപ്പെടും എന്നായപ്പോള്‍ സിബ്ബ് പോലും ഇടാതെ അവന്‍ എഴുന്നേറ്റ് പോകാന്‍ നോക്കി. തിടുക്കത്തില്‍ ഓടുന്ന ബസില്‍ നിന്നും അവന്‍ ഇറങ്ങി ഓടുകയായിരുന്നുവെന്നും ആദിതി പറയുന്നുണ്ട്. ഓട്ടത്തിനിടെ അവന്റെ പാന്റ് അഴിഞ്ഞ് വീണുവെന്നും ആദിതി പറയുന്നുണ്ട്.

മറ്റൊരു സംഭവമുണ്ടാകുന്നത് 11-12 ക്ലാസില്‍ പഠിക്കുന്ന കാലത്താണ്. മുംബൈ ലോക്കല്‍ ട്രെയിനിലായിരുന്നു സ്ഥിരം യാത്ര ചെയ്തിരുന്നത്. ഫസ്റ്റ് ക്ലാസ് ലേഡീസ് കംപാര്‍ട്ട്‌മെന്റില്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥികളേയും അനുവദിക്കുമായിരുന്നു. അങ്ങനെ കയറി വന്ന, സ്‌കൂള്‍ യൂണീഫോമിട്ട പയ്യനില്‍ നിന്നുമാണ് തനിക്ക് മോശം അനുഭവമുണ്ടാകുന്നതെന്നാണ് ആദിതി പറയുന്നത്.

ദാദര്‍ സ്‌റ്റേഷന്‍ കഴിഞ്ഞപ്പോള്‍, സീറ്റില്‍ ഇരിക്കുകയായിരുന്ന തന്റെ അരികിലേക്ക് വന്ന വിദ്യാര്‍ത്ഥി തന്റെ മാറിടത്തില്‍ കയറി പിടിച്ചുവെന്നാണ് ആദിതി ഞെട്ടലോടെ പങ്കുവെക്കുന്നത്. ''ഞാന്‍ കുര്‍ത്തയാണ് ധരിച്ചിരുന്നത്. അവന്റെ ഉദ്ദേശം എനിക്ക് മനസിലായിരുന്നില്ല. ഞാന്‍ ഞെട്ടിപ്പോയി''. പിന്നാലെ ആദിതി അടുത്ത സ്‌റ്രേഷനില്‍ ഇറങ്ങുകയും പൊലീസിനോട് കാര്യം പറയുകയും ചെയ്തു. എന്നാല്‍ ആദിതി പ്രതീക്ഷിച്ചത് പോലൊരു മറുപടിയായിരുന്നില്ല പൊലീസ് നല്‍കിയത്.

ഓ ശരി, വലിയ പ്രശ്‌നമൊന്നും ഉണ്ടായില്ലല്ലോ എന്നായിരുന്നു പൊലീസ് പറഞ്ഞത്. എന്നാല്‍ തനിക്ക് നേരേയുണ്ടായത് അതിക്രമമാണെന്ന് ആദിതി തറപ്പിച്ചു പറഞ്ഞു. ഇതോടെ അവനെ ഇനി എവിടുന്ന് കിട്ടാനാണെന്നായി പൊലീസുകാരന്‍.


എന്നാല്‍ ഈ സമയം അതിക്രമം ചെയ്ത പയ്യന്‍ അവിടെ തന്നെ നില്‍പ്പുണ്ടായിരുന്നുവെന്നാണ് ആദിതി പറയുന്നത്. അവന്‍ മറ്റൊരു പെണ്‍കുട്ടിയെ ലക്ഷ്യം വച്ച് നില്‍ക്കുകയായിരുന്നു. പ്രതിയെ ചൂണ്ടിക്കാണിച്ചപ്പോള്‍ തെളിവുണ്ടോ എന്നാണ് പൊലീസുകാരന്‍ തന്നോട് ചോദിച്ചതെന്നും ആദിതി പറയുന്നു.

വിട്ടുകൊടുക്കാന്‍ ആദിതി തയ്യാറായില്ല. തുടര്‍ന്ന് ഒരു പൊലീസ് ഉദ്യോഗസ്ഥയുടെ സഹായത്തോടെ ആദിതി പ്രതിയെ പിടികൂടി. ''ഞാന്‍ അവനോട് ഉച്ചത്തില്‍ ദേഷ്യപ്പെട്ടു. അവന്‍ എന്നേക്കാള്‍ ചെറുപ്പമായിരുന്നു. ഞാന്‍ അവനേക്കാള്‍ മൂന്ന് വയസ് മൂത്തതാകും.

