എന്റെ സ്വത്തുക്കള്‍ അയാള്‍ക്ക് കൊടുക്കണം, ആ ജീവിതത്തിന് വേണ്ടി കൊതിച്ചു! സില്‍ക്ക് സ്മിതയുടെ ആത്മഹത്യ കുറിപ്പ്

എന്റെ സ്വത്തുക്കള്‍ അയാള്‍ക്ക് കൊടുക്കണം, ആ ജീവിതത്തിന് വേണ്ടി കൊതിച്ചു! സില്‍ക്ക് സ്മിതയുടെ ആത്മഹത്യ കുറിപ്പ്
Mar 14, 2025 08:31 PM | By Athira V

( moviemax.in ) ജീവിച്ചിരുന്നപ്പോഴും മരിച്ച് മണ്‍മറഞ്ഞ് പോയതിന് ശേഷവും വാര്‍ത്തകളില്‍ നിറഞ്ഞ് നില്‍ക്കുന്ന താരമാണ് സില്‍ക്ക് സ്മിത. മാദക സുന്ദരിയായി സിനിമയില്‍ സജീവമായിരുന്ന സില്‍ക്ക് അത്യാവശ്യം ഗ്ലാമര്‍ റോളുകളാണ് അവതരിപ്പിച്ചത്. ഐറ്റം സോംഗുകളില്‍ വ്യക്തിമുദ്ര പതിപ്പിക്കാന്‍ നടിയ്ക്ക് സാധിച്ചിരുന്നു.

കണ്ണുകളിലെ വശ്യതയും ആരെയും മയക്കുന്ന രൂപഭാവങ്ങളുമൊക്കെ സില്‍ക്കിനെ മറ്റുള്ളവരില്‍ നിന്നും വ്യത്യസ്തയാക്കി. 1996 ല്‍ ആത്മഹത്യയിലൂടെ ജീവിതം അവസാനിപ്പിക്കാമെന്ന് സില്‍ക്ക് സ്മിത തീരുമാനിക്കുകയായിരുന്നു. അതിന് പിന്നിലുള്ള കാരണം ഇന്നും അവ്യക്തമായി തുടരുകയാണ്. എന്നിരുന്നാലും അക്കാലത്ത് സില്‍ക്കിന്റെ ആത്മഹത്യ കുറിപ്പ് പുറത്ത് വന്നിരുന്നു. തെലുങ്കില്‍ എഴുതിയ കത്ത് പിന്നീട് മലയാളമടക്കമുള്ള ഭാഷകളിലേക്ക് തര്‍ജ്ജമ ചെയ്യപ്പെട്ടു.

ഇപ്പോഴും സില്‍ക്ക് സ്മിത അവസാനമായി പറയാന്‍ ശ്രമിച്ചത് എന്താണെന്ന് അറിയാന്‍ ആരാധകര്‍ക്കും കൗതുകമുണ്ട്. അത്തരത്തില്‍ സോഷ്യല്‍ മീഡിയയിലൂടെ വീണ്ടും പ്രചരിക്കുന്ന സില്‍ക്ക് സ്മിതയുടെ ആത്മഹത്യ കുറിപ്പിന്റെ പൂര്‍ണരൂപം വായിക്കാം...

'ഒരു നടിയാവാന്‍ ഞാന്‍ എന്തുമാത്രം കഷ്ടപ്പെട്ടുവെന്ന് എനിക്ക് മാത്രമേ അറിയാവൂ. എന്നോട് ആരും സ്‌നേഹം കാണിച്ചില്ല. ബാബു (ഡോ. രാധാകൃഷ്ണന്‍) മാത്രമാണ് എന്നോട് അല്പം സ്‌നേഹത്തോടെ പെരുമാറിയിട്ടുള്ളത്. എല്ലാവരും എന്റെ അധ്വാനത്തെ ചൂഷണം ചെയ്യുമായിരുന്നു. ജീവിതത്തില്‍ എത്രയോ മോഹങ്ങള്‍ എനിക്കുണ്ട്. അവയൊക്കെ നിറവേറ്റണമെന്ന ആഗ്രഹവുമുണ്ട്. പക്ഷേ, എവിടെ ചെന്നാലും എനിക്ക് സമാധാനമില്ല.

ഓരോരുത്തരുടെയും പ്രവര്‍ത്തികള്‍ എന്നെ മനസ്സമാധാനം കെടുത്തുന്നതായിരുന്നു. അതുകൊണ്ടാകാം, മരണം എന്നെ വശീകരിക്കുന്നു. എല്ലാവര്‍ക്കും ഞാന്‍ നല്ലതേ ചെയ്തിട്ടുള്ളൂ. എന്നിട്ടും എന്റെ ജീവിതം ഇങ്ങനെയൊക്കെയായല്ലോ? ദൈവമേ, ഇതെന്തൊരു ന്യായമാണ്? ഞാന്‍ സമ്പാദിച്ച സ്വത്തിന്റെ പകുതിയും ബാബുവിന് കൊടുക്കണം.

