ഡി.എം.കെയും എ.ഐ.എ.ഡി.എം.കെയും ജനങ്ങൾക്ക് മടുത്തു; യുവാക്കൾ മാറ്റം കുറിച്ചു, വിജയ്‌യുടെ രാഷ്ട്രീയ അട്ടിമറിയിൽ മനസ്സ് തുറന്ന് ശിവകുമാർ

ഡി.എം.കെയും എ.ഐ.എ.ഡി.എം.കെയും ജനങ്ങൾക്ക് മടുത്തു; യുവാക്കൾ മാറ്റം കുറിച്ചു, വിജയ്‌യുടെ രാഷ്ട്രീയ അട്ടിമറിയിൽ മനസ്സ് തുറന്ന് ശിവകുമാർ
2026-05-29T11:59:00 | By Krishnapriya S R
#Latest News #Kollywood #Vijay #Sivakumar

ചെന്നൈ: (moviemax.in) തമിഴ്‌നാട് രാഷ്ട്രീയത്തെ അമ്പരപ്പിച്ചുകൊണ്ടുള്ള നടൻ വിജയ്‌യുടെ അട്ടിമറി വിജയത്തിലും മുഖ്യമന്ത്രിയായുള്ള സ്ഥാനാരോഹണത്തിലും പ്രതികരണവുമായി മുതിർന്ന തമിഴ് നടനും സൂര്യ, കാർത്തി എന്നിവരുടെ പിതാവുമായ ശിവകുമാർ.

കോയമ്പത്തൂരിലെ ഒരു ആശുപത്രി ചടങ്ങിൽ പങ്കെടുക്കാനെത്തിയപ്പോഴാണ് മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് അദ്ദേഹം മറുപടി നൽകിയത്. രാഷ്ട്രീയത്തിൽ മാറ്റം ആഗ്രഹിച്ച ജനങ്ങളുടെ വിധിയെ തള്ളിക്കളയാൻ ആർക്കും കഴിയില്ലെന്നും, യുവാക്കളാണ് ഈ വലിയ മാറ്റത്തിന് തുടക്കമിട്ടതെന്നും ശിവകുമാർ ഓർമ്മിപ്പിച്ചു.

തമിഴ്നാടിന്റെ രാഷ്ട്രീയ ചരിത്രം ഉദ്ധരിച്ചുകൊണ്ടായിരുന്നു ശിവകുമാറിന്റെ പ്രതികരണം. ഒൻപത് വർഷം തമിഴ്നാട് ഭരിക്കുകയും ഒടുവിൽ അന്തരിക്കുമ്പോൾ ഏതാനും പുസ്തകങ്ങളും വസ്ത്രങ്ങളും മാത്രം സമ്പാദ്യമായി അവശേഷിപ്പിക്കുകയും ചെയ്ത കാമരാജിനെപ്പോലെയുള്ള ഒരു മഹാനായ നേതാവിനെപ്പോലും ജനങ്ങൾ പരാജയപ്പെടുത്തിയ ചരിത്രമുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

അതിനുശേഷം കഴിഞ്ഞ 60 വർഷത്തോളമായി സംസ്ഥാനം ഭരിച്ച ദ്രാവിഡ പാർട്ടികളെയും ഇപ്പോൾ ജനങ്ങൾക്ക് മടുത്തിരിക്കുകയാണ്. ജനങ്ങൾക്ക് മാറ്റം വേണമായിരുന്നു, അതുകൊണ്ടാണ് അവർ ഇത്തവണ വിജയ്ക്ക് വോട്ട് ചെയ്തത്.

പണം വാങ്ങാതെയാണ് 90 ശതമാനം യുവാക്കളും വിജയ്‌ക്കായി വോട്ട് രേഖപ്പെടുത്തിയത്. തന്റെ സ്വന്തം പേരക്കുട്ടി (നടൻ സൂര്യയുടെ മകൻ) പോലും വിജയ്‌ക്കാണ് വോട്ട് ചെയ്തതെന്ന് വ്യക്തമാക്കിയ ശിവകുമാർ, ജനങ്ങൾ ഒരു നേതാവിനെ തിരഞ്ഞെടുക്കുമ്പോൾ അത് തെറ്റാണെന്ന് പറയാൻ നാം ആരാണെന്നും, വിജയ് തമിഴ്നാടിന് നല്ലത് ചെയ്യുമെന്ന് പ്രത്യാശിക്കാമെന്നും കൂട്ടിച്ചേർത്തു.