അടിക്കാന്‍ കൈ ഓങ്ങിയപ്പോള്‍ അവന്‍ കുറ്റം സമ്മതിക്കുകയും മാപ്പ് പറയുകയും ചെയ്തു. ഞാന്‍ അവന്റെ കോളറില്‍ പിടിച്ച് എല്ലാവരും കേള്‍ക്കെ ഇനി ആരോടെങ്കിലും ഇങ്ങനെ ചെയ്യുമോ എന്ന് ചോദിച്ചു. ഒടുവില്‍ അവന്‍ താന്‍ ചെയ്തത് ഏറ്റു പറഞ്ഞു'' എന്നാണ് ആദിതി പറയുന്നത്.

ആദിതിയുടെ വാക്കുകള്‍ ചര്‍ച്ചയായി മാറുകയാണ്. സ്ത്രീകള്‍ എങ്ങനെയാണ് പൊതു ഇടങ്ങളില്‍ പോലും അതിക്രമങ്ങള്‍ നേരിടേണ്ടി വരുന്നതെന്ന് കാണിച്ചു തരികയാണ് താരത്തിന്റെ അനുഭവം. ബോബി ഡിയോളിനൊപ്പം അഭിനയിച്ച ആശ്രമം സീരീസിലൂടെയാണ് ആദിതി താരമാകുന്നത്. ഇപ്പോഴിതാ മണ്ടല മര്‍ഡേഴ്‌സ് അടക്കമുള്ള സിനിമകള്‍ ആദിതിയുടേതായി അണിയറയില്‍ തയ്യാറെടുക്കുകയാണ്.

#star #movie #heroine #aaditipohankar #reveals #how #student #her #mother #misbehaved #bus #school

Next TV

Related Stories
പ്രായപൂർത്തിയാവാത്ത എന്നെ അന്ന് അച്ഛൻ...! പ്രശസ്തയായ ശേഷം എന്നെ തേടി വന്നു, മുന്നിൽ കണ്ടാൽ ഭദ്രകാളിയാകുമെന്ന് ഞാൻ -ഖുശ്ബു

Sep 14, 2025 03:05 PM

പ്രായപൂർത്തിയാവാത്ത എന്നെ അന്ന് അച്ഛൻ...! പ്രശസ്തയായ ശേഷം എന്നെ തേടി വന്നു, മുന്നിൽ കണ്ടാൽ ഭദ്രകാളിയാകുമെന്ന് ഞാൻ -ഖുശ്ബു

പ്രായപൂർത്തിയാവാത്ത എന്നെ അന്ന് അച്ഛൻ...! പ്രശസ്തയായ ശേഷം എന്നെ തേടി വന്നു, മുന്നിൽ കണ്ടാൽ ഭദ്രകാളിയാകുമെന്ന് ഞാൻ...

Read More >>
'നായികമാരെ ചുംബിക്കുന്ന രംഗങ്ങൾ, അതുകൊണ്ട് കമൽ ഹാസൻ സിനിമകൾ ഇഷ്ടമല്ല'; തുറന്നു പറഞ്ഞ് മോഹിനി

Sep 11, 2025 02:52 PM

'നായികമാരെ ചുംബിക്കുന്ന രംഗങ്ങൾ, അതുകൊണ്ട് കമൽ ഹാസൻ സിനിമകൾ ഇഷ്ടമല്ല'; തുറന്നു പറഞ്ഞ് മോഹിനി

കമൽ ഹാസൻ സിനിമകൾ കാണാൻ തനിക്ക് ഇഷ്ടമല്ലെന്ന് നടി മോഹിനി...

Read More >>
സംവിധായകൻ എസ്. നാരായണിനെതിരെ സ്ത്രീധന പീഡനത്തിന് കേസ്; എഫ്ഐആർ മരുമകളുടെ പരാതിയിൽ

Sep 11, 2025 11:03 AM

സംവിധായകൻ എസ്. നാരായണിനെതിരെ സ്ത്രീധന പീഡനത്തിന് കേസ്; എഫ്ഐആർ മരുമകളുടെ പരാതിയിൽ

പ്രശസ്ത കന്നട സംവിധായകനെതിരെ സ്ത്രീധന പീഡനത്തിന് കേസ്....

Read More >>
Top Stories










News Roundup






https://moviemax.in/- //Truevisionall