ഞാന്‍ വളരെ ഇഷ്ടപ്പെട്ടു, േപ്രമിച്ചു, ആത്മാര്‍ത്ഥമായി തന്നെ. അയാള്‍ എന്നെ ചതിക്കില്ല എന്ന് തന്നെ ഞാന്‍ വിശ്വസിച്ചു. എന്നാല്‍ അദ്ദേഹമെന്നെ വഞ്ചിച്ചു. ഈശ്വരനുണ്ടെങ്കില്‍ അദ്ദേഹത്തിന് തീര്‍ച്ചയായും ശിക്ഷ കൊടുക്കും. അയാള്‍ എന്നോട് ചെയ്ത ദ്രോഹങ്ങള്‍ എനിക്ക് സഹിക്കാന്‍ പറ്റിയില്ല. ദിവസവും എന്നെ ഉപദ്രവിച്ചു. അവരവര്‍ ചെയ്യുന്നത് ന്യായം ആണെന്നാണ് അവരുടെ വിചാരം. ബാബുവും അക്കൂട്ടത്തില്‍ തന്നെ. എന്റെ പക്കല്‍ നിന്ന് അദ്ദേഹം വാങ്ങിയ ആഭരണങ്ങള്‍ തിരിച്ചു തന്നില്ല. ഇനി ഞാന്‍ ജീവിച്ചിരുന്നിട്ട് കാര്യമില്ല.

ഈശ്വരന്‍ എന്നെ എന്തിന് സൃഷ്ടിച്ചു? രാമുവും രാധാകൃഷ്ണനും എന്നെ ഏറെ പ്രലോഭിപ്പിച്ചു. ഞാന്‍ അവര്‍ക്ക് എത്രയോ നല്ല കാര്യങ്ങള്‍ ചെയ്തിട്ടുണ്ട്. പക്ഷേ എന്നെ മരണത്തിലേക്ക് അവര്‍ തള്ളിയിടുകയായിരുന്നു. എന്റെ ശരീരത്തെ ഉപയോഗിച്ചവര്‍ ധാരാളം. എന്റെ അധ്വാനത്തെ മുതലെടുത്തവരും ധാരാളം. ബാബുവൊഴികെ മറ്റാര്‍ക്കും ഞാന്‍ നന്ദി പറയുന്നില്ല. കഴിഞ്ഞ അഞ്ചുവര്‍ഷമായി ഒരാള്‍ എനിക്കൊരു ജീവിതം തരാമെന്ന് പറഞ്ഞു.

ഞാന്‍ എന്തുമാത്രം ആ ജീവിതത്തിന് വേണ്ടി കൊതിച്ചു എന്നറിയാമോ? പക്ഷേ അതെല്ലാം വെറും വാക്ക് മാത്രമാണെന്നറിഞ്ഞപ്പോള്‍ ഞാന്‍ തളര്‍ന്നുപോയി. ഇനിയെനിക്ക് പിടിച്ചു നില്‍ക്കാന്‍ വയ്യ. ഈ കത്തെഴുതാന്‍ ഞാന്‍ ഏറെ പ്രയാസപ്പെട്ടു. ഞാന്‍ ഇഷ്ടപ്പെട്ടു വാങ്ങിയ ആഭരണങ്ങള്‍ പോലും എനിക്കില്ലാതായി.

ഇനി അത് ആര്‍ക്കും ലഭിക്കാന്‍ പോകുന്നു?എനിക്കറിഞ്ഞുകൂടാ...' എന്നുമാണ് സില്‍ക്കിന്റെ ആത്മഹത്യ കുറിപ്പിലുണ്ടായിരുന്നത്. 1996 ഒക്ടോബറില്‍ പ്രസിദ്ധീകരിച്ച വെള്ളിനക്ഷത്രം മാഗസിനിലായിരുന്നു സില്‍ക്ക് സ്മിത തെലുങ്കില്‍ എഴുതിയ ആത്മഹത്യ കുറുപ്പിന്റെ മലയാള വിവര്‍ത്തനം പുറത്ത് വരുന്നത്.

