( moviemax.in ) ബിഗ് ബോസ് മലയാളത്തിലൂടെ ശ്രദ്ധേയനായ ഡോ. റോബിന്‍ രാധാകൃഷ്ണന് ലക്ഷക്കണക്കിന് ആരാധകരാണുള്ളത്. അങ്ങനെ ഷോ അവസാനിച്ചതിന് ശേഷം താരം വാര്‍ത്തകളില്‍ നിറഞ്ഞത് നടി ആരതി പൊടിയുമായി പ്രണയത്തിലായതോടെയാണ്. ഇക്കഴിഞ്ഞ ഫെബ്രുവരിയില്‍ ആരതിയും റോബിനും വിവാഹിതരായി. ശേഷം ഹണിമൂണ്‍ ആഘോഷങ്ങളിലേക്ക് കടക്കുകയും ചെയ്തു.
ആരതി കാണണമെന്നും പോവണമെന്നും ആഗ്രഹിച്ച സ്ഥലത്തേക്കായിരുന്നു ആദ്യം ഇരുവരും പോയത്. അടുത്തത് ബാലിയിലേക്ക് ആണെന്നും സൂചിപ്പിച്ചു. മാര്‍ച്ച് പതിനേഴിന് ബാലിയിലേക്കുള്ള ഹണിമൂണ്‍ യാത്ര പോകുമെന്ന് തീരുമാനിച്ചെങ്കിലും ഉടനെ അത് നടക്കില്ലെന്ന് പറഞ്ഞ് എത്തിയിരിക്കുകയാണ് താരം. മാത്രമല്ല ആരാധകരെ ഞെട്ടിക്കുന്നൊരു ഫോട്ടോയും റോബിന്‍ പുറത്ത് വിട്ടിരിക്കുകയാണ്.
ആശുപത്രിയില്‍ ഓക്‌സിജന്‍ മാസ്‌കും വെച്ച് കിടക്കുന്ന തന്റെ ഫോട്ടോയാണ് റോബിന്‍ ഇന്‍സ്റ്റാഗ്രാമിലൂടെ പുറത്ത് വിട്ടിരിക്കുന്നത്. 'എന്റെ ആരോഗ്യവസ്ഥ വളരെ മോശമായതിനാല്‍ ഞങ്ങളുടെ ബാലിയിലേക്കുള്ള ഇന്റര്‍നാഷണല്‍ ട്രിപ്പ് മാറ്റി വെച്ചിരിക്കുകയാണ്.' എന്നാണ് ചിത്രത്തിന് നല്‍കിയിരിക്കുന്ന ക്യാപ്ഷനില്‍ റോബിന്‍ സൂചിപ്പിച്ചിരിക്കുന്നത്. ബാക്കി കാര്യങ്ങളൊന്നും വ്യക്തമാക്കാതെ വന്നതോടെ ആരാധകരും കണ്‍ഫ്യൂഷനിലായി.
ഇത്രയും സീരിയസായി റോബിന് എന്ത് പറ്റിയെന്ന് ചോദിക്കുകയാണ് ആരാധകര്‍. അതേ സമയം ഈ വിഷയത്തെ കുറിച്ച് കൂടുതല്‍ വിവരങ്ങളൊന്നും ആരതിയും പങ്കുവെച്ചിട്ടില്ല. സോഷ്യല്‍ മീഡിയയില്‍ ആക്ടീവായ ആരതി പക്ഷേ റോബിനെ കുറിച്ച് ഒന്നും പറയാന്‍ തയ്യാറായിട്ടില്ല. വൈകാതെ വ്യക്തത വരുമെന്ന് വിചാരിക്കുകയാണ്.
ഇക്കഴിഞ്ഞ ഫെബ്രുവരി പതിനേഴിനായിരുന്നു ആരതിയുടെയും റോബിന്റെയും വിവാഹം. ഒന്ന് രണ്ട് വര്‍ഷമായി ആരാധകരടക്കം കാത്തിരുന്ന വിവാഹമായിരുന്നു ഇരുവരുടേതും. ഫാഷന്‍ ഡിസൈനര്‍ കൂടിയായ ആരതി തന്നെയാണ് വിവാഹത്തിനുള്ള സ്വന്തം വസ്ത്രങ്ങള്‍ ഡിസൈന്‍ ചെയ്ത് എടുത്തത്.
ശേഷം രണ്ട് ആഴ്ചയോളം ആഘോഷം നീണ്ട് നിന്നിരുന്നു. കേരളത്തിലധികം ആരും പരീക്ഷിക്കാത്ത തരത്തില്‍ വേറിട്ട ഗെറ്റപ്പുകളിലാണ് താരങ്ങള്‍ വിവാഹത്തിനെത്തിയത്. ചടങ്ങുകളും വ്യത്യസ്തമായിരുന്നു.