കടുത്ത ഡി.എം.കെ അനുഭാവിയായ നടൻ സത്യരാജും ശിവകുമാറിനൊപ്പം ചടങ്ങിൽ പങ്കെടുത്തു എന്നത് ശ്രദ്ധേയമായി. ഡി.എം.കെ പരാജയപ്പെട്ടെങ്കിലും തമിഴ്നാട് മുൻ മുഖ്യമന്ത്രി എം.കെ. സ്റ്റാലിനും ദ്രാവിഡ മാതൃകയ്ക്കുമുള്ള തന്റെ പിന്തുണ വരുംകാലങ്ങളിലും കൂടുതൽ ശക്തമായി തുടരുമെന്ന് സത്യരാജ് അടുത്തിടെ ഒരു വീഡിയോയിലൂടെ വ്യക്തമാക്കിയിരുന്നു. എന്നാൽ രസകരമായ കാര്യം, സത്യരാജിന്റെ മകനും നടനുമായ സിബി സത്യരാജ് വിജയ്‌യുടെ കടുത്ത ആരാധകനാണെന്നതാണ്. അട്ടിമറി വിജയത്തിന് പിന്നാലെ സിബി നേരിട്ടെത്തി വിജയ്‌യെ കണ്ട് അനുമോദനങ്ങൾ അറിയിച്ചിരുന്നു. രാഷ്ട്രീയ ഭേദമന്യേ ചലച്ചിത്ര ലോകത്തുനിന്നും നിരവധി പ്രമുഖരാണ് ഇപ്പോൾ വിജയ്‌യുടെ വിജയത്തെ പ്രശംസിച്ച് രംഗത്തെത്തുന്നത്.

Content Highlight: content highlighhts:- Shivakumar opens up about Vijay's political coup

#Latest News #Kollywood #Vijay #Sivakumar

Next TV

Related Stories
ഔദ്യോഗിക യോഗത്തിനിടെ കൗതുകം; മിനിയേച്ചർ കാറുമായി കളിക്കുന്ന തമിഴ്നാട് മുഖ്യമന്ത്രിയുടെ വീഡിയോ വൈറൽ

Jul 15, 2026 04:16 PM

ഔദ്യോഗിക യോഗത്തിനിടെ കൗതുകം; മിനിയേച്ചർ കാറുമായി കളിക്കുന്ന തമിഴ്നാട് മുഖ്യമന്ത്രിയുടെ വീഡിയോ വൈറൽ

ഇലക്ട്രിക് വാഹന യോഗത്തിനിടെ വിൻഫാസ്റ്റിന്റെ മിനിയേച്ചർ കാർ കൈയിലെടുത്ത് പരിശോധിക്കുന്ന തമിഴ്നാട് മുഖ്യമന്ത്രി വിജയുടെ വീഡിയോ വൈറൽ...

Read More >>
തെലുങ്കിൽ വീണ്ടും ദുൽഖർ സൽമാൻ; പൂജ ഹെഗ്ഡെയ്ക്കൊപ്പം ഒന്നിക്കുന്ന 'ശ്രീ ശ്രീ' ഫസ്റ്റ് ലുക്ക് പുറത്ത്

Jul 10, 2026 04:27 PM

തെലുങ്കിൽ വീണ്ടും ദുൽഖർ സൽമാൻ; പൂജ ഹെഗ്ഡെയ്ക്കൊപ്പം ഒന്നിക്കുന്ന 'ശ്രീ ശ്രീ' ഫസ്റ്റ് ലുക്ക് പുറത്ത്

ദുൽഖർ പുതിയ തെലുങ്ക് സിനിമ, പൂജ ഹെഗ്ഡെ ദുൽഖർ സൽമാൻ, ദുൽഖർ സൽമാൻ ശ്രീ...

Read More >>
'പരസ്ത്രീ ബന്ധമുള്ള ഭർത്താവ് , ഗർഭകാലത്ത് വയറ്റിൽ ചവിട്ടി ഡംബൽ വെച്ച് അടിച്ചു, ചോരയൊഴുകി അവശയായ എന്നെ സഹായിക്കാൻ ആരും വന്നില്ല'; തുറന്നുപറഞ്ഞ് കെനിഷ

Jul 9, 2026 01:16 PM

'പരസ്ത്രീ ബന്ധമുള്ള ഭർത്താവ് , ഗർഭകാലത്ത് വയറ്റിൽ ചവിട്ടി ഡംബൽ വെച്ച് അടിച്ചു, ചോരയൊഴുകി അവശയായ എന്നെ സഹായിക്കാൻ ആരും വന്നില്ല'; തുറന്നുപറഞ്ഞ് കെനിഷ

സൈബർ ആക്രമണങ്ങൾ, ഭർത്താവിന്റെ ക്രൂരത, രവി മോഹനുമായുള്ള ബന്ധം, വേദനകൾ പങ്കുവെച്ച് ഗായിക കെനിഷ...

Read More >>
പ്രഭാസ് ചിത്രത്തിന്റെ സെറ്റിൽ പ്രാണിയുടെ കടിയേറ്റു; ബോളിവുഡ് നടൻ രാജേഷ് ശർമ ഗുരുതരാവസ്ഥയിൽ

Jul 9, 2026 10:58 AM

പ്രഭാസ് ചിത്രത്തിന്റെ സെറ്റിൽ പ്രാണിയുടെ കടിയേറ്റു; ബോളിവുഡ് നടൻ രാജേഷ് ശർമ ഗുരുതരാവസ്ഥയിൽ

പ്രഭാസിൻ്റെ പുതിയ ചിത്രത്തിന്റെ സെറ്റില്‍ വെച്ച് നടന്‍ രാജേഷ് ശര്‍മയ്ക്ക് പ്രാണിയുടെ കടിയേറ്റു...

Read More >>
Top Stories

News Roundup