വണ്ടിച്ചക്രം എന്ന സിനിമയിലൂടെ അഭിനയ രംഗത്തേക്ക് എത്തി, പിന്നീട് തെന്നിന്ത്യന്‍ സിനിമയിലെ ഗ്ലാമര്‍ നായികയായി വളര്‍ന്ന സില്‍ക്ക് സ്മിത 1996 സെപ്റ്റംബര്‍ 23നാണ് ആത്മഹത്യ ചെയ്യുന്നത്. ഈ കാലയളവില്‍ സിനിമയില്‍ നിന്നും അല്ലാതെയും ചൂഷണം നേരിട്ട നടി മാനസികമായി തളര്‍ന്നു. വിഷാദരോഗം ബാധിച്ചതോടെ നടി ചികിത്സയിലായിരുന്നു. ഈ സമയത്ത് നടിയെ ചികിത്സിച്ച ഡോക്ടറും അദ്ദേഹത്തിന്റെ മകനും ചേര്‍ന്ന് വിവാഹവാഗ്ദാനം നല്‍കി വഞ്ചിച്ചുവെന്നാണ് നടി ആത്മഹത്യ കുറിപ്പിലൂടെ പറയാന്‍ ശ്രമിച്ചത്.

#this #is #what #silksmitha #wrote #her #suicide #note #it #goes #viral #socialmedia

Next TV

Related Stories
'പിച്ച എടുക്കേണ്ടി വന്നാലും വടിവേലുവിനൊപ്പം അഭിനയിക്കില്ല'; തുറന്നടിച്ച് സോന; ഒറ്റ സിനിമയോടെ മതിയായി!

Mar 14, 2025 08:26 PM

'പിച്ച എടുക്കേണ്ടി വന്നാലും വടിവേലുവിനൊപ്പം അഭിനയിക്കില്ല'; തുറന്നടിച്ച് സോന; ഒറ്റ സിനിമയോടെ മതിയായി!

ഗ്ലാമര്‍ വേഷത്തിലും സോന കയ്യടി നേടി. എന്നാല്‍ ഇനിയൊരിക്കലും താന്‍ വടിവേലുവിനൊപ്പം അഭിനയിക്കില്ലെന്നാണ് സോന...

Read More >>
'ആ ഫോട്ടോ പുറത്ത് വിട്ടു', ചിമ്പുവുമായി നയന്‍താര പിരിയാനുണ്ടായ കാരണമിത് -ആലപ്പി അഷ്‌റഫ്

Mar 14, 2025 01:20 PM

'ആ ഫോട്ടോ പുറത്ത് വിട്ടു', ചിമ്പുവുമായി നയന്‍താര പിരിയാനുണ്ടായ കാരണമിത് -ആലപ്പി അഷ്‌റഫ്

രണ്ടാമത് നയന്‍താര പ്രണയത്തിലായതാണ് കൂടുതല്‍ പുലിവാലുകള്‍ക്ക്...

Read More >>
സംവിധായകനായി അരങ്ങേറാൻ രവി മോഹൻ, യോ​ഗി ബാബു നായകനാവുമെന്ന് റിപ്പോർട്ട്

Mar 14, 2025 11:37 AM

സംവിധായകനായി അരങ്ങേറാൻ രവി മോഹൻ, യോ​ഗി ബാബു നായകനാവുമെന്ന് റിപ്പോർട്ട്

സിനിമയുടെ ചിത്രീകരണം ഈ വർഷം ജൂലൈയിലുണ്ടാവുമെന്നാണ്...

Read More >>
‘ഗര്‍ഭിണിയായ ഭാര്യയുമായി മാര്‍ക്കോ കാണാന്‍ പോയി’; തിയറ്ററിൽ നിന്നും ഇറങ്ങി പോയതായി താരം

Mar 13, 2025 05:04 PM

‘ഗര്‍ഭിണിയായ ഭാര്യയുമായി മാര്‍ക്കോ കാണാന്‍ പോയി’; തിയറ്ററിൽ നിന്നും ഇറങ്ങി പോയതായി താരം

‘മാർക്കോ’ സിനിമയുടെ വയലൻസുമായി ബന്ധപ്പെട്ട് കേരളത്തിലും വലിയ വിമർശനങ്ങൾ ഉയരുന്നതിനിടെയാണ് ഇങ്ങനെയൊരു അഭിപ്രായവുമായി കിരൺ എത്തുന്നത്....

Read More >>
സൗന്ദര്യ ഏഴ് മാസം ഗര്‍ഭിണിയായിരുന്നു! മരണത്തിന് പിന്നില്‍ മോഹന്‍ ബാബുവെന്ന ആരോപണത്തില്‍ പ്രതികരിച്ച് ഭര്‍ത്താവ്

Mar 13, 2025 12:03 PM

സൗന്ദര്യ ഏഴ് മാസം ഗര്‍ഭിണിയായിരുന്നു! മരണത്തിന് പിന്നില്‍ മോഹന്‍ ബാബുവെന്ന ആരോപണത്തില്‍ പ്രതികരിച്ച് ഭര്‍ത്താവ്

സൗന്ദര്യയും അവളുടെ സഹോദരനും അമ്മയും തുടങ്ങി എല്ലാവരുമായി മോഹന്‍ ബാബു നല്ല...

Read More >>
Top Stories