അങ്ങനെ അടിച്ച് പൊളിച്ച് ആഘോഷിച്ചതിന് പിന്നാലെ സുഖമില്ലാതെ റോബിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. അന്ന് ഭക്ഷണം കഴിച്ചതില്‍ നിന്നും പ്രശ്‌നമുണ്ടായതിനെ തുടര്‍ന്നാണ് റോബിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പിന്നാലെ സുഹൃത്തുക്കള്‍ക്ക് അപകടം സംഭവിക്കുകയും ചെയ്തിരുന്നു. എങ്കിലും ആരോഗ്യം വീണ്ടെടുത്ത് താരങ്ങള്‍ ആദ്യ ഹണിമൂണ്‍ യാത്ര പോയി വരികയും ചെയ്തു.
രണ്ട് വര്‍ഷത്തോളം നീണ്ട ഹണിമൂണ്‍ ആയിരിക്കും തങ്ങളുടേത് എന്ന് നേരത്തെ ആരതിയും റോബിനും വെളിപ്പെടുത്തിയിരുന്നു. ഒരു സ്ഥലത്ത് പോയി തിരികെ നാട്ടില്‍ വന്നതിന് ശേഷമായിരിക്കും അടുത്തതിന് പോവുക. അങ്ങനെ ഹണിമൂണിന്റെ ആദ്യ ഡെസ്റ്റിനേഷന്‍ അസര്‍ബൈജാന്‍ ആയിരുന്നു.
ആരതിയ്ക്ക് മഞ്ഞ് കാണണമെന്നുള്ള ആഗ്രഹം കൊണ്ടാണ് അങ്ങോട്ടേയ്ക്ക് പോയത്. അടുത്തത് സിംഗപ്പൂരിലേക്ക് പോകാനായിരുന്നു പ്ലാന്‍ ചെയ്തതിരന്നത്. മാര്‍ച്ച് പതിനഞ്ചിനായിരിക്കും സിംഗപ്പൂരിലേക്ക് പോവുക എന്നും താരങ്ങള്‍ നേരത്തെ പറഞ്ഞിരുന്നു.
എന്നാല്‍ സിംഗപൂരിലേക്കുള്ള യാത്ര ഇടയ്ക്ക് പിന്നത്തേക്ക് മാറ്റി. സിംഗപൂര്‍ വലിയ സിറ്റി ആയത് കൊണ്ട് ഒരുപാട് യാത്രകള്‍ ചെയ്യാനുണ്ടാവും. ആരതിയും റോബിനും വല്ലാതെ ക്ഷീണിതരുമാണ്. അതുകൊണ്ട് ഒരു വലിയ യാത്രയ്ക്ക് ശേഷം സിംഗപൂര്‍ മാറ്റി വേറൊരു സ്ഥലത്തേക്ക് പോകാമെന്ന് തീരുമാനിക്കുകയായിരുന്നു. അങ്ങനെ സിംഗപൂര്‍ മാറ്റി ബാലിയിലേക്ക് പോകാമെന്ന് താരങ്ങള്‍ തീരുമാനിച്ചു.
റോബിന്റെ തന്നെ സുഹൃത്തുക്കളാണ് താരങ്ങള്‍ക്ക് ഹണിമൂണിന് പോകുന്നതിന് വേണ്ടിയുള്ള കാര്യങ്ങള്‍ ചെയ്ത് കൊടുത്തിരുന്നത്. ഒരു രൂപ പോലും തനിക്ക് ചിലവില്ലാതെയാണ് പോകുന്നതെന്നും അടുത്തിടെ റോബിന്‍ പറഞ്ഞിരുന്നു. അങ്ങനെ മാര്‍ച്ച് 17 ന് കൊച്ചിയില്‍ നിന്നും ബാലിയിലേക്ക് പറക്കാനാണ് തീരുമാനം.
അഞ്ച് ദിവസത്തെ ട്രിപ്പിന് ശേഷം താരങ്ങള്‍ മടങ്ങി വരും. അങ്ങനെ യാത്രയ്ക്ക് വേണ്ടിയുള്ള എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായെങ്കിലും റോബിന് സുഖമില്ലാതെ വന്നതോടെ യാത്ര മുടങ്ങി പോവുകയായിരുന്നു. ആരോഗ്യം വീണ്ടെടുത്ത ശേഷം മറ്റൊരു ദിവസത്തേക്ക് യാത്ര മാറ്റിയെന്നാണ് സൂചന.
#robinradhakrishnan #wife #aratipodi #postponed #their #honeymoon #trip #due #his #poor #health